13/06/2026
[fontresizer_tawhidurrahmandear_widget]
India

‘ലോകക്രമം ഇന്ത്യയിലേക്ക് തിരിയുന്നു; യുഎസ് വ്യാപാര കരാർ ക്ഷമയോടെയുള്ള ചർച്ചകളുടെ ഫലം’-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ ഇന്ത്യയുടെ സുസ്ഥിരമായ ക്ഷമയുടെയും നയതന്ത്ര വിജയത്തിന്റെയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരിഫ് നിരക്കുകളെച്ചൊല്ലി മുൻപ് ഉയർന്ന വിമർശനങ്ങൾ ഇപ്പോൾ രാജ്യത്തിന് ഗുണകരമായ ഫലങ്ങളിലേക്ക് വഴിമാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ തീരുമാനമായിരുന്നു. ഇത് ഇന്ത്യൻ കയറ്റുമതി [&Read More

Gulf

ഡ്രൈവറില്ല, ട്രാഫിക് കുരുക്കുമില്ല; ദുബൈയിൽ മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കാൻ സ്മാർട്ട് പോഡുകൾ വരുന്നു

ദുബൈ: നഗരയാത്രകൾ കൂടുതൽ സുഗമമാക്കാൻ ഡ്രൈവറില്ലാ ചെറുവാഹനങ്ങൾ അവതരിപ്പിച്ച് ദുബൈ. മെട്രോ സ്‌റ്റേഷനുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങളുടെ (Read More

India

നരവനെയുടെ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ പോര്; ഹൈബിയും ഡീനും ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക്

ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വിവാദമായ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ ഭരണRead More

Iran

‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച

മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More

Kerala

മഞ്ചേശ്വരം കൊലപാതകം: ഉമ്മർ ജയിലിൽ നിന്നിറങ്ങിയത് ഒരു മാസം മുൻപ്; കത്തി മുൻകൂട്ടി

മഞ്ചേശ്വരം: ഏകമകളെയും ബന്ധുവിനെയും കുത്തിക്കൊലപ്പെടുത്തിയ ഉമ്മർ ഫാറൂഖ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ്. വ്യാജ പാസ്‌പോർട്ട് കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്. ഗൾഫിൽ നിന്നെത്തിയ ഉമ്മറിനെ വിമാനത്താവളത്തിൽ വെച്ച് ബജ്‌പെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 ദിവസത്തെ റിമാൻഡിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, കൃത്യം നടത്തുന്നതിനായി കത്തി മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നതായാണ് കരുതുന്നത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഉമ്മർ ഫാറൂഖിന്റെ മകൾ ജുമൈല (18), ഭാര്യയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞി [&Read More

India

‘സ്വകാര്യ സ്ഥലത്ത് പ്രാർത്ഥന നടത്താൻ അനുമതി വേണ്ട’- അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ [&Read More

India

മാസവരുമാനം 25 ലക്ഷം; സ്ത്രീധനമായി വാങ്ങിയത് 71 ലക്ഷം രൂപയും 47 ലക്ഷത്തിന്റെ

ന്യൂഡൽഹി: വിവാഹത്തിന് ‘ദാനം’ എന്ന പേരിൽ കോടികളുടെ ആസ്തി സ്ത്രീധനമായി സ്വീകരിച്ച പ്രമുഖ യൂട്യൂബർ അരുൺ പൻവാറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. 2.4 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള പൻവാർ, തന്റെ വിവാഹ ചടങ്ങിൽ 71 ലക്ഷം രൂപ പണമായും 47ലക്ഷത്തിന്റെ സ്വർണവും സ്വീകരിക്കുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് വിവാദം പുകഞ്ഞത്. യൂട്യൂബിൽ നിന്ന് മാത്രം പ്രതിമാസം 20 മുതൽ 25 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരാൾ, ‘ദാനം’ (സമ്മാനം) എന്ന പേരിൽ പെൺവീട്ടുകാരിൽ നിന്ന് ഇത്ര വലിയ [&Read More

World

ഇസ്രയേലിൽ നിക്ഷേപം നടത്തുന്നത് നിരോധിച്ച് ചൈന; രാജ്യം അപകടസാധ്യതയുള്ള ‘റെഡ് കാറ്റഗറി’യിൽ

ബെയ്ജിങ്/തെൽ അവീവ്: ഇസ്രയേലിൽ നിക്ഷേപം നടത്തുന്നതിന് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ചൈനീസ് നിക്ഷേപ ഫണ്ടായ ബാലെ വിഷൻ (Read More

World

എപ്സ്റ്റീൻ ഫയൽസിലെ പരാമർശം; പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു

വാഷിങ്ടൺ: യുകെയുടെ മുൻ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. പാർട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് മണ്ടൽസൺ പറഞ്ഞു. എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടർന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ ഇമെയിലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ലേബർ പാർട്ടി അംഗത്വം മണ്ടൽസൺ ഉപേക്ഷിച്ചത്. ‘ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളിൽ എനിക്ക് [&Read More