11/06/2026
[fontresizer_tawhidurrahmandear_widget]
World

‘അടുത്തത് ക്യൂബ, പിന്നെ കൊളംബിയ’: ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയിലെ സൈനിക നടപടികള്‍ക്കു പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബ, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പുതിയ നീക്കങ്ങള്‍. ക്യൂബന്‍ ഭരണകൂടം തകര്‍ച്ചയുടെ വക്കിലാണെന്നും കൊളംബിയയില്‍ സൈനിക നടപടിക്ക് മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന് കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമാണെന്നു പറഞ്ഞാണ് ട്രംപ് അയല്‍രാജ്യങ്ങള്‍ക്കെതിരെ അധിനിവേശനീക്കം നടത്തുന്നത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ക്യൂബന്‍ കമ്യൂണിസ്റ്റ് ഭരണകൂടം [&Read More

World

കളത്തിളിറങ്ങി കിം; യുഎസ് ഭീഷണിക്കിടെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി

പ്യോങ്‍യാങ്: ഉത്തര കൊറിയയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നേരിട്ടെത്തി വിലയിരുത്തി ഭരണാധികാരി കിം ജോങ് ഉൻ. ‘സമീപകാല ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ’ കണക്കിലെടുത്ത് രാജ്യത്തിന്റെ ആണവ യുദ്ധ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കിം ജോങ് ഉൻ ഊന്നിപ്പറഞ്ഞതായി ഔദ്യോഗിക മാധ്യമമായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയാണ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഉൾപ്പെടുന്ന മിസൈൽ പരീക്ഷണം നടന്നത്. 1,000 കിലോമീറ്റർ (621 മൈൽ) അകലെയുള്ള ലക്ഷ്യം മിസൈൽ വിജയകരമായി ഭേദിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ദേശീയ സുരക്ഷയ്ക്ക് [&Read More

India

‘അന്ധവിശ്വാസങ്ങള്‍ക്ക് ഭരണകൂടം കൂട്ടുനില്‍ക്കരുത്’ – മദ്രാസ് ഹൈക്കോടതി; പിടിച്ചെടുത്ത വിഗ്രഹങ്ങൾ തിരിച്ചുനൽകാൻ ഉത്തരവ്

ചെന്നൈ: പൗരന്മാരുടെ മൗലികാവകാശങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈ സ്വദേശിയായ കാര്‍ത്തിക് വീട്ടില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അധികൃതര്‍ നീക്കം ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. പ്രദേശത്തുണ്ടാകുന്ന ‘അസ്വാഭാവിക മരണങ്ങള്‍ക്ക്’ കാരണം വിഗ്രഹങ്ങളാണെന്ന നാട്ടുകാരുടെ വിചിത്രമായ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ദൈവമോ വിഗ്രഹങ്ങളോ ഒരിക്കലും മനുഷ്യനെ ഉപദ്രവിക്കില്ലെന്നും ഇത്തരം വിശ്വാസങ്ങള്‍ ഭക്തിക്കോ ശാസ്ത്രത്തിനോ നിരക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. സമാധാനപരമായ സ്വകാര്യ ആരാധന തടയാനും നിയമം കൈയിലെടുക്കാനും ആര്‍ക്കും അവകാശമില്ല എന്നും കോടതി വ്യക്തമാക്കി. ശാസ്ത്രീയ മനോഭാവം [&Read More

Automobile

ഉമർ ഖാലിദും ഷർജീലും തടവറയിൽ തന്നെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഡൽഹി കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് ജയിലിൽ അടച്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഇരുവരും ജയിലിൽ തന്നെ തുടരേണ്ടി വരും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ​യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അഞ്ച് വർഷത്തിലേറെയായി ഉമർ [&Read More

Kerala

‘ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിലെത്തുന്നത്, സമാധിയിൽ പുഷ്പാർച്ചന നടത്താനുള്ള അവകാശമില്ലേ?’ എൻ.എസ്.എസ് നേതൃത്വത്തിനെതിരെ

