18/06/2026
[fontresizer_tawhidurrahmandear_widget]
World

എപ്സ്റ്റീനുമായി രഹസ്യബന്ധം: ബ്രിട്ടീഷ് രാജാവിന്റെ സഹോദരൻ ആൻഡ്രൂ അറസ്റ്റിൽ

ലണ്ടന്‍: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ അറസ്റ്റിലായി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് തേംസ് വാലി പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 66Read More

World

അമേരിക്കൻ ആക്രമണം ചെറുക്കാൻ വൻ മുന്നൊരുക്കം; സൈനിക കേന്ദ്രങ്ങൾക്ക് ചുറ്റും ‘കോൺക്രീറ്റ് കവചം’

തെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനികRead More

India

‘ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഏകീകരണം’; മായാപൂരിൽ ഭക്തനായി അമിത് ഷാ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയിലുള്ള മായാപൂർ സന്ദർശനവേളയിൽ സനാതന ധർമ്മത്തിന്റെയും ഹിന്ദു സമൂഹത്തിന്റെ ഏകീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതുവ മഹാസംഘ സ്ഥാപകൻ ഹരിചന്ദ് താക്കൂർ, ഗുരുചന്ദ് താക്കൂർ എന്നിവരുടെ സാമൂഹിക സംഭാവനകളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം സ്മരിച്ചു. തൊട്ടുകൂടായ്മയ്‌ക്കെതിരായ പോരാട്ടത്തിലും വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ മേഖലകളിലും മതുവ സമുദായം നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്തിസിദ്ധാന്ത സരസ്വതിയുടെ 152Read More

India

‘ഇത് നികുതിപ്പണമാണ്, പ്രീണനത്തിനുള്ളതല്ല’; സൗജന്യ വൈദ്യുതി പ്രഖ്യാപനത്തിൽ തമിഴ്‌നാടിനോട് വിശദീകരണം തേടി സുപ്രീം

ന്യൂഡൽഹി: വോട്ട് ലക്ഷ്യമിട്ട് തെരരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഇത്തരം ‘നിരുത്തരവാദപരമായ’ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നും നികുതിദായകരോടുള്ള അനീതിയാണെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്. വൈദ്യുതി വിതരണ കമ്പനികൾ (ഡിസ്‌കോമുകൾ) വൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മുന്നൊരുക്കമില്ലാതെ പെട്ടെന്ന് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന്റെ കാരണമെന്തെന്ന് തമിഴ്‌നാട് സർക്കാരിനോട് കോടതി പ്രത്യേകം ചോദിച്ചു. 2024Read More

Kerala

11 ലക്ഷം അടച്ചിട്ടും ബ്രെസ നൽകിയില്ല, കാർ ഡീലർക്ക് 9 വർഷത്തിന് ശേഷം

കാസർഗോഡ്: പണമടച്ചിട്ടും കാർ നൽകാതെ ഉപഭോക്താവിനെ വട്ടംചുറ്റിച്ച കാർ ഡീലർക്ക് കേരള സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ കനത്ത തിരിച്ചടി. കാസർഗോഡ് ബേക്കൽ ഹദ്ദാദിലെ പ്രവാസിയായ ഹംസ കുഞ്ഞിൽ മൊയ്തുവിനാണ് ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വലിയ വിജയം കൈവരിക്കാനായത്. 11.20 ലക്ഷം രൂപയ്ക്ക് വിറ്റാര ബ്രെസ ബുക്ക് ചെയ്ത ഹംസയ്ക്ക്, പലിശയും നഷ്ടപരിഹാരവും ഉൾപ്പെടെ ഏകദേശം 29 ലക്ഷം രൂപ നൽകാനാണ് കോടതി ഉത്തരവിട്ടത്. 2016Read More

World

ഫലസ്തീനികളെ പുറത്താക്കി പകരം റിക്രൂട്ട് ചെയ്ത ഇന്ത്യൻ തൊഴിലാളികൾക്ക് ഇസ്രയേലിൽ ക്രൂരമർദനം

