11/06/2026
[fontresizer_tawhidurrahmandear_widget]
Kerala

അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി

മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു [&Read More

Kerala

’13 തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന് ചോദ്യമുയർന്നു; കൈകാലുകൾ കെട്ടപ്പെട്ട നിലയില്‍’- ഫ്രാങ്കോ

തിരുവനന്തപുരം: കഴിഞ്ഞ എട്ടു വർഷമായി താൻ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾ വെളിപ്പെടുത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ അതിജീവിത. കൈകാലുകൾ കെട്ടപ്പെട്ട നിലയിലാണ് തന്റെ ഇന്നത്തെ ജീവിതമെന്നും, സഭയ്ക്കുള്ളിൽ നിന്നും പുറത്തുനിന്നും നേരിടുന്ന ക്രൂരമായ ഒറ്റപ്പെടുത്തലുകൾ ജീവിതം ദുസ്സഹമാക്കിയെന്നും അവർ സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ’കല്ലേറും ഒറ്റപ്പെടുത്തലുംകാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടു’ പരാതി നൽകിയതിന് പിന്നാലെ നേരിടേണ്ടി വന്നത് കടുത്ത പ്രതികാര നടപടികളാണെന്ന് അതിജീവിത പറയുന്നു. നിരന്തരമായ കല്ലേറും അധിക്ഷേപങ്ങളും [&Read More

World

മൊസാദ് ചാരന്മാരെ പിടികൂടി ഇറാന്‍; പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് സൈന്യം

തെഹ്റാന്‍: ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച ‘മൊസാദി’ന്റെ ഏജന്റുമാരെ പിടികൂടിയതായി ഇറാന്‍ സുരക്ഷാ സേന വെളിപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നുള്ള ജനകീയ പ്രതിഷേധങ്ങളെ മുതലെടുത്ത് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനാണ് വിദേശ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തെഹ്റാനിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഏജന്റാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ഇന്‍സ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. യുവാക്കളെ അക്രമത്തിന് പ്രേരിപ്പിക്കുക, സംഘര്‍ഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ [&Read More

Kerala

പട്ടിക്കാട് ജാമിഅ നൂരിയ്യ 63-ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

മലപ്പുറം: ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വൈജ്ഞാനിക ഗോപുരമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More

Main story

ഫലസ്തീന്‍ അംബാസഡര്‍ പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ശാവീഷ് പാണക്കാട് സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അംബാസഡര്‍ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് പാണക്കാട്ട് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ പരമ്പരാഗതമായ ഫലസ്തീന്‍ അനുകൂല നിലപാടിനെക്കുറിച്ചും മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടികളെക്കുറിച്ചും അംബാസഡര്‍ കൂടിക്കാഴ്ചയില്‍ വാചാലനായി. പാണക്കാട് ജുമാ മസ്ജിദിലായിരുന്നു അദ്ദേഹം ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത്. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. [&Read More

Gulf

കൊടുംശൈത്യത്തില്‍ ഗസ്സയിലും യമനിലും സമാശ്വാസവുമായി യമനിലും; ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു

ലണ്ടന്‍: യുദ്ധക്കെടുതിയും കനത്ത ശൈത്യവും മൂലം ദുരിതമനുഭവിക്കുന്ന ഗസ്സയിലെയും യമനിലെയും ജനതയ്ക്ക് സഹായഹസ്തവുമായി സൗദി അറേബ്യയുടെ മാനുഷിക സഹായ ഏജന്‍സിയായ കെ.എസ്. റിലീഫ് (കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍). ഗസ്സയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളും യമനിലെ കുടുംബങ്ങള്‍ക്ക് ശൈത്യകാല വസ്ത്രങ്ങളുമാണ് ഏജന്‍സി വിതരണം ചെയ്തത്. മേഖലയില്‍ അതിശൈത്യവും കനത്ത മഴയും തുടരുന്ന സാഹചര്യത്തിലാണ് അടിയന്തര സഹായം എത്തിച്ചിരിക്കുന്നത്. യമനിലെ ഹദ്രമൗട്ട് താഴ്വരയില്‍ മാത്രം രണ്ടായിരത്തിലധികം ശൈത്യകാല കിറ്റുകള്‍ വിതരണം ചെയ്തു. ഗസ്സയില്‍ [&Read More

