മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരത്ത് കുടുംബ വഴക്കിനിടെ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽടോപ്പിലെ ജുമൈല(18) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ഉമ്മറും കുടുംബവും അകന്നുകഴിയുകയായിരുന്നു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ തിരികെ നൽകാനെന്ന വ്യാജേനയാണ് ഉമർ ഫാറൂഖ് വീണ്ടും വീട്ടിലെത്തിയത്. തുടർന്ന് സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാവുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജുമൈലയുടെ കഴുത്തിന് വെട്ടുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ [&Read More
എസ്‌ഐആർ പട്ടികയിലെ ‘പരേതരെ’ ജീവനോടെ ഗ്യാനേഷ് കുമാറിനു മുന്നിൽ ഹാജരാക്കി മമത; കൂടിക്കാഴ്ചയിൽ
ന്യൂഡൽഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗ്യാനേഷ് കുമാർ അഹങ്കാരിയും നുണയനുമാണെന്ന് വിശേഷിപ്പിച്ച മമത, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ നിർദേശാനുസരണമാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു. ഇന്ന് ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമതയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, എംപി കല്യാൺ ബാനർജി എന്നിവർക്കൊപ്പമായിരുന്നു മമത കമ്മീഷണറെ കണ്ടത്. 90 മിനിറ്റോളം നേരം നീണ്ട കൂടിക്കാഴ്ച നാടകീയ [&Read More
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:‘ഉത്തരാഖണ്ഡിലെ [&Read More
ഹൈദരാബാദ്: ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം ആറ് ലക്ഷം രൂപ കവർന്നു. കോഴിക്കോട് സ്വദേശിയും വസ്ത്രവ്യാപാരിയുമായ റിൻഷാദിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ കോട്ടി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ മൊത്തവിലയ്ക്ക് വാങ്ങാനായി ജനുവരി ആദ്യവാരമാണ് റിൻഷാദ് ഹൈദരാബാദിലെത്തിയത്. ചാർമിനാറിന് അടുത്തുള്ള മദീന മാർക്കറ്റിൽ എത്തിയെങ്കിലും അന്ന് വസ്ത്രങ്ങൾ വാങ്ങിയില്ല. തുടർന്ന് കൈവശമുള്ള പണം ബാങ്കിന്റെ സിഡിഎം (Read More
തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More
കടലാമകൾ നിസാരക്കാരല്ല; ദിനോസറുകളെയും അതിജീവിച്ച ‘ഭീകരൻമാർ’ ആണവർ, നിങ്ങൾക്കറിയാമോ ഈ 11 ‘ആമരഹസ്യങ്ങൾ’
ആഴക്കടലിന്റെ അനന്തതയിൽ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന കടലാമകൾ എന്നും ശാസ്ത്രലോകത്തിന് ഒരു വിസ്മയമാണ്. ദശലക്ഷക്കണക്കിന് വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഇവയുടെ ജീവിതത്തിലെ നിഗൂഢതകൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. കടലാമകളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട 11 കൗതുകകരമായ വസ്തുതകൾ ഇതാ. ദിനോസറുകളെ അതിജീവിച്ചവർ ഏകദേശം 110 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇന്നത്തെ കടലാമകളുടെ പൂർവ്വികർ പരിണമിച്ചത്. അതായത്, 45 ദശലക്ഷം വർഷത്തോളം ഇവ ദിനോസറുകൾക്കൊപ്പം ഭൂമിയിൽ ജീവിച്ചു. ദിനോസറുകളെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കിയ മഹാവിപത്തുകളെപ്പോലും അതിജീവിച്ച് ഇവ [&Read More
തിരുവനന്തപുരം: മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ചതിനെ തുടർന്ന് സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ആനി അശോകൻ. ആനി അശോകനൊപ്പം ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി ഹരീഷ്, മുൻ മേഖല ജോയിന്റ് സെക്രട്ടറി വി ദിലീപ്, ഡിവൈഎഫ്‌ഐ നേതാവ് അഖിൽ വേണു, യൂത്ത് കോൺഗ്രസ് [&Read More
ജിദ്ദ: ഉംറ മേഖലയിൽ സേവന നിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 1,800 വിദേശ ട്രാവൽ ഏജൻസികളുടെ കരാറുകൾ സൗദി ഹജ്ജ്Read More
ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം; തൊട്ടടുത്തായി വീട്ടുവേലക്കാരനും മരിച്ച നിലയിൽ
ബെംഗളൂരു: മൈക്കോ ലേഔട്ടിൽ പ്രവാസിയുടെ ഭാര്യയെയും വീട്ടുജോലിക്കാരനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിലും, ഇതേ വീട്ടിലെ ജോലിക്കാരനായ ദേവരാജു (50) തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ പുലർച്ചെ ദുബൈയിൽ നിന്നും വിമാനമിറങ്ങി വീട്ടിലെത്തിയ ഭർത്താവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പുലർച്ചെ 4.30ഓടെ വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ ഒന്നാം നിലയിലായിരുന്ന മകൾ താഴെയിറങ്ങി വാതിൽ തുറന്നു നൽകി. തുടർന്ന് ഭർത്താവ് ഭാര്യയുടെ മുറിയിലേക്ക് ചെന്നപ്പോഴാണ് [&Read More
ശരീരം തരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചാൽ മാരകരോഗങ്ങൾ വന്നേക്കാം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ അറിയാം
ആധുനിക ജീവിതത്തിന്റെ വേഗതയ്ക്കിടയിൽ ശരീരമുയർത്തുന്ന ചെറിയ മുന്നറിയിപ്പുകളെ അവഗണിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രതിസന്ധികൾക്ക് കാരണമാകുമെന്ന് വിദഗ്ധർ. നിസ്സാരമെന്ന് കരുതി നാം തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ശരീരത്തിനകത്ത് രൂപപ്പെടുന്ന വലിയ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാകാമെന്ന് ബെംഗളൂരു കിംസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. മഹേഷ് കുമാർ ജെ.എം. വ്യക്തമാക്കുന്നു. നിശബ്ദമായി വരുന്ന അപകടങ്ങൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ആദ്യമേ നിലവിളിച്ചുകൊണ്ടല്ല വരുന്നത്. അവ മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇടയ്ക്കിടെയുള്ള തലകറക്കം, വിട്ടുമാറാത്ത ക്ഷീണം, മൂഡ് മാറ്റങ്ങൾ എന്നിവയെല്ലാം [&Read More