18/06/2026
[fontresizer_tawhidurrahmandear_widget]
Kerala

‘ഇഞ്ചക്ഷൻ എടുത്തപ്പോൾ മോളുടെ മുഖം കോടിപ്പോയി, ശ്വാസം കിട്ടാതെ കണ്ണടഞ്ഞു’; തിരുവനന്തപുരത്തെ രണ്ടര

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ ഐഷാ ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ കാട്ടാക്കടയിലെ മമൽ ആശുപത്രിക്കെതിരെ കുടുംബം പോലീസിൽ പരാതി നൽകി. ശ്വാസതടസ്സവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി ആവി പിടിച്ച ശേഷം രണ്ട് ഇഞ്ചക്ഷനുകൾ നൽകി. എന്നാൽ ഇഞ്ചക്ഷൻ എടുത്ത ഉടൻ കുട്ടിയുടെ മുഖം കോടിപ്പോയതായും ശ്വാസം കിട്ടാതെ കണ്ണുകൾ അടഞ്ഞതായും ബന്ധുക്കൾ പറയുന്നു. നില വഷളായതിനെ തുടർന്ന് കുട്ടിയെ [&Read More

Main story

ഇറാനിൽ ‘മദുറോ മോഡൽ’ ഓപറേഷൻ? ഖാംനഇയെയും മകനെയും വധിക്കാൻ പെന്റഗണിന്റെ രഹസ്യ പദ്ധതി

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Read More

India

‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More

Main story

‘മെസിക്ക് കുളിക്കാൻ ഷവറും റെഡി!’; ‘രാജ്യാന്തര നിലവാരത്തി’ൽ നവീകരിച്ച കലൂർ സ്‌റ്റേഡിയത്തിൽ വൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മേൽക്കൂര ചോർന്നൊലിക്കുന്നു. അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി സ്റ്റേഡിയം നവീകരണം ഏറ്റെടുത്ത റിപ്പോർട്ടർ ടി.വി ‘രാജ്യാന്തര നിലവാരത്തി’ൽ പണി പൂർത്തിയാക്കി കൈമാറിയെന്നാണു നേരത്തെ എം.ഡി ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഒന്ന് മഴ പെയ്തപ്പോഴേക്കും വെള്ളം കുത്തിയൊലിക്കുന്ന തരത്തിലാണു നവീകരണം കഴിഞ്ഞ സ്‌റ്റേഡിയത്തിലെ സ്ഥിതി. (Read More

India

ഗുജറാത്ത് കലാപത്തിനുശേഷം മോദിയുടെ കടുത്ത വിമർശകനായിരുന്നു; കാഴ്ചപ്പാട് മാറ്റിയത് ആ നാലു മാസം:

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള തന്റെ മുൻകാല കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വന്നതായും അദ്ദേഹം ലോകം ഏറ്റവും കൂടുതൽ തെറ്റിദ്ധരിച്ച വ്യക്തിയാണെന്നും ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 2002Read More

Main story

എസ്‌ഐആർ അന്തിമ പട്ടികയില്‍ കേരളത്തിൽ 9 ലക്ഷം പേർ പുറത്ത്; ഏറ്റവും കൂടുതൽ

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിശോധന(എസ്ഐആർ) നടപടികൾ പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. പുതുക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്താകെ വോട്ടർമാരുടെ എണ്ണത്തിൽ 7.93 ശതമാനമാണു നീക്കം ചെയ്യപ്പെട്ടത്. ഏകദേശം 1.70 കോടി വോട്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിലായി പട്ടികയിൽനിന്ന് പുറത്തായത്. (Read More

Kerala

‘സ്വർണം എടുത്തിട്ടില്ല എന്നു പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല; ഞാൻ മരിച്ചിട്ടെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള

കാസര്‍കോട്: ”ഞാൻ മരിച്ചാലും സത്യം തെളിയണം, അവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം”; വിറയ്ക്കുന്ന ശബ്ദത്തിൽ ജസീലയുടെ അവസാന സന്ദേശംകാസർകോട്: ‘എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല… ഞാൻ മരിച്ചിട്ടാണെങ്കിലും സത്യം തെളിഞ്ഞാൽ അവർക്കുള്ള ശിക്ഷ നിങ്ങൾ വാങ്ങി കൊടുക്കണം.’ മരണത്തിന് മുൻപ് കണ്ണീരോടെ ജസീല റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലെ ഈ വാക്കുകൾ ഉള്ളുലയ്ക്കുന്നതാണ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ സമൂഹം വേട്ടയാടിയപ്പോൾ, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ സ്വയം ജീവനൊടുക്കുകയായിരുന്നു നാലത്തടുക്ക സ്വദേശിനി ജസീല ചെയ്തത്. (Read More

India

യു.പിയിൽ മൺപാത്ര നിർമാണ തൊഴിലാളിക്ക് 1.25 കോടിയുടെ ജിഎസ്ടി നോട്ടീസ്; പിഴ ലഭിച്ചത്

റായ്ബറേലി: ഉത്തർപ്രദേശിൽ നിത്യവൃത്തിക്കായി മൺപാത്രങ്ങൾ നിർമിച്ചു വിൽക്കുന്ന തൊഴിലാളിക്ക് കോടിയുടെ ജിഎസ്ടി നോട്ടീസ്. റായ്ബറേലി രഘുവർഗഞ്ച് ബസാർ സ്വദേശി മുഹമ്മദ് ഷാഹിദിനാണ് (മുഹമ്മദ് ഷാഹിദ് കുംഹാർ) 1..25 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി തട്ടിപ്പ് സംഘം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണു സൂചന. തലമുറകളായി മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബമാണ് ഷാഹിദിന്റേത്. മൺകൂജകൾ(കുൽഹാർ), മൺപാത്രങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചെരാതുകൾ എന്നിവ കൈകൊണ്ട് നിർമിച്ച് വിറ്റാണ് [&Read More

Main story

‘ഓപറേറ്റർക്ക് രാഷ്ട്രീയ ഉന്നതരുമായി ബന്ധം’; അജിത് പവാര്‍ വിമാനാപകടത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിൽ ദുരൂഹത ആരോപിച്ച് എൻസിപി (എസ്പി) നേതാവ് രോഹിത് പവാർ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഓപ്പറേറ്ററായ വിഎസ്ആർ വെഞ്ച്വേഴ്‌സിന് ഭരണകക്ഷിയിലെയും ബിസിനസ്സ് രംഗത്തെയും അതിശക്തരുമായി അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ നീതി ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് ഇടപെടണമെന്ന് രോഹിത് പവാർ ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ (Read More