18/06/2026
[fontresizer_tawhidurrahmandear_widget]
India

‘മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റം’; സ്വകാര്യ വസതിയിലെ നമസ്‌കാരം തടഞ്ഞ കലക്ടർക്കും എസ്പിക്കും അലഹബാദ് ഹൈക്കോടതിയുടെ

ലഖ്‌നൗ: സ്വകാര്യ വസതിയിൽ നമസ്‌കാരം നിർവഹിക്കുന്നത് തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കോടതി. ഉത്തർപ്രദേശിലെ ബറേലി ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പോലീസിനും അലഹബാദ് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. വ്യക്തികളുടെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി നടപടി. ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത, ജസ്റ്റിസ് ക്ഷിതിജ് ശൈലേന്ദ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ബറേലി ഡി.എം രവീന്ദ്ര കുമാർ, എസ്.എസ്.പി അനുരാഗ് ആര്യ എന്നിവർക്കെതിരെ നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ബറേലിയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ ഒരു സ്വകാര്യ വസതിയിൽ നടന്ന [&Read More

Kerala

‘വെറുതെ രണ്ട് ചോദ്യം ചോദിച്ചു, ഊണുകഴിച്ച് ഞങ്ങൾ പിരിഞ്ഞു’; ഇഡിയുടെ ചോദ്യം ചെയ്യലിനു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചി സോണൽ ഓഫീസിൽ വെച്ച് നടന്ന ചോദ്യം ചെയ്യൽ ഏകദേശം മൂന്നര മണിക്കൂറോളം നീണ്ടുനിന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തുന്നതിനാണ് താരത്തെ വിളിപ്പിച്ചത്. ഉദ്യോഗസ്ഥരുടേത് സൗഹാർദ്ദപരമായ പെരുമാറ്റമായിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ല. കഴിഞ്ഞ 38 വർഷമായി നിരവധി ക്ഷേത്രചടങ്ങുകളിൽ താൻ [&Read More

Main story

തൊണ്ടിമുതൽ തിരിമറിക്കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജി തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി വിധിച്ച മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും നിയമപരമായി നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 1990ൽ ലഹരിക്കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു, [&Read More

Gulf

‘ബിഎപിഎസ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെ സാംസ്‌കാരിക പാലം’- ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്

അബുദാബി: യുഎഇയിലെ അബുദാബിയിൽ സ്ഥിതി ചെയ്യുന്ന ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ത്യRead More

Iran

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ്-റഷ്യൻ കപ്പൽപ്പടയും പശ്ചിമേഷ്യയിലേക്ക്; ഹോർമുസിൽ ഇറാനുമായി ചേർന്നു സംയുക്ത സൈനികാഭ്യാസം

തെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർധിക്കുന്നതിനിടെ, അതിശക്തമായ പ്രതിരോധ നീക്കവുമായി ഇറാനും റഷ്യയും ചൈനയും. മേഖലയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ, ലോകശക്തി രാജ്യങ്ങളുമായി ചേർന്നു സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങുന്നു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലാണ് മൂന്നു വൻശക്തികളും ചേർന്ന് ‘മാരിടൈം സെക്യൂരിറ്റി ബെൽറ്റ് 2026’ എന്ന പേരിൽ നാവികാഭ്യാസം നടത്തുന്നത്. മൂന്ന് രാജ്യങ്ങളും ചേർന്ന് ‘ത്രികക്ഷി തന്ത്രപ്രധാന കരാർ’ ഒപ്പുവെച്ചതിന് പിന്നാലെയാണ്, ഹോർമുസ് കടലിടുക്കിൽ വൻ സൈനികാഭ്യാസത്തിനുള്ള നീക്കം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് [&Read More

India

ഇമ്രാൻ ഖാന് അടിയന്തര വൈദ്യസഹായം നൽകണം: പാക് സർക്കാരിനോട് ഗവാസ്‌കറും കപിൽ ദേവും

അഹമ്മദാബാദ്: മുൻ പാകിസ്ഥാൻ നായകൻ ഇമ്രാൻ ഖാന് ജയിലിൽ അർഹമായ ചികിത്സയും പരിഗണനയും ഉറപ്പാക്കണമെന്ന് ഇതിഹാസ താരങ്ങൾ ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി തടവിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 14 മുൻ ക്രിക്കറ്റ് ക്യാപ്റ്റൻമാരാണ് പാകിസ്ഥാൻ സർക്കാരിന് സംയുക്ത കത്തയച്ചത്. സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അപ്പീലിൽ ഒപ്പിട്ടിട്ടുണ്ട്. 800 ദിവസത്തിലേറെയായി തടവിലുള്ള ഇമ്രാന്റെ ആരോഗ്യത്തെക്കുറിച്ച് ജയിൽ അധികൃതർ അവഗണന [&Read More

