17/06/2026
[fontresizer_tawhidurrahmandear_widget]
News

സമസ്തയുടെ ഐക്യാഹ്വാനം സ്വാഗതാർഹം-ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ

കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു. കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി [&Read More

Saudi

വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം: ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രയേൽ ‘ദേശസ്വത്ത്’ ആയി പ്രഖ്യാപിച്ചതിനെതിരെ സൗദി അറേബ്യ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യം അടിച്ചേൽപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഈ നടപടി സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന് യാതൊരു പരമാധികാരവുമില്ലെന്ന് ആവർത്തിച്ച സൗദി മന്ത്രാലയം, ഇസ്രയേലിന്റെ ഏകപക്ഷീയമായ [&Read More

Kerala

വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തി. പാടശേഖരത്തിന് സമീപത്തെ വീടിന്റെ പിറകിലെ ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടെയാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണിയുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വർഷം മുമ്പ് വരെ ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയുമാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. നിലവിൽ വീട് കൈമാറ്റം ചെയ്യപ്പെടുകയും അറ്റകുറ്റപ്പണികൾ നടന്നു വരികയുമാണ്. ഇന്നലെ വൈകീട്ടോടെയാണ് നിർമ്മാണത്തൊഴിലാളികൾ [&Read More

India

മുസ്ലിം വിരുദ്ധ വിദ്വേഷ പരാമർശം: ഹിമന്തയ്‌ക്കെതിരായ ഹരജികൾ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ വിവാദമായ ‘മിയ’ പരാമർശങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതി തള്ളി. മുഖ്യമന്ത്രിക്കെതിരെ പോലീസ് കേസെടുക്കണമെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് കോടതി നിരസിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരോട് ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തർക്കങ്ങൾ പരിഹരിക്കാനുള്ള ആദ്യ വേദിയായി സുപ്രീം കോടതിയെ മാറ്റുന്ന പ്രവണത അസ്വസ്ഥമാക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ‘ഹൈക്കോടതികളുടെ അധികാരത്തെയും മനോവീര്യത്തെയും ദുർബലപ്പെടുത്താൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതി [&Read More

Kerala

‘മൊയ്തീനേ ചെറുതായൊന്ന് പാളി’; എം.വി ഗോവിന്ദന് പെൻഷൻ പണം നൽകിയത് പിആർ സ്റ്റണ്ടെന്ന്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ വേദിയിൽ വയോധികൻ പെൻഷൻ തുക സംഭാവന നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബാലുശ്ശേരി മണ്ഡലത്തിൽ നടന്ന സ്വീകരണത്തിനിടെ മൊയ്തീൻ എന്ന വയോധികൻ സ്റ്റേജിലെത്തി എം.വി ഗോവിന്ദന് 2,000 രൂപ കൈമാറുകയായിരുന്നു. എന്നാൽ, ഇത് പാർട്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ‘നാടകമാണെന്ന്’ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇതോടെ, വയോധികൻ തന്നെ പറഞ്ഞതു തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ജാഥാ വേദിയിലെത്തിയ [&Read More

World

യൂറോപ്പിന്റെ ചരിത്രം മാറ്റിമറിക്കുന്ന കണ്ടെത്തൽ; ഡെൻമാർക്കിൽ 2000 വർഷം പഴക്കമുള്ള വൻ ക്ഷേത്രസമുച്ചയം

കോപ്പൻഹേഗൻ: വടക്കൻ യൂറോപ്പിലെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തലുമായി പുരാവസ്തു ഗവേഷകർ. ഡെൻമാർക്കിലെ മധ്യ ജട്ട്‌ലാൻഡിലുള്ള ഹെഡെഗാർഡിൽ ഏകദേശം 2000 വർഷം പഴക്കമുള്ള കൂറ്റൻ ഇരുമ്പുയുഗ ക്ഷേത്രവും കോട്ടകെട്ടിയുറപ്പിച്ച വാസസ്ഥലവുമാണ് കണ്ടെത്തിയത്. മ്യൂസിയം മിഡ്റ്റ്‌ജൈലാൻഡ് നടത്തിയ ദീർഘകാല ഗവേഷണത്തിനൊടുവിലാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ ‘പവർ സെന്റർ’ വെളിപ്പെട്ടത്. അപൂർവ്വമായ വാസ്തുവിദ്യയും മതപരമായ പ്രാധാന്യവും ഏകദേശം ബിസി 50നും എ.ഡി 50നും ഇടയിലുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന് 16 മീറ്റർ വലിപ്പമാണുള്ളത്. ശക്തമായ തൂണുകളാൽ ചുറ്റപ്പെട്ട [&Read More

World

നെതന്യാഹുവിന്റെ ഓഫീസിൽ അജ്ഞാത ദ്രാവകം അടങ്ങിയ ‘ദുരൂഹ കവർ’; ബയോലാബിലേക്ക് അയച്ച് പരിശോധന

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം. കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്‌ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. പ്രാഥമിക പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. [&Read More

Cricket

ഇന്ത്യയോട് തോൽക്കുന്നത് കാണാനാവില്ല; പാകിസ്താന്റെ മത്സരം തീരുംമുൻപേ സ്‌റ്റേഡിയം വിട്ട് നഖ്‌വി

കൊളംബോ: ഇന്ത്യയോടേറ്റ കനത്ത ബാറ്റിങ് തകർച്ചയ്ക്ക് പിന്നാലെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്‌റ്റേഡിയം വിട്ടു. കൊളംബോയിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് പോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാൻ ഇന്നിങ്‌സ് തകർച്ച നേരിടുന്നതിനിടെ നഖ്‌വി കറുത്ത കാറിൽ സ്‌റ്റേഡിയത്തിൽ നിന്ന് മടങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്റെ (77) തകർപ്പൻ പ്രകടനത്തിന്റെയും തിലക് (25), ക്യാപ്റ്റൻ [&Read More