17/06/2026
[fontresizer_tawhidurrahmandear_widget]
Kerala

പ്രവാസിയുടെ വീട്ടിൽ നിന്ന് ആളെവച്ച് 37 പവൻ കവർന്നു; സുഹൃത്ത് പിടിയിൽ

പൂവാർ: പ്രവാസിയായ സുഹൃത്തിന്റെ വീട്ടിൽ ആളെ വിട്ട് മോഷണം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പൂവാർ തെക്കേത്തെരുവ് താഴത്തുവീട്ടിൽ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് പിടികൂടിയത്. പൂവാറിലെ ബോട്ട് സർവീസ് പങ്കാളിയായ നൗഷാദ് കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി നൗഫൽ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ 28ന് പൂവാർ ആശുപത്രിക്കു സമീപം ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ വീട്ടിലായിരുന്നു കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി 37 പവൻ സ്വർണമാണ് സംഘം അപഹരിച്ചത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ [&Read More

Kerala

സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപയുടെ ബിൽ

കുമളി: ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് സൗജന്യമായി വെള്ളം നൽകാമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാനം പാഴായി. ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിനാണ് 29,200 രൂപയുടെ ബിൽ അടയ്‌ക്കേണ്ടി വന്നത്. കണക്ഷൻ വിച്ഛേദിക്കുമെന്ന അധികൃതരുടെ കർശന മുന്നറിയിപ്പിനെത്തുടർന്നാണ് ആശ്രമം തുകയടച്ചത്. ജലജീവൻ മിഷൻ പദ്ധതിക്കായി ചക്കുപള്ളം ഒട്ടകത്തലമേട്ടിൽ ടാങ്ക് നിർമിക്കാനാണ് ധർമാശ്രമം ഏട്ട് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. ഇതിന് പ്രത്യുപകാരമായി ആശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. [&Read More

World

‘ഐഡി എവിടെ’?; പാക് സൈനിക മേധാവിയെ തടഞ്ഞ്‌ സുരക്ഷാ ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ

ബെർലിൻ: ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനെത്തിയ മുനീറിനോട് തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ ഐഡി എവിടെ? അത് കാണുന്ന രീതിയിൽ ധരിക്കൂ” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവിക്കുണ്ടായ അനുഭവം പാകിസ്ഥാന് [&Read More

Kerala

പിതൃസ്മരണയിൽ പതിനായിരങ്ങൾ; ആലുവ മണപ്പുറത്ത് ബലിതർപ്പണം തുടരുന്നു

ആലുവ: പിതൃമോക്ഷ പ്രാർത്ഥനകളുമായി പതിനായിരങ്ങൾ അണിനിരന്നതോടെ ആലുവ മണപ്പുറം ഭക്തിസാന്ദ്രമായി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. കുംഭമാസത്തിലെ അമാവാസി ദിവസമായ നാളെയും വാവുബലി ചടങ്ങുകൾ തുടരും. തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തർക്കായി 116 ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ 1500Read More

Kerala

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന്

കാസർകോട്: മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെയെന്ന് അധികൃതർ. കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്‌ക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെതിരെയാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. പൗരത്വമില്ലാത്തതിനാൽ വോട്ടർപട്ടികയിൽ [&Read More

Kerala

അയ്യപ്പസംഗമം: പ്രസാദ വിതരണത്തിലും വൻ ക്രമക്കേട്, 4100 ടിൻ അരവണയും അപ്പവും ഉദ്യോഗസ്ഥരും

പമ്പ: ആഗോള അയ്യപ്പസംഗമത്തിൽ വിതരണത്തിനെത്തിച്ച പ്രസാദത്തിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ഭക്തർക്കായി എത്തിച്ച 4100 ടിൻ അരവണയും അപ്പവും ഭൂരിഭാഗവും വിതരണം ചെയ്യാതെ ദേവസ്വം ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് വീതിച്ചെടുത്തതായാണ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകാനായി പമ്പയിൽ നിന്ന് 4100 ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം, നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ എത്തിച്ചിരുന്നു എന്നാൽ ഇതിൽ വെറും 900 പേർക്ക് മാത്രമാണ് പ്രസാദം ലഭിച്ചത്. ബാക്കി വന്ന [&Read More

Main story

‘കണക്ക് പുറത്തുവിടുന്നത് രക്തസാക്ഷിയുടെ കുടുംബത്തെ അപമാനിക്കുന്നതിന് തുല്യം; സ്യമന്തകം ശ്രീകൃഷ്ണൻ കട്ടു എന്ന്

കണ്ണൂർ: സി.പി.എമ്മിനെ പിടിച്ചുലച്ച പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ടി.ഐ മധുസൂദനൻ എം.എൽ.എ. രക്തസാക്ഷികളുടെ ഫണ്ട് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും, കണക്കുകൾ പുറത്തുവിടുന്നത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പുരാണത്തിലെ സ്യമന്തക രത്‌നത്തിന്റെ കഥയുമായി ഉപമിച്ചായിരുന്നു മധുസൂദനന്റെ പ്രതികരണം. എം.എൽ.എ നയിക്കുന്ന രാഷ്ട്രീയ ജാഥ, പരാതിക്കാരനായ വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴാണ് മധുസൂദനൻ പരസ്യ പ്രതികരണത്തിന് തയ്യാറായത്. ‘സ്യമന്തക രത്‌നം ശ്രീകൃഷ്ണൻ കട്ടു എന്ന് പറഞ്ഞാൽ [&Read More

Main story

വ്‌ലോഗർ ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ ആൺസുഹൃത്തും മരിച്ച നിലയിൽ

കാസര്‍കോട്: വ്‌ളോഗർ ചിന്നു പാപ്പു എന്ന രേഷ്മ ആത്മഹത്യ ചെയ്തതിന് പിന്നാലെ സുഹൃത്തും മരിച്ച നിലയിൽ. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെയാണ് (26) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മ മരിച്ച് കൃത്യം ഒരാഴ്ച തികയുമ്പോഴാണ് സന്ദേശിനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരാഴ്ച മുൻപാണ് സോഷ്യൽ മീഡിയയിൽ ചിന്നു പാപ്പു എന്ന പേരിൽ സജീവമായിരുന്ന രേഷ്മയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന രേഷ്മ, സന്ദേശിനൊപ്പമായിരുന്നു താമസം. സംഭവദിവസം രാവിലെ സന്ദേശ് ജോലിക്ക് പോയ [&Read More

Kerala

നന്ദഗോവിന്ദം ഭജൻസിന് പകരം എത്തിയ ഇഷാൻ ദേവിന് കൊടുത്തത് 4 ലക്ഷം; ഓഡിറ്റിന്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുകൾ നടന്നതായി സൂചിപ്പിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. നേരത്തെ പുറത്തുവന്ന കണക്കുകൾ വെറും എസ്റ്റിമേറ്റ് മാത്രമാണെന്ന ദേവസ്വം ബോർഡിന്റെ വാദങ്ങൾ തള്ളിക്കൊണ്ടാണ്, യഥാർഥ ചെലവുകൾ വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദേവസ്വം കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പരിപാടിക്കെത്തിയവർക്ക് ഭക്ഷണം നൽകിയ ഇനത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ ലക്ഷക്കണക്കിന് രൂപ അധികം ചെലവായതായാണ് റിപ്പോർട്ട്. പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ: പ്രഭാതഭക്ഷണം: 1,500 പേർക്ക് [&Read More