Kerala

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഇന്ന് 1,120 രൂപ കുറഞ്ഞു; ആശ്വാസത്തിൽ വിപണി

കൊച്ചി: സംസ്ഥാനത്തെ സ്വർണവിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വലിയ വിലയിടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 1,13,600 രൂപയായി താഴ്ന്നു. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടായ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. 22 കാരറ്റിന് പുറമെ മറ്റ് വിഭാഗങ്ങളിലും വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 11,670 [&Read More

India

പുത്തൻ റഫാലും ചാരവിമാനങ്ങളും മിസൈലും എത്തുന്നു; കരുത്ത് കൂട്ടാൻ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ സൈനികശക്തി വർദ്ധിപ്പിക്കാൻ വൻപദ്ധതികൾ. അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ആധുനികവൽക്കരണത്തിനാണ് രാജ്യം തുടക്കമിടുന്നത്. ഈ വർഷം തുടക്കത്തിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ച 3.6 ട്രില്യൺ രൂപയുടെ പദ്ധതിയിലൂടെ പ്രതിരോധ മേഖലയിൽ വൻ നിക്ഷേപത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റഫാൽ മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് പ്രധാന തീരുമാനം. നിലവിൽ 29 സ്‌ക്വാഡ്രണുകൾ മാത്രമുള്ള വ്യോമസേനയുടെ വിടവ് നികത്താൻ നീക്കം [&Read More

World

ഭൂമിക്ക് ഉള്ളിലൊരു ‘വ്യാജ ഭൂമി’; രണ്ട് വർഷം പുറംലോക ബന്ധമില്ലാതെ എട്ട് മനുഷ്യർ

വാഷിങ്ടൺ: മനുഷ്യന് മറ്റൊരു ഗ്രഹത്തിൽ അതിജീവിക്കാനാകുമോ? ഈ ചോദ്യത്തിന് ഉത്തരം തേടി അരിസോണ മരുഭൂമിയിൽ നിർമ്മിച്ച ‘ബയോസ്ഫിയർ 2’ എന്ന കൃത്രിമ ലോകം വീണ്ടും ശാസ്ത്രലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഗ്ലാസ് കൂട്ടിനുള്ളിൽ മനുഷ്യർക്ക് എത്രകാലം കഴിയാമെന്നറിയാൻ 1990കളുടെ തുടക്കത്തിൽ നടത്തിയ സാഹസിക പരീക്ഷണം ഇന്നും വിസ്മയമായി തുടരുന്നു. 3.14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കൂറ്റൻ ഗ്ലാസ് നിർമ്മിതിക്കുള്ളിൽ മഴക്കാടുകളും സമുദ്രവും പവിഴപ്പുറ്റുകളും മരുഭൂമിയുമെല്ലാം ശാസ്ത്രജ്ഞർ പുനഃസൃഷ്ടിച്ചിട്ടുണ്ട്. 1991ൽ എട്ട് ഗവേഷകർ രണ്ട് വർഷത്തേക്ക് ഈ അടഞ്ഞ [&Read More

Kerala

കാസർകോട്ട് 82.16 ഹെ​​​​ക്ട​​​​ർ വനമേഖലയിൽ 4.88 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ൺ ബോ​​​​ക്സൈ​​​​റ്റ്; ഖനനം ചെയ്യാൻ

കാസർകോട്: ജില്ലയിലെ വനമേഖലകളിൽ വൻതോതിൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സാഹചര്യത്തിൽ, വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നതിനുള്ള ലേല നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കാറഡുക്ക വനമേഖലയിലെ നാർളം ബ്ലോക്കിലാണ് ആദ്യഘട്ട ഖനനം ആരംഭിക്കുന്നത്. 82.16 ഹെക്‌ടർ വിസ്‌തീർണമുള്ള ഈ മേഖലയിൽ 4.88 ദശലക്ഷം ടൺ ബോക്സൈറ്റ് നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. സിമന്റ് ഗ്രേഡ് ബോക്സൈറ്റും അലുമിനസ് ലാറ്ററൈറ്റും അടങ്ങുന്ന ധാതുശേഖരത്തിന് ഏകദേശം 365 കോടി രൂപയാണ് വിപണി മൂല്യം കണക്കാക്കുന്നത്. കേന്ദ്ര ഉരുക്ക് മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി [&Read More