17/06/2026
[fontresizer_tawhidurrahmandear_widget]
Main story

സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വൻ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കും പ്രതിപക്ഷം നോട്ടീസ് നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. [&Read More

Kerala

പെൺകുട്ടിയുടെ മരണം: ‘ബ്ലാക്ക് വെനം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ പുറത്ത്; ഒരു ഫോണിൽ

കൊച്ചി: ചോറ്റാനിക്കരയിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവാകാവുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൊറിയൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ അക്കൗണ്ടിലുണ്ടായിരുന്നു. പെൺകുട്ടിയുടെ മരണത്തിന് തൊട്ടുപിന്നാലെ പേജിലെ മുപ്പതിലേറെ ഫോളോവേഴ്‌സ് അപ്രത്യക്ഷമായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. സ്‌കൂൾ കേന്ദ്രീകരിച്ചു നടന്ന സൈബർ ഇടപാടുകളെക്കുറിച്ചും പോലീസിന് നിർണ്ണായക തെളിവുകൾ ലഭിച്ചു. ഒരു വിദ്യാർത്ഥി സ്‌കൂളിൽ കൊണ്ടുവന്ന മൊബൈൽ ഫോണിൽ എട്ടോളം ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലോഗിൻ ചെയ്തതായി സൈബർ പരിശോധനയിൽ [&Read More

India

അഹമ്മദാബാദ് വിമാനാപകടം: ‘കുറ്റാരോപണം നടത്തുന്നത് ശരിയല്ല’-പൈലറ്റിനെതിരെയുള്ള ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തള്ളി ഇന്ത്യ

ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടം പൈലറ്റിന്റെ മനഃപൂർവമായ പ്രവൃത്തി മൂലമാണെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ഏജൻസിയായ എഎഐബി (Read More

Kerala

കണ്ണില്ലാത്ത ക്രൂരത; ഗൃഹനാഥൻ മരിച്ച വീട്ടിൽ രാത്രി കവർച്ച, ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണവള

വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, [&Read More

Kerala

ഹെലികോപ്റ്റർ യാത്രകൾ ‘പരമരഹസ്യം’; വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ യാത്രാവിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്, ഹെലികോപ്റ്റർ പറന്ന ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചും യാത്രക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ അതീവ രഹസ്യമാണെന്ന് പോലീസ് ആസ്ഥാനത്തുനിന്നും അറിയിച്ചിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷനിൽ നിന്ന് പ്രതിമാസം 80 ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരിക്കുന്നത്. എന്നാൽ, ഇതുവരെ എത്രതവണ ഹെലികോപ്റ്റർ പറന്നു എന്നോ, മന്ത്രിമാരും കുടുംബാംഗങ്ങളും എത്രതവണ ഇതിൽ യാത്ര ചെയ്തു എന്നോ ഉള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അധികൃതർ തയ്യാറായില്ല. ഇത്തരം [&Read More

Kerala

ആലിന്റെ അവയവങ്ങൾ നാലു കുഞ്ഞുങ്ങൾക്ക് ജീവിതമേകും; സങ്കീർണ്ണ ശസ്ത്രക്രിയകൾ പുരോഗമിക്കുന്നു, സംസ്‌കാരം നാളെ

തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞു ആലിൻ ഷെറിൻ എബ്രഹാം മടങ്ങുന്നത് നാലു കുഞ്ഞുങ്ങൾക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നുനൽകി. പത്തുമാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങൾ മാറ്റിവെക്കാനുള്ള അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ പുരോഗമിക്കുന്നു. മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകനായ ആലിൻ ഷെറിൻ, ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ, തീരാവേദനയ്ക്കിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി 7.13ന് പുറപ്പെട്ട ആംബുലൻസ് എം.സി. റോഡ് വഴി വെറും [&Read More

Main story

മരണത്തിലും തണലായി 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ; അഞ്ച് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: വിധി കവർന്നെടുത്ത കുഞ്ഞുജീവന്റെ ഓർമ്മകൾ ഇനി അഞ്ചുപേരിലൂടെ തുടിക്കും. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ദമ്പതികളുടെ മകളായ ആലിൻ, മരണാനന്തരം തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി നൽകിയാണ് ലോകത്തോട് വിടപറഞ്ഞത്. വേർപാടിന്റെ കഠിനമായ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച മാതാപിതാക്കളുടെ തീരുമാനം ഏറെ മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആലിന്റെ [&Read More

Kerala

‘ഗൺ പോയിൻറിൽ നിർത്തി, റിവ്യൂ ഡിലീറ്റ് ചെയ്യിപ്പിച്ചു’; സത്യം വെളിപ്പെടുത്തി അശ്വന്ത് കോക്ക്

കോഴിക്കോട്: സോഷ്യൽ മീഡിയയിലെ പ്രമുഖ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് മുൻപ് തന്റെ ഒരു റിവ്യൂ വീഡിയോ പിൻവലിക്കാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ഒരാളുടെ നിരന്തരമായ ഭീഷണിയും മാനസിക സമ്മർദ്ദവും കാരണമാണ് അന്ന് വീഡിയോ നീക്കം ചെയ്തതെന്നും, എന്നാൽ സിനിമാ മേഖലയിലുള്ളവർ പ്രചരിപ്പിക്കുന്നത് പോലെ തന്നെ തോക്കിൻമുനയിൽ നിർത്തി ചെയ്യിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് അന്ന് നടന്ന കാര്യങ്ങൾ തുറന്നുപറഞ്ഞത്. നിരന്തരം ഫോണിലൂടെ വിളിച്ച ഒരാൾ വധഭീഷണി മുഴക്കുകയും [&Read More

Lifestyle

ഉച്ചകഴിഞ്ഞുള്ള തളർച്ച നിസ്സാരമല്ല; വില്ലൻ വിറ്റാമിൻ കുറവാകാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ഉച്ചകഴിയുമ്പോൾ വിട്ടുമാറാത്ത ക്ഷീണവും ഉറക്കവും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ അത് കേവലം ജോലിത്തിരക്ക് കൊണ്ടുള്ള തളർച്ചയല്ലെന്നും, വിറ്റാമിൻ ഡിയുടെ കുറവാകാം കാരണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലെ നഗരവാസികളിൽ 70 ശതമാനത്തിലധികം പേരും നേരിടുന്ന ഈ നിശബ്ദ ആരോഗ്യപ്രശ്‌നം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയാണ് പതിവ്. ശരീരത്തിന്റെ ഊർജ്ജനിലയും മാനസിക ഉന്മേഷവും നിലനിർത്തുന്നതിൽ വിറ്റാമിൻ ഡി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധയായ ഡോ. ശോഭന വൈഷ്ണവി ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ട് [&Read More