അയോധ്യ: രാമക്ഷേത്രത്തിന്‍റെ പരിസരത്ത് മദ്യത്തിനും മാംസാഹാരത്തിനും വിലക്കേര്‍പ്പെടുത്തി യു.പി ഭരണകൂടം. ക്ഷേത്രത്തിന്‍റെ 15 കിലോമീറ്റർ ചുറ്റളവിലാണ് ഇവയുടെ വില്‍പന കർശനമായി നിരോധിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണു നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. നഗരത്തിന്റെ പരിസരപ്രദേശങ്ങളിൽ സസ്യേതര ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ തന്നെ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഹോംസ്‌റ്റേകൾ കേന്ദ്രീകരിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും മാംസാഹാര വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി അസിസ്റ്റന്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് [&Read More
വിമാനത്തിലിരുന്നും വീട്ടിലേക്ക് വീഡിയോകോൾ ചെയ്യാം; വിമാനത്തിൽ അതിവേഗ ഇന്റർനെറ്റുമായി ഖത്തർ എയർവേസ്
ദോഹ: ആകാശയാത്രയിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവത്തിന് തുടക്കമിട്ട് ഖത്തർ എയർവേയ്‌സ്. ലോകത്തിലാദ്യമായി സ്റ്റാർലിങ്ക് വൈഫൈ സംവിധാനം സജ്ജീകരിച്ച ബോയിംഗ് 787Read More
‘അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഗ്രീൻലാൻഡില്‍ അമേരിക്ക കടുത്ത നടപടികളിലേക്ക് കടക്കുന്നു’; മുന്നറിയിപ്പുമായി ട്രംപ്
വാഷിംങ്ടൺ: ഗ്രീൻലാൻഡിനെതിരെ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രംപ്. ആർട്ടിക് ദ്വീപ് രാഷ്ട്രമായ ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാൻ ഏതു മാർഗവും സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയോ ചൈനയോ ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് തടയാൻ അങ്ങേയറ്റത്തെ നടപടിക്കും മടിക്കില്ലെന്നാണ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. ഗ്രീൻലാൻഡിന്റെ ഭൗമരാഷ്ട്രീയ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. ‘ഗ്രീൻലാൻഡിൽ ഞങ്ങൾ ചില നീക്കങ്ങൾ നടത്താൻ പോകുകയാണ്, അത് അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. [&Read More
വന്‍ പോലീ സന്നാഹത്തില്‍ കണ്ഠര് രാജീവരുടെവീട്ടിൽ എസ്‌ഐടി പരിശോധന; പോറ്റിയുമായുള്ള ഇടപാടിന്റെ വിവരങ്ങൾ
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ അതീവ സുരക്ഷയോടെയാണ് സംഘമെത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മൂന്ന് മണിയോടെയാണ് എസ്‌ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് [&Read More
‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍
ധാക്ക: ഏഷ്യൻ ക്രിക്കറ്റ് ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ അതിരുവിടുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) മുന്‍ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്‌റഫുൾ ഹഖ്. ബിസിസിഐ മുന്‍ സെക്രട്ടറിയും ഐസിസി ചെയർമാനുമായ ജയ് ഷായെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും ലക്ഷ്യമിട്ടാണ് വിമര്‍ശനം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ഭരണം ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും കായികരംഗത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് ഓഫ് [&Read More
ഗോമൂത്രത്തില്‍നിന്ന് കാന്‍സര്‍ ചികിത്സ! ചാണകം വാങ്ങാന്‍ 1.92 കോടി! മധ്യപ്രദേശ് ബിജെപി സര്‍ക്കാരിനെ
ഭോപ്പാല്‍: ഗോമൂത്രവും ചാണകവും ഉപയോഗിച്ച് കാന്‍സര്‍ ഭേദമാക്കാമെന്ന അവകാശവാദവുമായി മധ്യപ്രദേശ് സര്‍ക്കാര്‍ ആരംഭിച്ച ഗവേഷണ പദ്ധതിയില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. ജബല്‍പൂരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നടന്ന ‘പഞ്ചഗവ്യ’ ഗവേഷണ പദ്ധതിയിലാണ് കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. 2011Read More
ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ [&Read More
‘സ്വന്തം പണിയില്‍ ശ്രദ്ധിക്കൂ; ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടേണ്ട’- ഉമർ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരെ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം സൊഹ്‌റാൻ മംദാനിക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബഹുമാനിക്കാൻ ജനപ്രതിനിധികൾ പഠിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉമർ ഖാലിദിന്റെ മാതാപിതാക്കളെ സന്ദർശിച്ച മംദാനി ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൈപ്പടയിൽ എഴുതിയ കത്ത് കൈമാറിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക [&Read More
വാഷിംഗ്ടൺ: വെനസ്വേലൻ എണ്ണയിൽ നിയന്ത്രണം ഉറപ്പിച്ചതിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ട് യുഎസ്. വെനസ്വേലയിൽനിന്നുള്ള എണ്ണ ഇന്ത്യയ്ക്ക് വിൽക്കാനാണ് അമേരിക്കയുടെ നീക്കം. യുഎസ് നിയന്ത്രണത്തിലുള്ള പുതിയ വ്യാപാര ചട്ടക്കൂടിന് കീഴിലായിരിക്കും ഇതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ ക്രൂഡ് ഓയിലിനെ ഇന്ത്യ അമിതമായി ആശ്രയിക്കുന്നതിൽ യുഎസ് അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. കരാറിലെ പ്രധാന വ്യവസ്ഥകൾവെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ഈ മാസം മൂന്നിന് യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് [&Read More
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി. തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. [&Read More