തെൽ അവീവ്: ഇസ്രയേലിലെ അഷ്‌കലോൺ നഗരത്തിൽ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ ക്രൂരമായ ആക്രമണം. തെക്കൻ ഇസ്രയേൽ നഗരമായ അഷ്‌കലോണിലെ ഒരു പൊതു പാർക്കിൽ വെച്ചാണ് തൊഴിലാളികൾക്കു മർദനമേറ്റത്. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ബ്രോഡ്കാസ്റ്ററായ ‘കാൻ’ പുറത്തുവിട്ട ദൃശ്യങ്ങളിൽ, ഒരു സംഘം ആളുകൾ ചേർന്ന് രണ്ട് ഇന്ത്യൻ തൊഴിലാളികളെ ക്രൂരമായി മർദിക്കുന്നത് കാണാം. പട്ടാപ്പകൽ നടന്ന ഈ ആക്രമണം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്‌സ്ആപ്പ് [&Read More

India

ക്രിക്കറ്റ് ഗ്രൗണ്ടിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് അമ്പയർ മരിച്ചു. കാൺപൂർ ക്രിക്കറ്റ് അസോസിയേഷനുമായി ദീർഘകാലമായി സഹകരിച്ചു പ്രവർത്തിക്കുന്ന മണിക് ഗുപ്ത (65) ആണ് മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു പ്രാദേശിക സ്‌റ്റേഡിയത്തിൽ അണ്ടർ 13 ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുകയായിരുന്നു മണിക് ഗുപ്ത. പെട്ടെന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ കളിക്കാരും കാണികളും ചിതറി ഓടിയെങ്കിലും ഗുപ്തയ്ക്ക് ക്രൂരമായി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും [&Read More

Kerala

കോഴിക്കോട്ട് വൻ ലഹരിവേട്ട: ‘ഡോൺ’ ഇർഫാനും ഭാര്യയും പിടിയിൽ; കുടുക്കിയത് ‘കുമാരി’ അരുൺ

കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനികളായ ദമ്പതികളെ സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ‘കുമാരി’ എന്ന് വിളിക്കപ്പെടുന്ന അരുണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ലഹരി ഇടപാടുകാർക്കിടയിൽ ‘ഡോൺ’ എന്നറിയപ്പെടുന്ന ഇർഫാൻ, അതീവ ജാഗ്രതയോടെയാണ് വിൽപന നടത്തിയിരുന്നത്. പോലീസിനെ വെട്ടിക്കാൻ രാത്രികാലങ്ങളിൽ മാത്രം [&Read More

World

ഫ്രാങ്ക്ഫർട്ട് തെരുവുകളിൽ വീണ്ടും റമദാൻ ദീപാലങ്കാരങ്ങൾ തെളിച്ചു; വ്രതമാസത്തെ വരവേറ്റ് ജർമനി

ഫ്രാങ്ക്ഫർട്ട്: വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിലെ തെരുവുകളിൽ ദീപാലങ്കാരങ്ങൾ തെളിഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ കാൽനടയാത്രക്കാർക്കുള്ള തെരുവിലാണ് ചന്ദ്രക്കലകളും നക്ഷത്രങ്ങളും വർണവിളക്കുകളും ഉപയോഗിച്ച് മനോഹരമായ അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. തെരുവിനു കുറുകെ ‘ഹാപ്പി റമദാൻ’ എന്ന വലിയ ബോർഡുകളും അതിനു ചുറ്റും തിളങ്ങുന്ന നക്ഷത്രങ്ങളും വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരങ്ങൾ കാണാനായി നൂറുകണക്കിന് ആളുകളാണ് നഗരമധ്യത്തിൽ ഒത്തുകൂടിയത്. ഇതിന്റെ വീഡിയോകൾ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. 2024Read More

India

‘ബ്ലാക്ക് ബോക്‌സ് അത്ര വേഗം നശിക്കില്ല’; അജിത് പവാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം

മുംബൈ: ബാരാമതി വിമാനാപകടത്തിൽ അടിയന്തര അന്വേഷണം വേണമെന്ന് ജയ് പവാർ. തന്റെ പിതാവും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. ഒരു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അത്ര എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും സുതാര്യമായ അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകൾ വ്യക്തമാകൂ എന്നും ജയ് പവാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം 28ന് പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് [&Read More