12/06/2026
[fontresizer_tawhidurrahmandear_widget]
Palestine

‘ഫലസ്തീന്റെ ഭാവി തീരുമാനിക്കേണ്ടത് ഫലസ്തീനികള്‍ മാത്രം’; ട്രംപിന്റെ ‘സമാധാന സമിതി’യിലേക്കുള്ള ക്ഷണം തള്ളി

മാഡ്രിഡ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച പുതിയ അന്താരാഷ്ട്ര ‘സമാധാന സമിതി’യില്‍(ബോര്‍ഡ് ഓഫ് പീസ്) ചേരാനുള്ള ക്ഷണം നിരസിച്ച് സ്‌പെയിന്‍. ട്രംപിന്റെ മരുമകനും മുന്‍ ഉപദേഷ്ടാവുമായ ജാരെദ് കുഷ്നര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. സമിതി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഫലസ്തീന്‍ അതോറിറ്റിയെ ഉള്‍പ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സാഞ്ചസ് ട്രംപിന്റെ ക്ഷണം തള്ളിയത്. അതേസമയം, സമിതിയില്‍ ചേരുന്നതില്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ച കാനഡയ്ക്കുള്ള ക്ഷണം ട്രംപ് പിന്‍വലിക്കുകയും ചെയ്തു. ‘ഗസ്സയുടെയും [&Read More

Main story

‘എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?’; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇല്ലാതാക്കാൻ ശ്രമിച്ചതുകൊണ്ടാണ് എൻഡിഎയിൽ

കൊച്ചി: എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി തുടങ്ങിയ പാർട്ടികൾ ചേർന്ന് തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എൻഡിഎയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തലമുറയ്ക്കും നാടിനും ആവശ്യമായ മാറ്റമാണ് ഇതിലൂടെ പാർട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് പുത്തൻ കുതിപ്പേകാനാണ് എൻഡിഎയുമായുള്ള സഖ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായതോടെ ലക്ഷക്കണക്കിന് വിദേശനിക്ഷേപം ഒഴുകുന്ന ആന്ധ്രാപ്രദേശിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. [&Read More

India

ഒപ്പില്ല, മുദ്രയുമില്ല; അദാനിക്കെതിരെയുള്ള യുഎസ് സമൻസ് മടക്കി ഇന്ത്യൻ നിയമ മന്ത്രാലയം

ന്യൂഡൽഹി: ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (Read More

India

‘ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഗൾഫിലെ പൊടിക്കാറ്റ്’- ടി.പി സെൻകുമാർ

ന്യൂഡൽഹി: ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തില്‍ വിചിത്ര വാദവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി.പി സെന്‍കുമാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിനു പിന്നില്‍ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റും പ്രധാന കാരണമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഡൽഹിയിലെ മലിനീകരണത്തിന്റെ 40 ശതമാനത്തോളം ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ മൂലമാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വാദിച്ചു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ സഞ്ചരിച്ചെത്തുന്ന ഈ പൊടിപടലങ്ങൾ, ശൈത്യകാലത്തെ പ്രത്യേക കാലാവസ്ഥാ സാഹചര്യം മൂലം [&Read More

India

‘ബിജെപി നേതാക്കള്‍ ഗ്രാമങ്ങളില്‍ വന്നാല്‍ ഓടിച്ചിട്ട് തല്ലും’; മോദിയുടെ കോലം കത്തിച്ച് ഏക

ഭോപ്പാല്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം കടുപ്പിച്ച് രജപുത്ര സംഘടനയായ കര്‍ണിസേന. ഭിന്ദില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍, ഭിന്ദിലെ പ്രധാന ജങ്ഷനായ പരേഡ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതായി ‘ദൈനിക് ഭാസ്‌കര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ അത് രാജ്യത്തെ വിവിധ സമുദായങ്ങളുടെ തനതായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും [&Read More

UAE

യുഎഇയിൽ ക്യാമറയും തൂക്കിനടക്കുന്നവർ സൂക്ഷിക്കുക: കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ലുവൻസർമാർക്കും പെർമിറ്റ് നിർബന്ധം; പിഴ

