11/06/2026
[fontresizer_tawhidurrahmandear_widget]
Kerala

‘കൂളിമാട് പാലം പോലെ പാലാരിവട്ടം പാലം തകര്‍ന്നിട്ടില്ല, അത് ഇടത് നുണപ്രചാരണം’; ഇബ്രാഹിം

തിരുവനന്തപുരം: അന്തരിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഗീബല്‍സിനെ വെല്ലുന്നഇടത് കള്ള പ്രചാരണങ്ങളുടെ ഇരയാണ് ഇബ്രാഹിം കുഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു. കൂളിമാട് പാലത്തെയും ദേശീയപാതയെയും പോലെ പാലാരിവട്ടം പാലം ഇടിഞ്ഞുവീണിട്ടില്ലെന്നും ആ പാലം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 227 പുതിയ പാലങ്ങള്‍ നിര്‍മിച്ച മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലത്തിന്റെ പേരില്‍ [&Read More

India

ഹരിദ്വാറില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക്? കുംഭമേളയ്ക്ക് 105 ഘട്ടങ്ങളില്‍ പ്രവേശനം തടയാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഡെറാഡൂണ്‍: വരാനിരിക്കുന്ന കുംഭമേളയോടനുബന്ധിച്ച് ഹരിദ്വാറിലെ ഘട്ടുകളില്‍ (സ്‌നാനഘട്ടങ്ങളില്‍) അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഹര്‍ കി പൗരി ഉള്‍പ്പെടെയുള്ള 105 പ്രധാന ഘട്ടങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്തു. കുംഭമേളയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനായി അഹിന്ദുക്കളെ സ്‌നാനഘട്ടങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി സന്യാസി സമൂഹവും അഖാഡകളും രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണു വിവരം. ഹരിദ്വാറിലെ ഹര്‍ കി പൗരി, [&Read More

World

‘ഗ്രീൻലാൻഡിൽ തൊട്ടാൽ നാറ്റോ ബാക്കിയുണ്ടാകില്ല’; യുഎസിന് മുന്നറിയിപ്പുമായി ഡെന്മാർക്ക്

കോപ്പൻഹേഗൻ: ഗ്രീൻലാൻഡിനെച്ചൊല്ലി അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര പോരാട്ടം മുറുകുന്നു. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകി. ആർട്ടിക് ദ്വീപ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനകളാണ് ഡെന്മാർക്കിനെ ചൊടിപ്പിച്ചത്. വെനിസ്വേലൻ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ട്രംപ് നടത്തിയ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഒരു നാറ്റോ രാജ്യം മറ്റൊരു അംഗരാജ്യത്തെ [&Read More

India

വീട് കൊള്ളയടിക്കാന്‍ വന്ന് അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ കുടുങ്ങി മോഷ്ടാവ്; നാടകീയ രംഗങ്ങള്‍

ജയ്പൂര്‍: വീട് കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തില്‍ മോഷ്ടാവ് കുടുങ്ങിയത് ഒരു മണിക്കൂര്‍. രാജസ്ഥാനിലെ കോട്ടയില്‍ കഴിഞ്ഞ ജനുവരി മൂന്നിനാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സുഭാഷ് കുമാര്‍ റാവത്ത് എന്നയാളുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട്ടുകാര്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്തായിരുന്നു മോഷണശ്രമം. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുകാര്‍ തിരിച്ചെത്തി മുന്‍വാതില്‍ തുറന്നപ്പോഴാണ് അടുക്കള ഭാഗത്ത് നിന്ന് വിചിത്രമായ കാഴ്ച കണ്ടത്. പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ വെളിച്ചത്തില്‍, എക്‌സ്‌ഹോസ്റ്റ് ഫാനിന്റെ ഇടുങ്ങിയ ദ്വാരത്തില്‍ ഒരാള്‍ [&Read More

