11/06/2026
[fontresizer_tawhidurrahmandear_widget]
Main story

മഹാരാഷ്ട്രയില്‍ വന്‍ സര്‍പ്രൈസ് നീക്കം; ബിജെപി-എഐഎംഐഎം സഖ്യം, ബിജെപിയും ഉവൈസിയുടെ എഐഎംഐഎമ്മും കൈകോര്‍ക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More

India

ഗുജറാത്തിലെ അംബാനി ഫാക്ടറിയില്‍ റഷ്യന്‍ എണ്ണക്കപ്പലുകളെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട്; പച്ചക്കള്ളം, അപമാനിക്കരുതെന്ന് റിലയന്‍സ്‌

മുംബൈ: റഷ്യന്‍ എണ്ണയുമായി മൂന്ന് കപ്പലുകള്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെര്‍ഗി’ന്റെ റിപ്പോര്‍ട്ടിനെതിരെ രൂക്ഷപ്രതികരണവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂംബെര്‍ഗ് നല്‍കിയ വാര്‍ത്ത പച്ചക്കള്ളമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റിലയന്‍സ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ തുറന്നടിച്ചു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ശുദ്ധീകരണശാലയായ ജാംനഗറിലെ പ്ലാന്റിലേക്ക് കഴിഞ്ഞ മൂന്നാഴ്ചയായി മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ എത്തിയെന്നായിരുന്നു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. എന്നാല്‍, പ്ലാന്റിലേക്ക് റഷ്യയില്‍നിന്ന് എണ്ണ എത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. [&Read More

UAE

യുഎഇ പ്രവാസികള്‍ ജാഗ്രതൈ: നിയമം ലംഘിച്ചാൽ 20 ലക്ഷം പിഴയും തടവും; ജൈവസുരക്ഷാ

അബുദാബി: രാജ്യത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ജൈവസുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയമങ്ങളിൽ കാതലായ മാറ്റം വരുത്തി യുഎഇ. 22 വർഷമായി നിലവിലുണ്ടായിരുന്ന നിയമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അനധികൃത വ്യാപാരം തടയുക, വിദേശത്തുനിന്നും മാരകമായ കീടങ്ങളും ജന്തുരോഗങ്ങളും രാജ്യത്തേക്ക് എത്തുന്നത് ഒഴിവാക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമലംഘകർക്ക് കനത്ത പിഴയും ശിക്ഷയുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ അനധികൃതമായി കടത്തുകയോ ഇറക്കുമതി [&Read More

World

ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല! ഫറോവമാരെ വെല്ലുവിളിച്ച ‘കുഷ്’

ഖാർത്തൂം: പിരമിഡുകൾ എന്ന് കേൾക്കുമ്പോൾ ഗിസയിലെ മണലാരണ്യവും ഈജിപ്ഷ്യൻ ഫറോവമാരുമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. എന്നാൽ വർഷങ്ങളായി തുടരുന്ന ഈ ധാരണ തെറ്റാണെന്ന് പറഞ്ഞാലോ? ലോകത്ത് ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്തല്ല, മറിച്ച് അവരുടെ തെക്കൻ അയൽരാജ്യമായ സുഡാൻ ആണ്. എണ്ണത്തിൽ ഈജിപ്തിനെ ബഹുദൂരം പിന്നിലാക്കിയാണ് സുഡാൻ പിരമിഡുകളുടെ തലസ്ഥാനമായി മാറിയിരിക്കുന്നത്. ഈജിപ്തിൽ ആകെ 138 പിരമിഡുകൾ കണ്ടെത്തിയിട്ടുള്ളപ്പോൾ, സുഡാനിലെ മണൽക്കൂനകൾക്കിടയിൽ തലയുയർത്തി നിൽക്കുന്നത് 200 മുതൽ 255 വരെ പിരമിഡുകളാണ്. ആരാണ് ഈ [&Read More

