ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത അധ്യായം രചിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിലിരിക്കെ സുപ്രീം കോടതിയിൽ അഭിഭാഷക വേഷത്തിൽ കേസ് വാദിക്കാൻ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടം മമത ബാനർജി സ്വന്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്‌ഐആർ) ഭാഗമായുള്ള ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജിയിലാണ് മമത നേരിട്ട് ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സംസ്ഥാന സർക്കാരും തൃണമൂൽ കോൺഗ്രസും നടത്തുന്ന നിയമപോരാട്ടത്തിന് രാഷ്ട്രീയമായും [&Read More
ലോകമെമ്പാടുമുള്ള മരണനിരക്കിൽ ഭൂരിഭാഗവും ഹൃദ്രോഗം മൂലമാണെന്നിരിക്കെ, ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്ന ഒരു പ്രതിഭാസമാണെന്ന് പലരും കരുതാമെങ്കിലും, ഏകദേശം 50 ശതമാനം രോഗികളിലും ഒരു മാസം മുമ്പ് തന്നെ ശരീരം സൂക്ഷ്മമായ സൂചനകൾ നൽകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിൽ അനുഭവപ്പെടുന്ന നേരിയ വേദന, ഭാരം തോന്നുക അല്ലെങ്കിൽ ഇറുകിപ്പിടിക്കുന്നത് പോലെയുള്ള അസ്വസ്ഥതകൾ അവഗണിക്കരുത്. ഇത് കൈകളിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. [&Read More
‘പ്രായം ഒരു മാനദണ്ഡമല്ല, ഫിറ്റ്‌നസും പ്രകടനവുമാണ് പ്രധാനം’; ഗംഭീറിനും അഗാർക്കർക്കും മറുപടിയുമായി ധോണി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ടീമിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മുൻ നായകൻ എം.എസ് ധോണി. 2027ലെ ഏകദിന ലോകകപ്പിൽ ഇരുവരും കളിക്കണമെന്നും പ്രായത്തിന്റെ പേരിൽ താരങ്ങളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ധോണി വ്യക്തമാക്കി. യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും നിലപാടുകളെ പരോക്ഷമായി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ധോണിയുടെ പ്രതികരണം. ‘അടുത്ത ലോകകപ്പിൽ ആരെങ്കിലും കളിക്കാതിരിക്കേണ്ടത് എന്തുകൊണ്ട്? പ്രായം ഒരു മാനദണ്ഡമല്ല, [&Read More
അഡിസ് അബാബ: ഭൂമിയുടെ ഭൂപടം മാറ്റിവരയ്ക്കുന്ന തരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി പുതിയ ഗവേഷണ റിപ്പോർട്ടുകൾ. കിഴക്കൻ ആഫ്രിക്കൻ റിഫ്റ്റ് എന്നറിയപ്പെടുന്ന ഭീമൻ വിള്ളലിലൂടെയാണ് ഭൂഖണ്ഡം വേർപെടുന്നത്. ഈ പ്രക്രിയ പൂർത്തിയാകുന്നതോടെ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുശേഷം ആഫ്രിക്കൻ ഭൂഭാഗങ്ങൾക്കിടയിൽ പുതിയൊരു സമുദ്രം രൂപപ്പെടുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അഫാർ മേഖലയിലെ ഭൂമിയുടെ ഘടനയെക്കുറിച്ച് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്ന ഗവേഷണം ഈ മാസം ‘ജേണൽ ഓഫ് ആഫ്രിക്കൻ എർത്ത് സയൻസസ്’ എന്ന മാസികയിൽ പുറത്തുവന്നിരുന്നു. ഭീമൻ വിള്ളലും പ്ലേറ്റുകളുടെ നീക്കവും [&Read More
‘ഷാഹിദ്-129’ ഡ്രോൺ വെടിവെച്ചിട്ടെന്ന അമേരിക്കൻ വാദം തള്ളി ഇറാൻ; നിർണായക ദൃശ്യങ്ങള്‍ കമാൻഡ്
തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) അത്യാധുനിക നിരീക്ഷണ ഡ്രോണായ ‘ഷാഹിദ്Read More
ന്യൂഡൽഹി: ബാറ്റ് പിടിക്കാനറിയാത്തവരല്ല ക്രിക്കറ്റ് അസോസിയേഷനുകളെ നയിക്കേണ്ടതെന്ന് സുപ്രീം കോടതി. കായിക സംഘടനകളുടെ ഭരണം വിരമിച്ച കളിക്കാർക്കായിരിക്കണം നൽകേണ്ടതെന്നും വിദഗ്ധരല്ലാത്തവർ ഇത്തരം പദവികളിൽ ഇരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർണായക പരാമർശങ്ങൾ. കഴിഞ്ഞ മാസം ആറിന് നടക്കേണ്ടിയിരുന്ന എംസിഎ തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. തെരഞ്ഞെടുപ്പിൽ സ്വജനപക്ഷപാതവും അഴിമതിയും ആരോപിച്ച് മുൻ [&Read More
ട്രിപ്പോളി: മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ഇന്നലെ സിന്റാൻ പട്ടണത്തിലെ വസതിയിൽ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. സെയ്ഫുൽ ഇസ്ലാമിന്റെ അഭിഭാഷകൻ ഖാലിദുൽ സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുള്ള ഒത്മാനുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റാനിലെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം കൊലപാതകം [&Read More
പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്‌ഫോം ഉടമ ഇലോൺ മസ്‌കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്‌സിന്റെ നിർമ്മിത [&Read More
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുമായുള്ള മത്സരം ഒഴിവാക്കാൻ കെഎസ്ആർടിസി റൂട്ടുകളിൽ മാറ്റം വരുത്തുന്നുവെന്ന മന്ത്രിയുടെ പരാമർശത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചതിന്റെ ‘രഹസ്യം’ വിശദീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. സ്വകാര്യ ബസുകൾക്ക് മുന്നിൽ മത്സരിച്ചോടുന്ന രീതി കെഎസ്ആർടിസി അവസാനിപ്പിച്ചെന്നും, അവർക്ക് ബിസിനസ് ചെയ്യാൻ അവസരം നൽകി കെഎസ്ആർടിസി മറ്റ് റൂട്ടുകളിലേക്ക് മാറിയെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. അനാരോഗ്യകരമായ മത്സരം ഒഴിവാക്കി മലയോര മേഖലകളിലടക്കം സർവീസ് [&Read More
അഭിഭാഷക കുപ്പായമിട്ട് വീണ്ടും ‘ദീദി’; ബംഗാൾ വോട്ടർ പട്ടികയിലെ ‘ക്രമക്കേടുകൾ’ക്കെതിരെ വാദിക്കാൻ ഇന്ന്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധനയിലെ (എസ്ഐആർ) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് നേരിട്ട് വാദിച്ചേക്കും. 2026Read More