India

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More

India

പാകിസ്താനു വേണ്ടി ചാരവൃത്തി: പഞ്ചാബില്‍ 15 വയസ്സുകാരന്‍ പിടിയില്‍; കൂടുതല്‍ കുട്ടികള്‍ വലയിലെന്ന്

ചണ്ഡീഗഡ്: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ 15 വയസ്സുകാരനെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങള്‍ കുട്ടി പാക് ഏജന്റുമാര്‍ക്ക് കൈമാറിയതായാണ് കണ്ടെത്തല്‍. സംഭവത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന സംശയത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജമ്മു സാംബ സ്വദേശിയായ പതിനഞ്ചുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഐഎസ്‌ഐ ഹാന്‍ഡ്‌ലര്‍മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പത്താന്‍കോട്ട് പോലീസ് അറിയിച്ചു. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇന്ത്യയുടെ പ്രതിരോധ മേഖലയുമായി [&Read More

Gulf

മരുഭൂമിയിലേക്ക് ടണ്‍കണക്കിന് മണല്‍ കയറ്റി അയയ്ക്കുന്നു, ഓസ്‌ട്രേലിയ; സൗദിയുടെയും യുഎഇയുടെയും മണല്‍ ഇറക്കുമതിയുടെ

റിയാദ്/ദുബൈ: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികളുള്ള സൗദി അറേബ്യയും യുഎഇയും കപ്പൽ കയറ്റി മണൽ ഇറക്കുമതി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ടാകാം. എന്നാൽ, കേവലം കൗതുകത്തിനപ്പുറം ഇതിന് പിന്നിൽ ശക്തമായൊരു ശാസ്ത്രീയ കാരണമുണ്ട്. സ്വന്തം നാട്ടിലെ മണൽമലകൾ അവഗണിച്ച് ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇവർ മണൽ വാങ്ങുന്നത് കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പറ്റില്ല? മരുഭൂമിയിലെ മണൽ നിർമ്മാണത്തിന് തീർത്തും അനുയോജ്യമല്ല എന്നതാണ് സത്യം. വർഷങ്ങളായി ശക്തമായ കാറ്റേറ്റ് ഉരുളുന്നതിനാൽ [&Read More

Main story

‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; കേരളത്തിന്റെ ഗതാഗത കുരുക്കഴിക്കാന്‍ ‘സ്പീഡ് കേരള’-

തെക്കന്‍ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായRead More

Lifestyle

ക്യാൻസർ മുതൽ അൽഷിമേഴ്സ് വരെ- രോഗങ്ങളെ അകറ്റിനിര്‍ത്തും; മഞ്ഞളിന്റെ മാന്ത്രിക ഗുണങ്ങൾ അറിയാം

ആരോഗ്യത്തിന് മഞ്ഞൾ അത്യുത്തമമാണ്. പുരാതന കാലം മുതൽക്കേ ഇന്ത്യൻ അടുക്കളകളിലെ അവിഭാജ്യ ഘടകമായ മഞ്ഞൾ വെറുമൊരു സുഗന്ധവ്യഞ്ജനമല്ല, മറിച്ച് അത്ഭുതകരമായ ഔഷധഗുണങ്ങളുള്ള ഒരു പ്രതിഭാസം കൂടിയാണെന്ന് ആധുനിക ശാസ്ത്രം ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ഗുണങ്ങൾ ശരീരത്തിനും തലച്ചോറിനും ഒരുപോലെ ഫലപ്രദമാണെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുർക്കുമിൻ: മഞ്ഞളിന്റെ കരുത്ത്മഞ്ഞളിലെ ഏറ്റവും പ്രധാനപ്പെട്ട സജീവ ഘടകം കുർക്കുമിൻ (Read More

Main story

മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്‌ലിം ലീഗിന്റെ സംസ്ഥാന നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കളമശ്ശേരി, മട്ടാഞ്ചേരി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ദീര്‍ഘകാലം നിയമസഭാംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും, 2005Read More