12/06/2026
[fontresizer_tawhidurrahmandear_widget]
Main story

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർജെഡി

കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയിൽ വൻ പൊട്ടിത്തെറി. ആർജെഡി സ്ഥാനാർത്ഥികളുടെ തോൽവിക്ക് കാരണം സിപിഎമ്മിന്റെ ഇടപെടലാണെന്ന് ആരോപിച്ചു ആർജെഡി രംഗത്തെത്തി. ആർജെഡി മത്സരിച്ച നാല് വാർഡുകളിലും സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ഒരു വിഭാഗം സിപിഎം നേതാക്കൾ ബോധപൂർവം പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം നേതാക്കളുടെ പേര് സഹിതം ആർജെഡി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ആർജെഡി സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചെന്നും, പ്രാദേശിക നേതാക്കളുടെ താൽപര്യപ്രകാരം വാർഡ് വിഭജനത്തിൽ ക്രമക്കേട് നടത്തിയെന്നും [&Read More

India

‘ഗോമൂത്ര ഗവേഷണത്തെ ലോകവേദിയിലെത്തിച്ചു, രാജ്യത്തിന് അഭിമാനം’; ഐഐടി ഡയറക്ടറെ പരിഹസിച്ച് കോൺഗ്രസ്

ചെന്നൈ: ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിക്ക് പത്മശ്രീ ലഭിച്ചതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കാമകോടിയുടെ ഗോമൂത്ര ഗവേഷണത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയപ്പോൾ, അദ്ദേഹത്തെ ന്യായീകരിച്ച് സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പ്രതിരോധവുമായെത്തി. ഗോമൂത്ര ഗവേഷണത്തിൽ സ്വന്തം പണം നിക്ഷേപിക്കാൻ വെമ്പു തയ്യാറുണ്ടോ എന്ന് കേരള കോൺഗ്രസ് ഘടകം വെല്ലുവിളിച്ചു. വിദ്യാഭ്യാസRead More

India

‘ശങ്കരാചാര്യനാണോ എന്ന് ചോദിക്കാൻ എന്ത് അധികാരം?’; യോഗിക്കെതിരെ ഉമാ ഭാരതി

ഭോപ്പാൽ/ലക്‌നൗ: പ്രയാഗ്രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഏറ്റവുമൊടുവിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിയും ശങ്കരാചാര്യർക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വാമി അവിമുക്തേശ്വരാനന്ദിനോട് ശങ്കരാചാര്യനാണെന്നതിന്റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഭരണകൂട നടപടിയെ ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. [&Read More

World

ലോകത്ത് ഏറ്റവും ഉയരത്തിൽ സ്വർണ്ണം വിളയുന്ന പട്ടണം! പക്ഷേ ശമ്പളമില്ല, വെള്ളമില്ല, ശുദ്ധവായുവുമില്ല!

ലിമ: സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ ആകാശത്തോട് ചേർന്നുനിൽക്കുന്ന ഒരു ഗ്രാമം. എന്നാൽ ആ ആകാശത്തിന് അവിടെ നീലിമയേക്കാൾ സ്വർണ്ണത്തിന്റെ നിറമാണ്. കിഴക്കൻ ആൻഡീസിലെ ‘ലാ റിങ്കോണഡ’ എന്ന ഈ ചെറു പട്ടണം മനുഷ്യ സഹനത്തിന്റെ പരിധികളെ വെല്ലുവിളിച്ചാണ് നിലനിൽക്കുന്നത്. ഓക്‌സിജന്റെ അളവ് പകുതി മാത്രമുള്ള, വായു തീരെ നേർത്ത പ്രദേശത്ത് ഏകദേശം 50,000 ആളുകളാണ് അധിവസിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥിരവാസ കേന്ദ്രമാണെങ്കിലും, ഇവിടുത്തെ ജീവിതം അത്യന്തം ദുസ്സഹമാണ്. ഒഴുകുന്ന വെള്ളമോ, ശരിയായ മലിനജല [&Read More

Cricket

ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!

ധാക്ക: ഈ വർഷത്തെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതിന് പിന്നാലെ പുതിയ വിവാദം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ച നൂറിലധികം ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്രഡിറ്റേഷൻ നിഷേധിച്ചു. അടുത്ത മാസം ഏഴ് മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള 130 നും 150 നും ഇടയിൽ മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചിരുന്നതായി ബിസിബി മീഡിയ കമ്മിറ്റി ചെയർമാൻ അംസാദ് ഹൊസൈൻ വെളിപ്പെടുത്തി. [&Read More

Main story

ഒമാനിൽ വിദേശ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് മരണം

മസ്‌കറ്റ്: ഒമാൻ തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഗൈഡും ക്യാപ്റ്റനും ഉൾപ്പെടെ 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകി. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായതെന്നാണ് [&Read More

UAE

‘ഞങ്ങളുടെ ആകാശവും മണ്ണും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; അമേരിക്കൻ നീക്കങ്ങൾക്കിടെ നിലപാട്

അബുദാബി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുഎഇ. മേഖലയിൽ യുദ്ധഭീതിയും അമേരിക്കൻ സൈനിക വിന്യാസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് കർശനമാക്കിയത്. ഇറാനെതിരെ നടക്കുന്ന ശത്രുതാപരമായ ഒരു സൈനിക നടപടിക്കും ലോജിസ്റ്റിക്കൽ പിന്തുണ നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളും നയതന്ത്രവുമാണ് വേണ്ടതെന്ന് മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരത്തിനാണ് യുഎഇ മുൻഗണന [&Read More

Business

അദാനി ഇനി വിമാനവും നിർമ്മിക്കും; ബ്രസീലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളായ ബ്രസീലിയൻ കമ്പനി എംബ്രയറുമായി അദാനി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലായിരുന്നു പ്രഖ്യാപനം. കരാറിലെ പ്രധാന മേഖലകൾ കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണം പ്രാദേശികവൽക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന്റെ ഘടന, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് [&Read More