ദുബൈ: യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും കർശന നിയന്ത്രണങ്ങളുമായി പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. ഡിജിറ്റൽ, പ്രിന്റ്, ബ്രോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ലംഘിക്കുന്നവർക്ക് 10,000 ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. 2023ലെ ഫെഡറൽ മീഡിയ നിയമം നമ്പർ 55 പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, വെബ്‌സൈറ്റുകൾ, ഡിജിറ്റൽ പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങൾക്കും ഇത് ബാധകമാണ്. ഇൻഫ്‌ലുവൻസർമാർക്കും [&Read More

Main story

യുദ്ധഭീതിക്കിടെ ഇറാന്റെ വമ്പന്‍ പടയൊരുക്കം? വിപ്ലവ ഗാര്‍ഡ് മുന്‍ മേധാവിമാരെ വിളിച്ചുചേര്‍ത്ത് ഉന്നതതല

തെഹ്റാന്‍: മേഖലയില്‍ യുദ്ധഭീതിയും സംഘര്‍ഷാന്തരീക്ഷവും നിലനില്‍ക്കെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) ഉന്നതതല യോഗം വിളിച്ച് ഇറാന്‍. ‘നാഷണല്‍ ഗാര്‍ഡ്സ് ഡേ’യോട് അനുബന്ധിച്ച് നടന്ന ഈ ഒത്തുചേരലില്‍ വിപ്ലവ ഗാര്‍ഡിന്റെ നിലവിലെ കമാന്‍ഡര്‍മാരും മുന്‍ മേധാവിമാരും പങ്കെടുത്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹുസൈന്‍ സലാമിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. മുന്‍ കമാന്‍ഡര്‍മാരായ മേജര്‍ ജനറല്‍ മൊഹ്സെന്‍ റെസായി, മേജര്‍ ജനറല്‍ യഹ്യ റഹീം സഫവി, മേജര്‍ ജനറല്‍ [&Read More

World

ഇറാന്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ശരീരത്തില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ കണ്ടെത്തി-റിപ്പോര്‍ട്ട്‌

തെഹ്റാന്‍: ഇറാനിൽ അടുത്തിടെ നടന്ന കലാപങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളിൽനിന്ന് ഇസ്രയേലി നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങളായ പ്രസ് ടിവി, തസ്‌നിം ന്യൂസ് എന്നിവയാണ് ഈ വാർത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങളിൽ നടത്തിയ ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ​ഇറാനിലെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പരത്താനും ലക്ഷ്യമിട്ടുള്ള വിദേശ ഗൂഢാലോചനയാണിതെന്ന് ഇറാൻ അധികൃതർ ആരോപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ, കലാപകാരികൾക്കിടയിൽ നുഴഞ്ഞുകയറിയവരാകാം ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചതെന്നും റിപ്പോർട്ടുകളിൽ [&Read More

Lifestyle

തൈറോയ്ഡ് കാൻസർ: നിശബ്ദമായ ഈ 7 ലക്ഷണങ്ങളെ അവഗണിക്കരുത്

ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തൈറോയ്ഡ് കാൻസർ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. സ്ത്രീകളിലും യുവാക്കളിലുമാണ് ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും വേദനാരഹിതവും നിസ്സാരവുമായി തോന്നാമെന്നതിനാൽ പലരും ഇത് അവഗണിക്കാറാണ് പതിവ്. എന്നാൽ നേരത്തെ തിരിച്ചറിഞ്ഞാൽ ഏറ്റവും എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണ് തൈറോയ്ഡ് കാൻസർ എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും ഹൃദയമിടിപ്പിനെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരം നൽകുന്ന 7 [&Read More

Entertainment

‘കിടപ്പറയില്‍ മറ്റൊരു സ്ത്രീ; പലാഷ് മുച്ചലിനെ കയ്യോടെ പൊക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍’-സ്മൃതിയുടെ

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ ഉയരുന്നു. സ്മൃതിയുടെ ബാല്യകാല സുഹൃത്തും നടനും നിര്‍മാതാവുമായ വിജ്ഞാന്‍ മാനെയാണ് പലാഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ ആഘോഷങ്ങള്‍ക്കിടെ പലാഷ് മുച്ചലിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്നാണ് വിജ്ഞാന്‍ മാനെയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം നവംബര്‍ 23Read More