11/06/2026
[fontresizer_tawhidurrahmandear_widget]
Cricket

മുഹമ്മദ് ഷമിക്കും സഹോദരനും എസ്‌ഐആര്‍ ഹിയറിങ്ങിന് ഹാജരാകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന്‍ ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും [&Read More

India

‘ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും എന്തിന് തിടുക്കപ്പെട്ട് പുതിയ ആചാരത്തിന് അനുമതി നല്‍കി?’; തിരുപ്പറങ്കുണ്ഡ്രം

മധുര: മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജഡ്ജി ജസ്റ്റിസ് എസ്.എസ് സുന്ദര്‍. മധുരയിലെ തിരുപ്പറങ്കുണ്ഡ്രം മലയില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ ഉത്തരവ് നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് മുന്‍ ജഡ്ജിയുടെ ഈ ഇടപെടല്‍. ക്ഷേത്രം ഭാരവാഹികള്‍ എതിര്‍ത്തിട്ടും, ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാരും പോലീസും വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും, പുതിയൊരു മതാചാരത്തിന് [&Read More

Sports

മുസ്തഫിസിനെ വെട്ടിയതിന് പ്രതികാരം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു

ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More

India

വെള്ള, പച്ച, മഞ്ഞ, നീല..; നമ്പര്‍ പ്ലേറ്റിലെ ഈ നിറങ്ങൾ ഈ നിറങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിൽ പല നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വെള്ളയും മഞ്ഞയും മാത്രമല്ല, പച്ചയും നീലയും കറുപ്പും മുതൽ മുകളിലേക്ക് അമ്പടയാളമുള്ളവ വരെ അക്കൂട്ടത്തിലുണ്ട്. ഈ നിറങ്ങൾ വെറുതെ ഭംഗിക്കായി നൽകുന്നതല്ല; മറിച്ച് ഓരോന്നും കൃത്യമായ നിയമങ്ങളെയും ആ വാഹനം ഏത് വിഭാഗത്തിൽപ്പെടുന്നു എന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ മോട്ടോർ വാഹന നിയമപ്രകാരം നമ്പർ പ്ലേറ്റുകളിലെ നിറവ്യത്യാസങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ വിവിധ തരം നമ്പർ പ്ലേറ്റുകളെക്കുറിച്ച് കൂടുതൽ അറിയാം: പച്ച പ്ലേറ്റിൽ വെള്ള അക്ഷരം: [&Read More

India

അമിത് ഷാ വന്നുപോയതിന് പിന്നാലെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍; വിജയ്‌യുമായി സഖ്യനീക്കവുമായി ബിജെപി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതാന്‍ ഒരുങ്ങി ബിജെപി. നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ബിജെപി ഗൗരവമായി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന് പിന്നാലെയാണ് നീക്കങ്ങള്‍ സജീവമായത് എന്നാണ് വിലയിരുത്തല്‍. ഡിഎംകെ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ എല്ലാ പ്രതിപക്ഷ ശക്തികളെയും ഒന്നിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത് ഷാ നല്‍കിയത്. 2021ലെ നിയമസഭാ [&Read More

India

‘മദുറോയെ ട്രംപ് തട്ടിക്കൊണ്ടുപോയി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പിടികൂടാന്‍ എന്തുകൊണ്ട് മോദിക്ക് കഴിയുന്നില്ല?’

മുംബൈ: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് സൈന്യം പിടികൂടിയ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഡൊണാള്‍ഡ് ട്രംപിന് മദുറോയെ അദ്ദേഹത്തിന്റെ രാജ്യത്ത് നിന്ന് തട്ടിക്കൊണ്ടുപോകാമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് രണ്ടായിരത്തിനാലില്‍ രാജ്യത്തെ പിടിച്ചുകുലുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാനില്‍ നിന്ന് പിടികൂടി ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഉവൈസി ചോദിച്ചു. മുംബൈയിലെ ഗോവണ്ടിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യമെന്നും [&Read More

India

മദുറോയുടെ ‘ആത്മീയ ഗുരു’ ഇങ്ങ് പുട്ടപർത്തിയിൽ; വെനിസ്വേലയും സായി ബാബയും തമ്മിലെന്ത്?

