11/06/2026
[fontresizer_tawhidurrahmandear_widget]
Main story

പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More

India

അപകടത്തിൽപ്പെട്ടാൽ പണമില്ലെന്ന് പേടിക്കേണ്ട! 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ജീവൻ

ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ (Read More

India

‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത് കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ

മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More

Saudi

മദീനയ്ക്ക് ചുറ്റും കോട്ടമതിലുകള്‍, പച്ചപ്പണിഞ്ഞ് റൗദാ ശരീഫ്, ജന്നത്തുല്‍ ബഖീഇല്‍ ഇന്ത്യന്‍ കൈയൊപ്പുള്ള

മദീന: പ്രവാചക നഗരിയായ മദീന മുനവ്വറയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുഖം അനാവരണം ചെയ്യുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ പുറത്ത്. ‘ഖിസ്സ ഓഫ് ഇസ്‌ലാം’ എന്ന ആര്‍ക്കൈവല്‍ പ്ലാറ്റ്ഫോമാണ് 1890 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തിലെ മദീനയുടെ 11 ചിത്രങ്ങള്‍ പുറത്തുവിട്ടത്. ആധുനിക നഗരമായി മാറുന്നതിന് തൊട്ടുമുന്‍പുള്ള മദീനയുടെ ഓട്ടോമന്‍ കാലഘട്ടത്തിലെ പ്രൗഢിയാണു പുറത്തുവന്ന ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത്. കോട്ടമതിലുകള്‍ക്കുള്ളിലെ നഗരവും മസ്ജിദുന്നബവിയും ഇന്ന് വിശാലമായി കിടക്കുന്ന മദീന നഗരത്തിന് ചുറ്റും, പണ്ട് കൂറ്റന്‍ സംരക്ഷണ [&Read More

World

​’ആദ്യം ഷൂട്ട്; സംസാരം പിന്നെ’; ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ യുദ്ധസന്നാഹവുമായി ഡെന്മാർക്ക്

​കോപന്‍ഹേഗന്‍: ഗ്രീന്‍ലാന്‍ഡിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി അമേരിക്കയും ഡെന്‍മാര്‍ക്കും തമ്മിലുള്ള തര്‍ക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്ക സൈനിക നീക്കം നടത്തിയാല്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവിനായി കാത്തുനില്‍ക്കാതെ വെടിവയ്ക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. ​ശീതയുദ്ധകാലത്ത് 1952Read More

Kerala

സി.പി ജോൺ തിരുവമ്പാടിയിലേക്ക്?വിജയസാധ്യതയുള്ള സീറ്റ് തേടി സിഎംപി നീക്കം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്‌ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ. ​നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് [&Read More

Main story

ശബരിമല സ്വർണക്കൊള്ള: ‘വേലി തന്നെ വിളവു തിന്നുന്നു’- എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന സ്വർണപ്പാളികൾ അപഹരിച്ച സംഭവം അതീവ ഗൗരവതരമാണെന്ന് കൊല്ലം വിജിലൻസ് കോടതി. ‘വേലി തന്നെ വിളവു തിന്നുന്നതിന് തുല്യമാണ്’ ഇത്തരം നടപടിയെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് വിജിലൻസ് ജഡ്ജി ഡോ. സി.എസ്. മോഹിത് കടുത്ത പരാമർശങ്ങൾ നടത്തിയത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വികാരമാണ് ശബരിമലയെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ [&Read More

Kerala

‘തെരഞ്ഞെടുപ്പ് കഴിയും വരെ ബാലൻ വാ തുറക്കരുത്; വോട്ട് ചോരും’- സിപിഎം പാലക്കാട്

പാലക്കാട്: മാറാട് പരാമർശത്തിൽ എ.കെ ബാലനെതിരെ സിപിഎമ്മിൽ അമർഷം പുകയുന്നു. ബാലൻ വായ തുറക്കരുത്, തുറന്നാൽ പാർട്ടിയുടെ വോട്ടുകൾ ചോരുമെന്ന് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും മുതിർന്ന നേതാവായ എ.കെ ബാലനെ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വിലക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്‌ലാമിയാകും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുകയെന്നും ‘മാറാടു’കൾ ആവർത്തിക്കുമെന്നുമുള്ള ബാലന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത്തരം പരാമർശങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ബാലൻ [&Read More