World

‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’; മോദി അപേക്ഷിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കാണാനായി അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘സര്‍, എനിക്ക് അങ്ങയെ ഒന്ന് കാണാന്‍ സാധിക്കുമോ?’ (Read More

Sports

ജിദ്ദയിൽ ഇനി ‘സ്പാനിഷ് പൂരം’; റയലും ബാഴ്‌സയും സൗദിയിൽ, സൂപ്പർ കപ്പിന് ഇന്ന്

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുകയാണ്. ലാ ലിഗയിലെയും കോപ്പ ഡെൽ റേയിലെയും കരുത്തർ നേർക്കുനേർ വരുന്ന ടൂർണമെന്റിനായി റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകൾ സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തിക്കഴിഞ്ഞു. കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താരങ്ങളെ പരമ്പരാഗത അറബിക് കാപ്പിയും സംഗീതവും നൽകിയാണ് അധികൃതർ സ്വീകരിച്ചത്. സെമിഫൈനൽ പോരാട്ടങ്ങൾജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിലെ അലിൻമ ബാങ്ക് സ്‌റ്റേഡിയമാണ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ [&Read More

Gulf

വാടക നൽകാനാകാതെ ജയിലിലായവരെ മോചിപ്പിക്കും; കുടുംബങ്ങളെ ചേർത്തു പിടിച്ച് ദുബൈ ഭരണകൂടം- 10

ദുബൈ: വാടക കുടിശ്ശിക മൂലം ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കാൻ ദുബൈ ഭരണകൂടം പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘സിത്ർ’ (Read More

World

‘ട്രംപിന് മോദിയാകാൻ കഴിയില്ല’; വെനസ്വേലയിൽ അമേരിക്കയ്ക്ക് കാലിടറുമെന്ന് ജിയോപൊളിറ്റിക്കൽ വിദഗ്ധന്‍ ഇയാൻ ബ്രെമ്മർ

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കും തീരുമാനങ്ങൾക്കും ഹ്രസ്വായുസ്സ് മാത്രമേയുള്ളൂവെന്ന് പ്രമുഖ ജിയോപൊളിറ്റിക്കൽ വിദഗ്ദ്ധൻ ഇയാൻ ബ്രെമ്മർ. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പുറത്താക്കിയ നടപടി അമേരിക്കയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള താരതമ്യത്തിലൂടെയാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ അസ്ഥിരതയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പത്ത് വർഷത്തിലേറെയായി അധികാരത്തിൽ തുടരുകയും ജനങ്ങൾക്കിടയിൽ വമ്പിച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്ന നരേന്ദ്ര മോദിയെപ്പോലെയല്ല ഡൊണാൾഡ് ട്രംപ് എന്ന് ബ്രെമ്മർ പറഞ്ഞു. “ട്രംപിന് മോദിയെപ്പോലെ ജനപിന്തുണയില്ല. [&Read More

Magazine

‘ഡെക്കാന്‍ ക്രോണിക്കിളി’ന്റെ ബെസ്റ്റ് മിനിസ്റ്റര്‍; മട്ടാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ ജനകീയ നേതാവ്

കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഭരണമികവിന്റെയും ജനകീയതയുടെയും പര്യായമായി മാറിയ പേരാണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റേത്. ഒരേസമയം മട്ടാഞ്ചേരി എന്ന പുരാതന തുറമുഖ നഗരത്തെയും, കളമശ്ശേരി എന്ന നവീന നഗരത്തെയും വികസനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം, തന്റെ ഭരണപാടവത്തിന് ദേശീയRead More

World

ചൊവ്വയിൽ മനുഷ്യജീവന് ‘കാലുറപ്പിക്കാന്‍’ റോബോട്ടുകൾ; വൻ പദ്ധതിയുമായി നാസ

ലൂസിയാന: ചൊവ്വയിൽ മനുഷ്യൻ പാദമുറപ്പിക്കാൻ റോബോട്ടുകൾ വഴിതുറക്കുന്നു. ലൂസിയാനയിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ (Read More