അമരാവതി: വെനിസ്വേലയുടെ മുൻ പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയുമായി പതിറ്റാണ്ടുകൾ നീണ്ട ആത്മീയ ബന്ധം. ശ്രീ സത്യസായി ബാബയുടെ ഭക്തനായ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണത്തിലും ബാബയുടെ ദർശനങ്ങൾ വലിയ സ്വാധീനം ചെലുത്തിയതായി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ വിദേശകാര്യ മന്ത്രിയായിരിക്കെയാണ് മദുറോ ഭാര്യ സിലിയ ഫ്‌ലോറസിനൊപ്പം പ്രശാന്തി നിലയം സന്ദർശിച്ചത്. ‘ബാബയെ നേരിട്ട് കണ്ട നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്,’ എന്ന് അദ്ദേഹം സന്ദർശനത്തെക്കുറിച്ച് പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. തന്റെ ഓഫീസിൽ വിപ്ലവ [&Read More

Cricket

നിലയ്ക്കാത്ത കരഘോഷത്തിന് നടുവില്‍ ‘ബോണ്ടി ഹീറോ’ അഹമ്മദ്; സിഡ്നിയില്‍ ആഷസ് ടെസ്റ്റിനിടെ ‘ഗാര്‍ഡ്

സിഡ്നി: ബോണ്ടി ബീച്ച് വെടിവെപ്പില്‍ അക്രമിയെ ധീരമായി നേരിട്ട അഹമ്മദ് അല്‍Read More

World

‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ മദുറോയിലും വലിയ വില നല്‍കേണ്ടിവരും’; ഇടക്കാല വെനസ്വേലന്‍ പ്രസിഡന്‍റിന് മുന്നറിയിപ്പുമായി

കാരക്കാസ്: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് നിക്കോളാസ് മദുറോയ്ക്ക് പിന്നാലെ, താൽക്കാലിക ഭരണകർത്താവായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. മദുറോയെക്കാൾ വലിയ വില നൽകേണ്ടി വരുമെന്നാണ് റോഡ്രിഗസിനെ ട്രംപ് ഭീഷണിപ്പെടുത്തിയത്. ‘അവർ ശരിയായ തീരുമാനമെടുക്കണം, അല്ലാത്തപക്ഷം മദുറോയേക്കാൾ വലിയ വില നൽകേണ്ടി വരും,’ ദി അറ്റ്‌ലാന്റിക് നൽകിയ ഫോൺ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ വിവാദ പരാമർശങ്ങൾ. അമേരിക്കൻ സൈനിക ഇടപെടലിലൂടെ മദുറോയെ പിടികൂടിയതിനെ റോഡ്രിഗസ് [&Read More

World

അടുത്തത് ഗ്രീന്‍‌ലാന്‍ഡ് എന്ന് സൂചന നല്‍കി യുഎസ് വൃത്തങ്ങള്‍; അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഡെന്മാര്‍ക്ക്

വാഷിംഗ്ടണ്‍/കോപ്പന്‍ഹേഗന്‍: വെനിസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ അമേരിക്കയില്‍ നിന്ന് വരുന്നത് ആഗോളതലത്തില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴി തുറന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ യുഎസ് പതാകയില്‍ പൊതിഞ്ഞ ഗ്രീന്‍ലാന്റ് ഭൂപടം ‘ഉടന്‍’ എന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. അതേസമയം, ഗ്രീന്‍ലാന്റിനെ യുഎസിന്റെ ഭാഗമാക്കാന്‍ പ്രത്യേക ദൂതനായി ജെഫ് ലാന്‍ഡ്രിയെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദേശീയ [&Read More