ന്യൂഡൽഹി: മന്നത്ത് പത്മനാഭന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ച എൻ.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. ഡൽഹിയിൽ നടന്ന മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് ഏതൊരു നായർ സമുദായംഗത്തിന്റെയും അവകാശമാണെന്നും, ഗേറ്റ് കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തണമെന്ന ആഗ്രഹം എൻ.എസ്.എസ് ജനറൽ [&Read More

Kerala

ആന്റണി രാജുവിന് ഇരട്ട പ്രഹരം: എംഎൽഎ സ്ഥാനം തെറിച്ചതിന് പിന്നാലെ അഭിഭാഷക ജോലിയിൽ

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ ബാർ കൗൺസിൽ നടപടിയെടുക്കുന്നു. അഭിഭാഷക ജോലിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുന്നതിനായി സ്വമേധയാ കേസെടുക്കാനാണ് ബാർ കൗൺസിൽ തീരുമാനം. അടുത്ത കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. കേസിലെ വിധിക്ക് പിന്നാലെ തുടർനടപടികൾക്കായി ബാർ കൗൺസിൽ അച്ചടക്ക സമിതിക്ക് നിർദ്ദേശം നൽകും. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിച്ച നടപടി അതീവ ഗുരുതരമാണെന്നും അഭിഭാഷക സമൂഹത്തിന് ഇത് നാണക്കേടാണെന്നും ബാർ കൗൺസിൽ പ്രസിഡന്റ് ടി.എസ് അജിത് [&Read More

UAE

അബുദാബിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശിയുടെ 3 മക്കളടക്കം 4 പേര്‍ മരിച്ചു

അബുദാബി: യുഎഇയില്‍ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളും വീട്ടിലെ ജോലിക്കാരിയുമാണ് മരിച്ചത്. ​അബ്ദുൽ ലത്തീഫിന്റെ മക്കളായ ​അഷസ് (14), ​അമ്മാർ (12), ​അയാഷ് (അഞ്ച്),​ ബുഷ്റ(വീട്ടുജോലിക്കാരി, മലപ്പുറം ചമ്രവട്ടം സ്വദേശി) എന്നിവരാണ് മരിച്ചത്. ​അപകടത്തിൽ അബ്ദുൽ ലത്തീഫിനും ഭാര്യ റുഖ്സാനക്കും പരിക്കേറ്റിട്ടുണ്ട്. റുഖ്സാനയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [&Read More

Magazine

ഗണപത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി

കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അധികമാരും ഓര്‍ക്കാതെ പോകുന്ന ഒരു പേരുണ്ട്; പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി. ഒരു മതസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നതിലുപരി, കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച മികച്ചൊരു അധ്യാപകനും ഭാഷാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ വെളിച്ചം മതപണ്ഡിതന്മാര്‍ പള്ളികളിലെ ദര്‍സുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു എന്നതാണ് മുഹമ്മദ് [&Read More

Kerala

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു

കോഴിക്കോട്: അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ്(സൗദിയ) കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതല്‍ റിയാദ്Read More

Main story

മദുറോയും ഭാര്യയും ഉറങ്ങിക്കിടക്കെ യുഎസ് കമാന്‍ഡോകള്‍ കിടപ്പുമുറിയില്‍; തടവിലാക്കി ആദ്യം കൊണ്ടുപോയത് ഗ്വാണ്ടനാമോയിലേക്ക്

കാരക്കാസ്/വാഷിങ്ടണ്‍: അതീവ നാടകീയമായാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും പത്‌നി സിലിയ ഫ്‌ലോറസിനെയും അമേരിക്ക സ്വന്തം കിടപ്പുമുറിയില്‍നിന്നു തട്ടിക്കൊണ്ടുപോകുന്നത്. യുഎസ് സൈന്യം നടത്തിയ നീക്കങ്ങള്‍ അതീവ കൃത്യതയോടെയും രഹസ്യമായുമാണ് നടപ്പിലാക്കിയത്. സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഓപറേഷന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ യുഎസ് മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. ഓപറേഷന് അന്തിമ അനുമതി നല്‍കിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. ഫ്‌ലോറിഡയിലെ സ്വന്തം വസതിയായ മാരാRead More