13/06/2026
[fontresizer_tawhidurrahmandear_widget]
Kerala

കുണിയ ഒരുങ്ങി; ചരിത്ര സംഗമത്തിന് ഇന്ന് കൊടിയുയരും

വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്തയുടെ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാസർകോട് ഒരുങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ പൂർണസജ്ജമായി. ഇന്ന് വൈകുന്നേരം പതാക ഉയരുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിന് തുടക്കമാകും. ​ഇന്ന് വൈകുന്നേരം 4.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. സമ്മേളന [&Read More

World

​’പാക് സൈന്യം തളർന്നു’; ബലൂചിസ്ഥാനിൽ പരാജയം സമ്മതിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിഘടനവാദി ഗ്രൂപ്പുകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാകിസ്ഥാൻ സൈന്യം പ്രായോഗികമായി പ്രയാസപ്പെടുകയാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്റെ ആകെ വിസ്തൃതിയുടെ 40 ശതമാനത്തിലധികം വരുന്ന ബലൂചിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സൈനിക നീക്കങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ടെന്നും, ഇത്രയും വിശാലമായ മേഖലയിൽ പട്രോളിംഗ് നടത്തുന്നത് സൈന്യത്തെ ഒരു തരത്തിൽ ‘വികലാംഗർ’ ആക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ബലൂച് ലിബറേഷൻ ആർമി (Read More

Main story

കൊറിയൻ ഗെയിമിന് അടിമകൾ; മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ

ലഖ്‌നൗ: മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട പെൺകുട്ടികൾ മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. വിഷിക (16), പ്രാചി (14), പഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ചേതൻ കുമാർ എന്നയാളുടെ മക്കളായ ഇവർ കൊറിയൻ ടാസ്‌ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിന് കടുത്ത രീതിയിൽ അടിമപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മുറി [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പോറ്റി ‘സ്വാഭാവിക ജാമ്യം’ (Read More

Main story

ആശ കൊടുത്തു പറ്റിച്ചോ? വാർഡ് യുഡിഎഫ് പിടിച്ചു, റോഡിന് അനുവദിച്ച ഫണ്ട് എംഎൽഎ

വൈക്കം: വൈക്കം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികസന ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത 23ാം വാർഡിലെ റോഡ് പുനർനിർമ്മാണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ സി.കെ ആശ എംഎൽഎ പിൻവലിച്ചതാണ് തർക്കത്തിന് കാരണമായത്. നഗരസഭയുടെ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി അനുവദിച്ച തുകയാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കലക്ടർ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. ജൂലൈ 18ന് ഫണ്ട് അനുവദിക്കാൻ ശുപാർശ നൽകുകയും ജൂലൈ [&Read More

Kerala

തിരിച്ചുകയറി സ്വർണവില; പവന് 4840 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. നാല് ദിവസം തുടർച്ചയായി ഇടിഞ്ഞ സ്വർണവില, കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇന്ന് പവന് ഒറ്റയടിക്ക് 4,840 രൂപ വർധിച്ച് വില 1,17,720 രൂപയിലെത്തി. ഗ്രാമിന് 605 രൂപയാണ് ഉയർന്നത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,715 രൂപയായി മാറി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,12,880 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസങ്ങളിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതിനെത്തുടർന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതായിരുന്നു വില [&Read More

Iran

‘ഇറാനെ ആക്രമിച്ചില്ലെങ്കിൽ യുഎസിന്‍റെ പ്രതിച്ഛായ തകരും; ദുർബലരാണെന്ന് ആളുകള്‍ കരുതും’; യുദ്ധത്തിന് നിർബന്ധിച്ച്

തെൽ അവീവ്: ഇറാനെതിരെ അമേരിക്കയെ ആക്രമണത്തിന് നിർബന്ധിച്ച് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കും പ്രകോപനങ്ങൾക്കും മറുപടിയായി സൈനിക നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് അമേരിക്കയുടെ ദൗർബല്യമായി മേഖലയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷങ്ടണിൽ രഹസ്യസന്ദർശനം നടത്തിയ ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ഇയാൽ സമീർ, പെന്റഗൺ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശങ്ക പങ്കുവെച്ചതെന്നാണു വിവരം. ഇറാൻ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും, ‘അമേരിക്കയ്ക്ക് മരണം’ എന്ന് പാർലമെന്റിൽ മുദ്രാവാക്യം വിളിക്കുന്നതും കണ്ടില്ലെന്ന് [&Read More

Iran

യുദ്ധഭീതിക്ക് വിരാമം? ഇറാൻ തീരത്തുനിന്ന് യുഎസ് പടക്കപ്പൽ പിൻവാങ്ങി

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More

India

പൊതുവേദിയിൽ കുഴഞ്ഞുവീണ് ബിജെപി നേതാവ് എച്ച്. രാജ; സമയോചിത ഇടപെടലുമായി രക്ഷകനായി ഡിഎംകെ

ചെന്നൈ: മുസ്ലിം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറയാറുള്ള മുതിർന്ന നേതാവ് ബിജെപി എച്ച്. രാജ വേദിയിൽ കുഴഞ്ഞുവീണപ്പോൾ രക്ഷകനായി ഡിഎംകെ നേതാവ് ഡോ. ഹഫീസുല്ല. ചെന്നൈയിൽ ‘എൻഡിടിവി’ സംഘടിപ്പിച്ച സമ്മിറ്റിൽ സംസാരിക്കുന്നതിനിടെ രാജ കുഴഞ്ഞുവീഴുകയായിരുന്നു. ഡോ. എസ്.എ.എസ് ഹഫീസുല്ലയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൃത്യസമയത്ത് ചികിത്സ നൽകി ബിജെപി നേതാവിനെ ആശുപത്രിയിലെത്തിക്കാനായത്. വഖഫ് ബോർഡിനെതിരായ രൂക്ഷ വിമർശനത്തിനും മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കും തൊട്ടുപിന്നാലെയാണ് 68Read More