World

മാമോത്ത് എന്ന് കരുതി 70 വർഷം സൂക്ഷിച്ചു; ഒടുവിൽ ആ സത്യം തിരിച്ചറിഞ്ഞ്

ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ശാസ്ത്രലോകം മാമോത്തുകളുടേതെന്ന് വിശ്വസിച്ചിരുന്ന ഫോസിലുകൾ യഥാർത്ഥത്തിൽ തിമിംഗലങ്ങളുടേതാണെന്ന് കണ്ടെത്തൽ. അലാസ്‌കയിലെ ഡോം ക്രീക്കിലെ സ്വർണ്ണഖനികളിൽ നിന്ന് 1950കളിൽ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് 70 വർഷത്തിന് ശേഷം ഗവേഷകരെ ഞെട്ടിച്ചിരിക്കുന്നത്. തിരിച്ചറിയൽ മാറിയത് എങ്ങനെ? കടലിൽ നിന്ന് ഏകദേശം 250 മൈൽ ഉള്ളിലായതുകൊണ്ട് തന്നെ കണ്ടെത്തിയ അസ്ഥികൾ ഹിമയുഗത്തിലെ ഭീമന്മാരായ മാമോത്തുകളുടേതാണെന്ന് അന്നത്തെ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. ഇവ അലാസ്‌ക സർവകലാശാലയിലെ മ്യൂസിയത്തിൽ ഇത്രയും കാലം ഭദ്രമായി സൂക്ഷിച്ചിരുന്നു. എന്നാൽ അടുത്തിടെ മ്യൂസിയം നടപ്പിലാക്കിയ ‘അഡോപ്റ്റ് എ മാമോത്ത്’ [&Read More

World

15,278 കോടി നല്‍കണം! ‘സോഹോ’ സ്ഥാപകൻ ശ്രീധർ വെമ്പുവിന് വിവാഹമോചനത്തില്‍ കുരുക്ക്

കാലിഫോർണിയ: പ്രമുഖ ഐടി കമ്പനിയായ സോഹോയുടെ സ്ഥാപകൻ ശ്രീധർ വെമ്പുവും മുൻ ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹമോചനം പുതിയ നിയമക്കുരുക്കിലേക്ക്. കേസിൽ 1.7 ബില്യൺ ഡോളർ (ഏകദേശം 15,278 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാൻ കാലിഫോർണിയ കോടതി വെമ്പുവിനോട് നിർദ്ദേശിച്ചു. ദമ്പതികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ഭാര്യയുടെ അറിവോ സമ്മതമോ ഇല്ലാതെ കൈമാറ്റം ചെയ്തു എന്ന ആരോപണത്തെത്തുടർന്നാണ് കോടതിയുടെ ഈ അസാധാരണ നടപടി. മദ്രാസ് ഐഐടിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി 1989ലാണ് വെമ്പു [&Read More

India

കളിക്കിടെ മൈതാനത്ത് കുഴഞ്ഞുവീണു; മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം

ഐസ്വാൾ: ക്രിക്കറ്റ് മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മിസോറാം മുൻ രഞ്ജി ട്രോഫി താരം കെ. ലാൽറെമ്രുഅത (38) അന്തരിച്ചു. ഐസ്വാളിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങിയിരുന്ന ലാൽറെമ്രുഅത, നിലവിൽ മിസോറാം ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ടൂർണമെന്റ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഐസ്വാളിലെ എസ്.സി.ജി ഗ്രൗണ്ടിൽ നടന്ന ഖാലിദ് മെമ്മോറിയൽ രണ്ടാം ഡിവിഷൻ സ്‌ക്രീനിംഗ് ടൂർണമെന്റിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വെങ്‌നുവായ് റൈഡേഴ്‌സ് സിസിയും ചൗൺപുയി ഐഎൽഎംഒവി [&Read More