18/06/2026
[fontresizer_tawhidurrahmandear_widget]
Crime

‘എനിക്ക് ശേഷം അവളെ ആര് നോക്കും?’; ബെംഗളൂരുവിൽ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ

ബെംഗളൂരു: തന്റെ മരണശേഷം ഭാര്യയെ ആര് പരിപാലിക്കുമെന്ന ആശങ്കയെത്തുടർന്ന് 76കാരനായ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ഭാര്യയെ കൊലപ്പെടുത്തി. ഇന്നലെ രാവിലെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപമുള്ള വയോജന പാർപ്പിട സമുച്ചയത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുൻ ഐഎസ്ആർഒ ടീം ലീഡറായിരുന്ന നാഗേശ്വര റാവു ആണ് ഭാര്യ സന്ധ്യാശ്രീയെ (63) കൊലപ്പെടുത്തിയത്. രാവിലെ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ റാവു ബാത്ത് ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ച് താൻ ഭാര്യയെ കൊന്നുവെന്നും [&Read More

Main story

മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്‌റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ

ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്‌റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്‌റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്‌നമില്ല. [&Read More

India

7 രൂപയ്ക്ക് രക്തപരിശോധന, 25 രൂപയ്ക്ക് ഇസിജി! ഖാൻ സാറിന്റെ ആശുപത്രിയിൽ മെഡിക്കൽ

പട്‌ന: സാധാരണക്കാർക്ക് താങ്ങാനാവുന്ന ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത അധ്യാപകൻ ഖാൻ സർ പട്‌നയിൽ ആരംഭിച്ച ആശുപത്രി ശ്രദ്ധേയമാകുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രിയിൽ വെറും 7 രൂപയ്ക്ക് രക്തപരിശോധനയും 25 രൂപയ്ക്ക് ഇസിജിയും ലഭ്യമാണ്. ആരോഗ്യസേവനങ്ങൾ എല്ലാവർക്കും പ്രാപ്യമാകണമെന്ന തന്റെ അമ്മയുടെ ആഗ്രഹമാണ് ഇത്തരമൊരു സംരംഭത്തിന് പിന്നിലെന്ന് ഖാൻ സർ പറഞ്ഞു. സർക്കാർ ആശുപത്രികളേക്കാൾ കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ആശുപത്രിയുടെ പ്രത്യേകത. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഡയാലിസിസ് യൂണിറ്റ് നിലവിൽ ഇവിടെ [&Read More

Kerala

‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ

മലപ്പുറം: റമദാൻ കേവലം പട്ടിണി കിടക്കലല്ലെന്നും, മറിച്ച് ആത്മനിയന്ത്രണത്തിലൂടെയും ഹൃദയവിശുദ്ധിയിലൂടെയും ജീവിതത്തെ സംസ്‌കരിക്കാനുള്ള അവസരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. റജബ് മാസം മുതൽ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന മാസമാണ് എത്തിയിരിക്കുന്നത്. റമദാനിലെ ഏറ്റവും വലിയ പ്രത്യേകത നോമ്പാണ്. എന്നാൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് വിശ്വാസത്തിന്റെ സൗന്ദര്യമെന്ന് മതം പഠിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും തങ്ങൾ [&Read More

World

‘ദൈവത്തിന്റെ സംരക്ഷണം പോലും പ്രതീക്ഷിക്കണ്ട’; 50 ആണവ റോക്കറ്റ് ലോഞ്ചറുകൾ പുറത്തിറക്കി കിം

പ്യോങ്‌യാങ്: ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ ഒമ്പതാം കോൺഗ്രസിന് മുന്നോടിയായി 50 പുത്തൻ റോക്കറ്റ് ലോഞ്ചറുകൾ അനാച്ഛാദനം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ആണവ ശേഷിയുള്ള 600 എംഎം കാലിബർ ലോഞ്ചറുകളെ ‘അത്ഭുതകരവും ആകർഷകവും’ എന്നാണ് കിം വിശേഷിപ്പിച്ചത്. ഇന്നലെ പ്യോങ്‌യാങ്ങിലെ ഹൗസ് ഓഫ് കൾച്ചർ പ്ലാസയിൽ നടന്ന ചടങ്ങിലാണ് അത്യാധുനികമായ വിക്ഷേപണ വാഹനങ്ങൾ നിരനിരയായി പ്രദർശിപ്പിച്ചത്. പുതിയ ലോഞ്ചറുകളിൽ എഐ സാങ്കേതികവിദ്യയും കോമ്പൗണ്ട് ഗൈഡൻസ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കിം അവകാശപ്പെട്ടു. ദക്ഷിണ കൊറിയ മുഴുവൻ [&Read More

