തിരുവനന്തപുരം: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയിൽ വലയുന്ന സാധാരണക്കാരായ യാത്രികർക്ക് ആശ്വാസമായി ‘ഉഡാൻ യാത്രി കഫെ’ തിരുവനന്തപുരത്തും പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ഉഡാൻ കഫെയാണിത്. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കഫെയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കഫെയിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് ലഘുഭക്ഷണങ്ങളും (സ്‌നാക്‌സ്) ലഭ്യമാകും. ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലും ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലുമായി രണ്ട് കഫേകളാണ് തുറന്നിരിക്കുന്നത്. അദാനി എയർപോർട്ട്‌സിന് കീഴിലുള്ള തിരുവനന്തപുരം, മുംബൈ, നവി മുംബൈ, മംഗളൂരു വിമാനത്താവളങ്ങളിലാണ് [&Read More
കൊച്ചി: ബിഗ് ബോസ് വിജയി അഖിൽ മാരാരുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകുന്നു. എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റിRead More
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് പത്മരാജന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് പരോൾ അനുവദിച്ചത് വിവാദമാകുന്നു. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ നിലയിൽ പരോൾ അനുവദിക്കരുതെന്ന കർശന നിയമം നിലനിൽക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. തലശ്ശേരി പോക്സോ കോടതി പത്മരാജനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ച് മൂന്ന് മാസം തികയുന്നതിനിടെയാണ് വിവാദ ഇടപെടൽ. ഫെബ്രുവരി മൂന്നിന് സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിൽ സൂപ്രണ്ട് അനുവദിച്ച മൂന്ന് ദിവസത്തെ പരോളിന് പിന്നാലെ, [&Read More
‘ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം പാകിസ്ഥാൻ അഹങ്കാരികളായി; പരിശീലകരെ അവഗണിച്ച് ഫോണിൽ മുഴുകി താരങ്ങൾ’-
കറാച്ചി: ഇന്ത്യയ്‌ക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അഹങ്കാരം പിടിപെട്ടതായി മുൻ താരം മുഹമ്മദ് യൂസഫ്. 2021ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചതോടെ തങ്ങളേക്കാൾ മികച്ചവർ ലോകത്തില്ലെന്ന ചിന്ത കളിക്കാരിലുണ്ടായെന്നും ഇത് ടീമിന്റെ തകർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വകാര്യ പോഡ്കാസ്റ്റിലായിരുന്നു യൂസഫിന്റെ പ്രതികരണം. വിജയത്തിന് ശേഷം കളിക്കാരുടെ അച്ചടക്കത്തിൽ വലിയ ഇടിവുണ്ടായി. മുഖ്യ പരിശീലകൻ സംസാരിക്കുമ്പോൾ പോലും താരങ്ങൾ ഫോണിൽ നോക്കിയിരിക്കുകയോ മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടായി. ഇൻസമാം ഉൾപ്പെടെയുള്ള [&Read More
വയനാട് ഉരുൾപൊട്ടൽ: വ്യാപാരികൾക്കും സംരംഭകർക്കും ആശ്വാസപ്പൊതി; ഒരു കടയ്ക്ക് 7 ലക്ഷം, സംരംഭകർക്ക്
തിരുവനന്തപുരം: വയനാട് മുണ്ടക്കൈRead More
എൽഡിഎഫ് ജാഥകൾ വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്ന് സിപിഐ; ഒറ്റ ജാഥ മതിയായിരുന്നെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച എൽഡിഎഫ് മേഖലാ ജാഥകൾ പ്രതീക്ഷിച്ചത്ര ആവേശം സൃഷ്ടിച്ചില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. മൂന്ന് മേഖലകളായി തിരിഞ്ഞ് ജാഥ നടത്തുന്നതിന് പകരം സംസ്ഥാനമൊട്ടാകെ ഒറ്റ ജാഥയായിരുന്നു ഉചിതമെന്നും പാർട്ടി നിരീക്ഷിച്ചു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പ്രവർത്തകർക്കിടയിൽ രാഷ്ട്രീയമായ ഉണർവുണ്ടാക്കാൻ ജാഥകൾക്ക് സാധിച്ചിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ജനപങ്കാളിത്തം പ്രവർത്തകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായും ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എന്നാൽ പൊതുജനങ്ങളിൽ വലിയൊരു രാഷ്ട്രീയ തരംഗം സൃഷ്ടിക്കുന്നതിൽ [&Read More
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചത് 26ഓളം യുവതികളെ; തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ
തൃശ്ശൂർ: ലൈംഗിക പീഡനക്കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ അറസ്റ്റിൽ. താന്ന്യം സ്വദേശി യദു ഗിരീഷിനെയാണ് (38) തൃശ്ശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ തുടങ്ങിയ അന്വേഷണം എത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. സമാനമായ രീതിയിൽ 26Read More
‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു; ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ്
മലപ്പുറം: ‘ഉച്ചയ്ക്ക് ഒന്നോടെ വലിയ ശബ്ദവും നിലവിളിയും കേട്ടു. ഓടിയെത്തിയപ്പോൾ ഒരാൾ വെള്ളത്തിലൂടെ നീന്തിവരുന്നതാണ് കണ്ടത്.’ ആതവനാട് നിയന്ത്രണംവിട്ട മിനിലോറി 65 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞ അപകടത്തിന്റെ നടുക്കുന്ന ദൃശ്യം ആദ്യം കണ്ട വീട്ടമ്മയുടെ വാക്കുകളാണിവ. ഉടനെ നീന്തിയെത്തിയ ആളോട് അവിടെ നിൽക്കാൻ ആവശ്യപ്പെട്ട ഇവർ, സമീപത്തെ ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെ വിവരമറിയിക്കുകയായിരുന്നു. ഈ ദാരുണമായ അപകടത്തിൽ ചട്ടിപ്പറമ്പിലെ കറി പൗഡർ കമ്പനി സെയിൽസ്മാനായ മേൽമുറി പൈത്തിനിപ്പറമ്പ് സ്വദേശി മുസ്തഫ കുന്നത്തൊടി (43) ആണ് മരിച്ചത്. ഏഴ് മണിക്കൂർ [&Read More
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് മർദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ശാസ്താംകോട്ട: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് നിലവിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 10:30ഓടെ ഉത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവായ ഭിന്നശേഷി യുവാവിനെ ഒരു സംഘം മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കണ്ടാലറിയാവുന്ന 10 ഓളം പേർക്കെതിരെ [&Read More
എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ‘ലജ്ജാകരമെന്ന്’ ബിജെപി, ജനാധിപത്യപരമെന്ന് യൂത്ത് കോൺഗ്രസ്
ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടക്കുന്ന രാജ്യാന്തര എഐ (Read More