13/06/2026
[fontresizer_tawhidurrahmandear_widget]
Kerala

ആർഡിഒ ഓഫീസിലെ സ്വർണം മുക്കുപണ്ടമായ കേസ്: സമാന്തര അന്വേഷണത്തിന് ഉത്തരവ്

തൃശൂർ: ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായ സംഭവത്തിൽ സമാന്തര അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ പ്രാൺ സിങ്ങിനാണ് അന്വേഷണ ചുമതല. 2003 മുതൽ 2022 വരെ ഓഫീസിൽ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. കോടതി നിർദ്ദേശപ്രകാരം സൂക്ഷിക്കാൻ ഏൽപ്പിച്ച എട്ടര പവൻ സ്വർണാഭരണങ്ങളാണ് കാണാതായത്. 2003ൽ മരിച്ച കാട്ടൂർ സ്വദേശിനി റംലത്തിന്റെ മക്കൾ പ്രായപൂർത്തിയാകുമ്പോൾ വിട്ടുനൽകാനായിരുന്നു കോടതി ഉത്തരവ്. എന്നാൽ 2022ൽ മക്കൾ സ്വർണം തിരികെ വാങ്ങാനെത്തിയപ്പോഴാണ് ലോക്കറിൽ ഇരുന്നത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. [&Read More

Kerala

‘മഞ്ഞക്കുറ്റികളുണ്ടാകില്ല, ജനങ്ങളെ ചേർത്തുനിർത്തും’; അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്, ഓഫീസ്

മലപ്പുറം: മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാത പദ്ധതിക്ക് ഔദ്യോഗിക തുടക്കം. പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി പൊന്നാനിയിൽ പുതിയ ഓഫീസ് തുറന്നു. ഇന്ന് രാവിലെ ഒമ്പതിന് ഇ. ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനും ആശയവിനിമയത്തിനുമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി. കെറെയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, തങ്ങളുടെ പദ്ധതിയിൽ ‘മഞ്ഞക്കുറ്റികൾ’ ഉണ്ടാകില്ലെന്നും അടയാളപ്പെടുത്തലുകൾ മാത്രമായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഉപദ്രവിച്ചുകൊണ്ട് [&Read More

Kerala

കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽപ്പാത, ശബരി റെയിൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക. വികസിത കേരളമെന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കാനൊരുങ്ങിയ ബിജെപിക്ക്, ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ നിരാശയാണ് നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ടെങ്കിലും കേരളത്തെ കേന്ദ്രം ബോധപൂർവം മറന്നുവെന്ന് മുഖ്യമന്ത്രി പിണറായി [&Read More

India

സി.ജെ. റോയിയുടെ മരണം: മുൻകൂട്ടി നിശ്ചയിച്ച ആത്മഹത്യയോ? ഡയറിയിലെ വെളിപ്പെടുത്തലുകൾ പുറത്ത്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുരൂഹതയേറുന്നു. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ അദ്ദേഹം ജീവനൊടുക്കിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സി.ജെ. റോയിയുടെ ഓഫീസിൽ നിന്ന് കണ്ടെടുത്ത ഡയറിക്കുറിപ്പുകളാണ് അന്വേഷണത്തിൽ നിർണ്ണായകമായിരിക്കുന്നത്. ഒമ്പത് പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പിൽ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാവി സംബന്ധിച്ചും നിക്ഷേപകരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. വിദേശ സംരംഭങ്ങളിലുണ്ടായ തിരിച്ചടിയും വ്യക്തിപരമായ പ്രയാസങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നാണ് സൂചന. കുടുംബാംഗങ്ങളോട് മാപ്പ് [&Read More

World

യു.എസ് പടക്കപ്പലുകളെ നേരിടാൻ ‘ഷഹീദ് ബാഗേരി’; അമേരിക്കൻ നീക്കങ്ങൾ ഒപ്പിയെടുത്ത് ഇറാന്റെ പുതിയ

തെഹ്‌റാൻ: പേർഷ്യൻ ഗൾഫിൽ അമേരിക്കൻ നാവികസേന പടയൊരുക്കം നടത്തുന്നതിനിടെ കനത്ത പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇറാൻ. യുഎസ് പടക്കപ്പലുകളെ നേരിടാൻ തദ്ദേശീയമായി നിർമിച്ച ‘ഷഹീദ് ബാഗേരി’ എന്ന ഡ്രോൺ വാഹിനി കപ്പലിനെ ഇറാൻ ഹോർമുസ് കടലിടുക്കിന് സമീപം വിന്യസിച്ചതായി റിപ്പോർട്ടുകൾ. ഇതിനുപുറമെ, ഒമാൻ ഉൾക്കടലിൽ അമേരിക്കൻ നീക്കങ്ങൾ നിരീക്ഷിക്കാൻ ‘ഷാഹെദ്Read More

Iran

ബങ്കറിലെന്ന പ്രചാരണം പൊളിച്ച് ഖാംനഇ പൊതുവേദിയിൽ; ഖുമൈനിയുടെ ഖബറിടം സന്ദർശിച്ചു

തെഹ്‌റാൻ: ബങ്കറിൽ ഒളിവിലാണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെയും ശത്രുരാജ്യങ്ങളുടെയും പ്രചരണങ്ങൾ തള്ളിക്കളഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പൊതുവേദിയിൽ. ഇസ്ലാമിക വിപ്ലവത്തിന്റെ 47Read More

India

‘എന്റെ ജീവൻ അപകടത്തിൽ; മണിക്കൂറുകളോളം പോലീസ് സ്‌റ്റേഷനിൽ പിടിച്ചിട്ടു’-മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന് ഹിന്ദു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിം വയോധികന്റെ കടയ്ക്ക് നേരെ നടന്ന സംഘ്പരിവാർ അതിക്രമം തടഞ്ഞതിന് വധഭീഷണി നേരിടേണ്ടി വരുന്നുവെന്ന് ജിം ഉടമ ദീപക് കുമാർ. പോലീസും ഭരണകൂടവും അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്നും, തന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ പിടിച്ചിടുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ‘എന്റെ ജീവൻ അപകടത്തിലാണ്. അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പുറത്തുനിന്നെത്തുന്ന സംഘങ്ങൾ 5Read More

Main story

‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More

Iran

ആണവ കേന്ദ്രങ്ങൾ മറച്ച് ഇറാൻ; നതാൻസിലും ഇസ്ഫഹാനിലും രഹസ്യ നീക്കങ്ങൾ എന്ത്?-സാറ്റലൈറ്റ് ദൃശ്യങ്ങൾ

തെഹ്‌റാൻ: യുദ്ധഭീഷണി മുഴക്കി യുഎസ് പടക്കപ്പലുകൾ പശ്ചിമേഷ്യയിൽ നിലയുറപ്പിച്ചതിനു പിന്നാലെ ആണവ കേന്ദ്രങ്ങളിൽ രഹസ്യനീക്കങ്ങളുമായി ഇറാൻ. കഴിഞ്ഞ ജൂണിൽ ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിൽ തകർന്ന തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങളിൽ ഇറാൻ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഇസ്ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളിലെ തകർന്ന കെട്ടിടങ്ങൾക്ക് മുകളിൽ പുതിയ മേൽക്കൂരകൾ നിർമിച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഉദ്ധരിച്ച് ‘അസോസിയേറ്റഡ് പ്രസ്’ ആണ് വാർത്ത പുറത്തുവിട്ടത്. [&Read More