India

മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലീം വിഭാഗത്തിന് നൽകിയിരുന്ന അഞ്ച് ശതമാനം സംവരണം ബിജെപി നേതൃത്വത്തിലുള്ള സർക്കാർ റദ്ദാക്കി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ന്യൂനപക്ഷങ്ങളെ മുഖ്യധാരയിൽ നിന്ന് അകറ്റുന്ന നടപടിയാണിതെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2014ൽ അന്നത്തെ കോൺഗ്രസ്Read More

World

കൊക്കകോളയ്‌ക്കെതിരെ പുരുഷ വിവേചനത്തിന് കേസ്‌

വാഷിങ്ടൺ: കൊക്കകോള ബോട്ട്‌ലിങ് കമ്പനിക്കെതിരെ യുഎസ് പൗരാവകാശ ഏജൻസി കേസെടുത്തു. പുരുഷ ജീവനക്കാരെ ഒഴിവാക്കി സ്ത്രീകൾക്കായി മാത്രം നെറ്റ്‌വർക്കിങ് പരിപാടി സംഘടിപ്പിച്ചത് വഴി ലിംഗവിവേചനം നടത്തിയെന്നാണ് ആരോപണം. ഡോണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റ ശേഷം ജോലിസ്ഥലങ്ങളിലെ വൈവിധ്യ വൽക്കരണ (Read More

Kerala

സിപിഎം സൈബർ ടീമിൽ കൂട്ടരാജി; നികേഷ് കുമാറിനെതിരെ മുതിർന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിൽ ഭിന്നത

തിരുവനന്തപുരം: സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണ വിഭാഗമായ സൈബർ ടീമിൽ വൻ പൊട്ടിത്തെറി. എം.വി നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തനശൈലിയിലും പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകർ ടീമിൽനിന്ന് പടിയിറങ്ങി. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ് സുഭാഷ് എന്നിവരാണ് ടീമിൽനിന്ന് ഒഴിഞ്ഞത്. പാർട്ടിയുടെ സൈബർ ഇടപെടലുകൾ ദയനീയമായി പരാജയപ്പെടുന്നു എന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ കൂട്ടരാജി. നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സൈബർ ടീമിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി പ്രകടിപ്പിച്ചതായാണ് [&Read More

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: 50 കോടിയുടെ നാശനഷ്ടം; കാരണം കണ്ടെത്താനായില്ല

കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്‌മെന്റ്. ചൊവ്വാഴ്ച വൈകീട്ട് 5.50ഓടെ ഉണ്ടായ അപകടത്തിൽ ഷോറൂമിലെ രണ്ടും മൂന്നും നിലകളുടെ പകുതിയോളം ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ടെക്‌സ്‌റ്റൈൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കൃത്യമായ ഉറവിടമോ കാരണമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. [&Read More

Kerala

സിപിഎം ഇടപെട്ടു; മർദനമേറ്റ പോലീസുകാരനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കില്ല

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരായ കേസിൽ പോലീസ് നിലപാട് മാറ്റി. ഉദ്യോഗസ്ഥനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കാനുള്ള നീക്കത്തിൽ നിന്ന്, സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് പോലീസ് പിന്മാറിയത്. വകുപ്പ് പിൻവലിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി അറിയിച്ചതോടെയാണ് പോലീസിന്റെ ഈ മാറ്റം. നേരത്തെ പോലീസിനുള്ളിൽ തന്നെയുണ്ടായ പ്രതിഷേധത്തെത്തുടർന്നാണ് മിഥുനെതിരായ നടപടികൾ പുനഃപരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നത്. എന്നാൽ, മിഥുൻ റോയി ഗുണ്ടയെപ്പോലെയാണ് പെരുമാറുന്നതെന്നും ഇത്തരം [&Read More