കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More
ബഗ്ദാദ്: ഇറാനെതിരെ ആക്രമണമുണ്ടായാൽ സമ്പൂർണ യുദ്ധം നേരിടേണ്ടി വരുമെന്ന് ഇറാഖിലെ സായുധസംഘമായ കതാഇബ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ സമുദ്രത്തിനു പരിസരത്ത് നിലയുറപ്പിച്ച വാർത്തകൾക്കു പിന്നാലെയാണ് കടുത്ത ഭീഷണിയുമായി ഇറാഖി സംഘം രംഗത്തെത്തിയത്. നേരത്തെ യമൻ സായുധസംഘമായ ഹൂത്തികളും യുഎസിനെതിരെ ചെങ്കടൽ ഓപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ലയുടെ തലവൻ അബു ഹുസൈൻ അൽRead More
ന്യൂഡൽഹി: കഠിനാധ്വാനവും കൃത്യമായ തീരുമാനങ്ങളും ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് ഈ യുവാവിന്റെ ജീവിതം. വെറും 21,000 രൂപ ശമ്പളത്തിൽ ഡോക്യുമെന്റ് എക്‌സിക്യൂട്ടീവായി ജോലി തുടങ്ങിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമധാരി, ഇന്ന് പ്രതിവർഷം രണ്ട് കോടി രൂപ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. റെഡ്ഡിറ്റിൽ (Read More
വാഷിങ്ടൺ: യുഎസിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാത്രി പറന്നുയരുന്നതിനിടെ ബോംബാർഡിയർ ചലഞ്ചർ 600 എന്ന ബിസിനസ് ജെറ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി വിമാനത്താവള അധികൃതർ ഇന്നലെ സ്ഥിരീകരിച്ചു. രാത്രി 7:45ഓടെ റൺവേയിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടമായി മറിയുകയും തീപിടിക്കുകയുമായിരുന്നു. ‘വിമാനം തലകീഴായി കിടക്കുന്നു’ എന്ന എയർ ട്രാഫിക് കൺട്രോളറുടെ അടിയന്തര സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വിമാനം [&Read More
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും. ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ [&Read More
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ (Read More
വിമർശകരുടെ വായടപ്പിച്ച് വ്യോമസേന; റിപ്പബ്ലിക് ദിനത്തിൽ അത്യാധുനിക ആയുധശേഖരത്തിന്റെ കരുത്തുറ്റ പ്രദർശനം
ന്യൂഡൽഹി: രാജ്യത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകി ഇന്ത്യൻ വ്യോമസേന. ബാലകോട്ട് പ്രത്യാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഉപയോഗിച്ച അത്യാധുനിക മിസൈലുകൾ വഹിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളുടെ അപൂർവ്വ വീഡിയോ പുറത്തുവിട്ടാണ് വ്യോമസേന ശത്രുരാജ്യങ്ങൾക്കും വിമർശകർക്കും കൃത്യമായ സന്ദേശം നൽകിയത്. പതിവ് പരേഡ് പ്രദർശനങ്ങൾക്കപ്പുറം, യുദ്ധവിമാനങ്ങളിലെ ‘ഹാർഡ് പോയിന്റുകളിൽ’ ഘടിപ്പിച്ച മിസൈലുകൾ ഇതാദ്യമായാണ് ഇത്ര വ്യക്തമായി പൊതുസമക്ഷം പ്രദർശിപ്പിക്കുന്നത്. റഫാൽ വിമാനങ്ങൾ വഹിക്കുന്ന മീറ്റിയോർ ദീർഘദൂര [&Read More
എലത്തൂർ കൊലപാതകം: മൃതദേഹത്തെ പീഡിപ്പിച്ചു; ആശുപത്രിയിലെത്തിക്കാൻ ഭാര്യയെ വിളിച്ചുവരുത്തി, വൈശാഖനെതിരെ പോക്‌സോയും
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം 24ന് നടന്ന സംഭവത്തിൽ പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പ്രതി സ്വന്തം ഭാര്യയെ തന്നെയാണ് വിളിച്ചുവരുത്തിയത്. വർക്ക്‌ഷോപ്പിൽ ഒരു യുവതി തൂങ്ങിമരിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഭാര്യയെ സ്ഥലത്തെത്തിച്ചത്. യുവതിയും വൈശാഖനും നേരത്തെ തന്നെ അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥനയുമായി യുവതി എത്തിയതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരുമിച്ച് മരിക്കാമെന്ന് [&Read More
ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചു; പെൺസുഹൃത്തിന്റെ സ്റ്റൂൾ തട്ടിമാറ്റി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: എലത്തൂരിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. സുഹൃത്തായ വൈശാഖനെയാണ് പോലീസ് പിടികൂടിയത്. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് പെൺസുഹൃത്തിനെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാമെന്ന വ്യാജേന ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം, യുവതി നിന്നിരുന്ന സ്റ്റൂൾ പ്രതി ബോധപൂർവ്വം തട്ടിമാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക ഘട്ടത്തിൽ ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വൈശാഖനും യുവതിയും തമ്മിലുള്ള [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉടൻ തന്നെ രാഷ്ട്രപതി ഭരണത്തിന് സാഹചര്യമൊരുങ്ങുമെന്ന് ബിജെപി എംപിയും മുൻ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വലിയ അഴിമതി പുറത്തുവരുമെന്നും ഇതിനെത്തുടർന്നുണ്ടാകുന്ന ക്രമസമാധാന തകർച്ച രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. തംലുക് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായ ഗംഗോപാധ്യായയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. പുറത്തുവരാനിരിക്കുന്ന അഴിമതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുമെന്നും 72 മണിക്കൂർ നീളുന്ന പണിമുടക്കുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം [&Read More