11/06/2026
[fontresizer_tawhidurrahmandear_widget]
India

അദാനി ഇനി വിമാനവും നിര്‍മിക്കും; ബ്രസീല്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആകാശവും കീഴടക്കാന്‍ ഗൗതം അദാനി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായി വാണിജ്യ യാത്രാവിമാനങ്ങള്‍ (Read More

India

ഓപറേഷൻ സിന്ദൂർ: ‘ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ പകച്ചു; വെടിനിർത്തലിനായി വൻ ലോബിയിങ് നടത്തി’

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ സൈനിക നടപടിക്ക് പിന്നാലെ പാകിസ്ഥാൻ കടുത്ത നയതന്ത്ര സമ്മർദ്ദത്തിലായെന്ന് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന് ശേഷം, വെടിനിർത്തലിനായി പാകിസ്ഥാൻ 60 തവണ അമേരിക്കയെ ബന്ധപ്പെട്ടതായാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് യുഎസ് രേഖകൾ ഉദ്ധരിച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ ‘ഫോറിൻ ഏജന്റ്‌സ് രജിസ്‌ട്രേഷൻ ആക്ട്’ (Read More

Main story

വീണ്ടും നികുതി കൂട്ടി വിരട്ടാൻ യുഎസ്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ 500%

വാഷിംഗ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ ഉപരോധ ബില്ലിന് പച്ചക്കൊടി കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ്വഌദിമിര്‍ പുടിന്റെ സൈനിക നീക്കങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ‘ഗ്രഹാംബ്ലൂമെന്റല്‍’ ഉപരോധ ബില്ലിനാണ് ട്രംപ് അംഗീകാരം നല്‍കിയത്. ഈ ബില്‍ നിയമമാകുന്നതോടെ റഷ്യയില്‍ നിന്ന് എണ്ണയോ യുറേനിയമോ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യുഎസ് [&Read More

Kerala

ചാനല്‍ ചര്‍ച്ചകളിലെ ഇടതു പോരാളി; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More

India

സ്‌കീയിങ് അപകടത്തിനു പിന്നാലെ ഹൃദയാഘാതം; വേദാന്ത ഗ്രൂപ്പ് മേധാവി അനിൽ അഗർവാളിന്റെ മകൻ

ന്യൂയോർക്ക്/ന്യൂഡൽഹി: വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളിന്റെ മകൻ അഗ്‌നിവേശ് അഗർവാൾ (49) അന്തരിച്ചു. ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. അമേരിക്കയിൽ വെച്ചുണ്ടായ സ്‌കീയിംഗ് അപകടത്തെത്തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഗ്‌നിവേശ്, ആരോഗ്യവാനായി തിരിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. മകന്റെ വിയോഗത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും ഇരുണ്ട ദിനം’ എന്നാണ് അനിൽ അഗർവാൾ വിശേഷിപ്പിച്ചത്. അപകടത്തിന് ശേഷമുള്ള മോശം സാഹചര്യങ്ങളെല്ലാം മാറിയെന്ന് കരുതിയിരിക്കെയാണ് വിധി മറ്റൊരു രൂപത്തിൽ എത്തിയതെന്ന് അദ്ദേഹം വേദനയോടെ [&Read More

Kerala

ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന്‍ ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന്‍ [&Read More

Kerala

‘ദിലീപിനെ വെറുതെവിടാൻ എഴുതിയ വിധി; വിധി പറയാൻ അർഹയല്ല’- വിചാരണ കോടതി ജഡ്ജിക്കെതിരെ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുന്നയിച്ച് നിയമോപദേശം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ [&Read More

Main story

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ? വിജയസാധ്യതയെന്ന് വിലയിരുത്തൽ

പാലക്കാട്ട്: നിയമസഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി സൂചന. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് ബിജെപി നടത്തിയ രഹസ്യ പരിശോധനയിലാണ് ഉണ്ണി മുകുന്ദന്റെ പേര് മുൻനിരയിലേക്ക് വന്നത്. ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വലിയ വിജയം നേടാനാകുമെന്നാണ് ബിജെപി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായി പാർട്ടി [&Read More

India

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു

പുണെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗിൽ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പുണെയിലെ വസതിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ​ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി നൽകിയ നിർണായക സംഭാവനകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2011Read More