18/06/2026
[fontresizer_tawhidurrahmandear_widget]
Kerala

ഉമ്മൻചാണ്ടി ഒഴിയുമ്പോൾ 29 ബാർ, ഒൻപതര കൊല്ലത്തിനുശേഷം 884

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വെറും 29 ബാറുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, ഒൻപതര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. വിനോദസഞ്ചാര മേഖലയെ സഹായിക്കാനെന്ന പേരിൽ ബാറുകളുടെ പ്രവൃത്തിസമയം നീട്ടി നൽകിയ സർക്കാർ നടപടി ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മദ്യവർജനമെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അധികാരമേറ്റ ഒന്നാം പിണറായി സർക്കാർ, തുടക്കത്തിൽ ബാറുകളുടെ പ്രവർത്തനസമയം വെട്ടിക്കുറച്ചിരുന്നു. എന്നാൽ പിന്നീട് വന്ന മദ്യനയങ്ങളിൽ ഇളവുകൾ [&Read More

India

അന്ന് കങ്കണയെ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാർഥികളെ കോൺഗ്രസിനെതിരായ പ്രതിഷേധത്തിന് കൂലിക്ക് ഇറക്കി; ഗൽഗോട്ടിയാസ്

ന്യൂഡൽഹി: ഭാരത് മണ്ഡപത്തിൽ നടന്ന ‘ഇന്ത്യ എഐ സമ്മിറ്റിൽ’ ചൈനീസ് നിർമിത റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ച് നാണംകെട്ട ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയുടെ പഴയകാല തട്ടിപ്പുകളും ചർച്ചയാകുകയാണ്. ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ച ഗോRead More

Main story

ഇറാൻ തീരത്ത് നങ്കൂരമിട്ട് റഷ്യയുടെ കൂറ്റൻ പടക്കപ്പൽ; നാളെ വിപ്ലവ ഗാർഡുമായി ചേർന്ന്

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More

India

റമദാനിൽ മുസ്‌ലിം ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ

ഹൈദരാബാദ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്ലിം സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിച്ച് തെലങ്കാന സർക്കാർ. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി വൈകുന്നേരത്തെ പ്രാർത്ഥനകൾക്കും നോമ്പ് തുറയ്ക്കും സൗകര്യമൊരുക്കുന്നതിനായാണ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് നേരത്തെ ഇറങ്ങാൻ അനുമതി നൽകിയത്. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിർദേശപ്രകാരം, മുസ്ലിം ജീവനക്കാർക്ക് റമദാൻ മാസത്തിൽ വൈകുന്നേരം നാലു മണിക്ക് ഓഫീസ് വിടാൻ അനുവാദമുണ്ടാകും. സാധാരണ പ്രവൃത്തി സമയത്തെക്കാൾ ഒരു മണിക്കൂർ നേരത്തെയാണിത്. സർക്കാർ [&Read More

Entertainment

അർധരാത്രി മദ്യവിതരണം: ‘ആക്ഷൻ ഹീറോ ബിജു’ താരം പിടിയിൽ; കയ്യിൽ 52 ലീറ്റർ

കൊച്ചി: അർധരാത്രിയിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചുനൽകിയിരുന്ന സിനിമാ താരം എക്‌സൈസ് പിടിയിലായി. ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത ‘അൽകു’ എന്ന ഷഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എറണാകുളം എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും 37.7 ലിറ്റർ (58 ബോട്ടിൽ) ബീയറുമാണ് ഇയാളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. രാത്രി 12 മണിക്ക് ശേഷം എറണാകുളം ടൗണിൽ മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി സ്വന്തം വാഹനത്തിൽ [&Read More

Iran

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാന്റെ സൈനികാഭ്യാസം; ശത്രുവ്യോമലക്ഷ്യങ്ങൾ തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ്

തെഹ്‌റാൻ: അമേരിക്കയുമായി നിർണായക ആണവ ചർച്ചകൾ പുരോഗമിക്കവെ, ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ചരക്കുഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിട്ട് ഇറാന്റെ സുപ്രധാന നീക്കം. സുരക്ഷാ മുൻകരുതലുകൾ എന്ന പേരിലാണു കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകൾ കടലിടുക്കിലെ ഗതാഗതം തടഞ്ഞത്. എന്നാൽ, ഈ സമയത്ത് ഇറാൻ വിപ്ലവ ഗാർഡിന്റെ വ്യോമസേനയുടെ നേതൃത്വത്തിൽ സൈനികാഭ്യാസം നടത്തുകയായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. ഇക്കഴിഞ്ഞ ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന യുദ്ധഭീഷണികൾക്കിടെ ഇതാദ്യമായാണ് ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത്. [&Read More

India

ഓപറേഷൻ സിന്ദൂറിനിടെ പാക് ആണവകേന്ദ്രം തകർത്തെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവായുധ സംഭരണ കേന്ദ്രം ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തൽ. ലോകപ്രശസ്ത വ്യോമയാന ചരിത്രകാരൻ ടോം കൂപ്പറിന്റേതാണ് നിരീക്ഷണം. കിരാന ഹിൽസിലെ ആണവ കേന്ദ്രത്തിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ വ്യോമസേന വാർത്ത ഔദ്യോഗികമായി നിഷേധിക്കുന്നുണ്ടെങ്കിലും, ആക്രമണം നടന്നതിന് നിരവധി തെളിവുകളുണ്ടെന്ന് കൂപ്പർ ഉറപ്പിച്ചു പറയുന്നു. ‘പാകിസ്ഥാൻ തകർന്നുപോയ നിമിഷമായിരുന്നു അത്,’ കൂപ്പർ പറഞ്ഞു. ‘ഞങ്ങൾക്ക് ആവശ്യമുള്ളിടത്ത്, എപ്പോൾ വേണമെങ്കിലും നിങ്ങളെ [&Read More

Kerala

പോപ്പുലർ ഫ്രണ്ട് ബന്ധം: വളാഞ്ചേരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എൻഐഎ പിടിയിൽ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി(പിഎഫ്‌ഐ) ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. എൻഐഎ തിരയുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻ കുട്ടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൊയ്തീൻ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്കായി എൻഐഎ നേരത്തെ ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. മൊയ്തീൻ കുട്ടി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നാണു വിവരം. സംഘടനാ പ്രവർത്തകർക്ക് ആയുധ പരിശീലനം [&Read More

India

എയർപോർട്ടിൽ 10 രൂപയ്ക്ക് ചായ, 20 രൂപയ്ക്ക് സമൂസ; ഇവിടെ പോക്കറ്റ് കീറാതെ

ന്യൂഡൽഹി: വിമാനത്താവളത്തിനുള്ളിലെ ഭക്ഷണവില സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നു എന്ന പരാതിക്ക് ഇനി വിരാമം. വിമാനത്താവളത്തിനുള്ളിൽ വെറും 10 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് സമൂസയും ലഭ്യമാക്കുന്ന ഉഡാൻ യാത്രി കഫേ ഇപ്പോൾ യാത്രക്കാർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. വിമാനത്താവളം എന്നാൽ ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കും അമിതവില ഈടാക്കുന്ന ഒരിടം എന്ന പൊതുധാരണ തിരുത്തിക്കുറിക്കാനാണ് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐഐടി ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയായ പിയൂഷ് ത്രിപാഠി പങ്കുവെച്ച [&Read More