14/06/2026
[fontresizer_tawhidurrahmandear_widget]
Cricket

ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!

ധാക്ക: ഈ വർഷത്തെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതിന് പിന്നാലെ പുതിയ വിവാദം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ച നൂറിലധികം ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്രഡിറ്റേഷൻ നിഷേധിച്ചു. അടുത്ത മാസം ഏഴ് മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള 130 നും 150 നും ഇടയിൽ മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചിരുന്നതായി ബിസിബി മീഡിയ കമ്മിറ്റി ചെയർമാൻ അംസാദ് ഹൊസൈൻ വെളിപ്പെടുത്തി. [&Read More

Main story

ഒമാനിൽ വിദേശ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് മരണം

മസ്‌കറ്റ്: ഒമാൻ തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം നടന്നത്. 25 ഫ്രഞ്ച് വിനോദസഞ്ചാരികളും ഗൈഡും ക്യാപ്റ്റനും ഉൾപ്പെടെ 27 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർക്ക് പ്രാഥമിക ചികിത്സ നൽകി. മറ്റുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉടനടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. കടൽ പെട്ടെന്ന് പ്രക്ഷുബ്ധമായതാണ് അപകടത്തിന് കാരണമായതെന്നാണ് [&Read More

UAE

‘ഞങ്ങളുടെ ആകാശവും മണ്ണും ഉപയോഗിച്ച് ഇറാനെ ആക്രമിക്കാൻ അനുവദിക്കില്ല’; അമേരിക്കൻ നീക്കങ്ങൾക്കിടെ നിലപാട്

അബുദാബി: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമപാതയോ പ്രദേശങ്ങളോ ജലപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി യുഎഇ. മേഖലയിൽ യുദ്ധഭീതിയും അമേരിക്കൻ സൈനിക വിന്യാസവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ വിദേശകാര്യ മന്ത്രാലയം നിലപാട് കർശനമാക്കിയത്. ഇറാനെതിരെ നടക്കുന്ന ശത്രുതാപരമായ ഒരു സൈനിക നടപടിക്കും ലോജിസ്റ്റിക്കൽ പിന്തുണ നൽകില്ലെന്നും യുഎഇ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ യുദ്ധമല്ല, മറിച്ച് ചർച്ചകളും നയതന്ത്രവുമാണ് വേണ്ടതെന്ന് മന്ത്രാലയം ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട്, രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള സമാധാനപരമായ പരിഹാരത്തിനാണ് യുഎഇ മുൻഗണന [&Read More

India

അദാനി ഇനി വിമാനവും നിർമ്മിക്കും; ബ്രസീലിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: വാണിജ്യ വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി ലോകത്തിലെ മൂന്നാമത്തെ വലിയ വിമാന നിർമ്മാതാക്കളായ ബ്രസീലിയൻ കമ്പനി എംബ്രയറുമായി അദാനി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന്റെ സാന്നിധ്യത്തിൽ ഡൽഹിയിലായിരുന്നു പ്രഖ്യാപനം. കരാറിലെ പ്രധാന മേഖലകൾ കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വിമാന നിർമ്മാണം പ്രാദേശികവൽക്കരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പങ്കാളിത്തത്തിന്റെ ഘടന, നിർമ്മാണ യൂണിറ്റിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ തുടരുകയാണെന്ന് [&Read More

India

മമത ഡല്‍ഹിയിലേക്ക്; ‘വോട്ട് കൊള്ള’യ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി തൃണമൂല്‍

കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More

World

‘ഇറാനെ തൊട്ടാൽ സമ്പൂർണ യുദ്ധം’; കളത്തിലിറങ്ങി ഇറാഖി ഹിസ്ബുല്ലയും-അമേരിക്കയ്ക്ക് മുന്നറിയിപ്പ്

ബഗ്ദാദ്: ഇറാനെതിരെ ആക്രമണമുണ്ടായാൽ സമ്പൂർണ യുദ്ധം നേരിടേണ്ടി വരുമെന്ന് ഇറാഖിലെ സായുധസംഘമായ കതാഇബ് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനിക്കപ്പൽ ഇറാൻ സമുദ്രത്തിനു പരിസരത്ത് നിലയുറപ്പിച്ച വാർത്തകൾക്കു പിന്നാലെയാണ് കടുത്ത ഭീഷണിയുമായി ഇറാഖി സംഘം രംഗത്തെത്തിയത്. നേരത്തെ യമൻ സായുധസംഘമായ ഹൂത്തികളും യുഎസിനെതിരെ ചെങ്കടൽ ഓപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള കതാഇബ് ഹിസ്ബുല്ലയുടെ തലവൻ അബു ഹുസൈൻ അൽRead More

Business

21,000 രൂപ ശമ്പളത്തിൽ നിന്ന് 2 കോടിയുടെ ബിസിനസ്സിലേക്ക്; സോഷ്യൽ മീഡിയയിൽ തരംഗമായി

ന്യൂഡൽഹി: കഠിനാധ്വാനവും കൃത്യമായ തീരുമാനങ്ങളും ഒരാളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന് ഉത്തമ ഉദാഹരണമാകുകയാണ് ഈ യുവാവിന്റെ ജീവിതം. വെറും 21,000 രൂപ ശമ്പളത്തിൽ ഡോക്യുമെന്റ് എക്‌സിക്യൂട്ടീവായി ജോലി തുടങ്ങിയ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമധാരി, ഇന്ന് പ്രതിവർഷം രണ്ട് കോടി രൂപ വരുമാനമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയാണ്. റെഡ്ഡിറ്റിൽ (Read More

World

കനത്ത മഞ്ഞുവീഴ്ച്ച: യുഎസിൽ സ്വകാര്യ വിമാനം തകർന്ന് ആറുപേർ മരിച്ചു

വാഷിങ്ടൺ: യുഎസിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ ആറുപേർ മരിച്ചു. ഞായറാഴ്ച രാത്രി പറന്നുയരുന്നതിനിടെ ബോംബാർഡിയർ ചലഞ്ചർ 600 എന്ന ബിസിനസ് ജെറ്റ് തകർന്നുവീണാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി വിമാനത്താവള അധികൃതർ ഇന്നലെ സ്ഥിരീകരിച്ചു. രാത്രി 7:45ഓടെ റൺവേയിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടമായി മറിയുകയും തീപിടിക്കുകയുമായിരുന്നു. ‘വിമാനം തലകീഴായി കിടക്കുന്നു’ എന്ന എയർ ട്രാഫിക് കൺട്രോളറുടെ അടിയന്തര സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വിമാനം [&Read More

Main story

ദീപക്കിന്റെ മരണം: ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് മഞ്ചേരി ജയിലിൽ കഴിയുന്ന ഷിംജിതയുടെ റിമാൻഡ് തുടരും. ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന വാദത്തിൽ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉറച്ചുനിന്നു. എന്നാൽ, ഷിംജിത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ദീപക്കിന്റെ മാനസികാവസ്ഥയെ തകർക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് പോലീസ് റിപ്പോർട്ട്. ഷിംജിതയുടെ മൊബൈൽ [&Read More

Main story

‘മദർ ഓഫ് ഓൾ ഡീൽസ്’; വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും,

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ (Read More