11/06/2026
[fontresizer_tawhidurrahmandear_widget]
Saudi

ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു; അപകടം മദീനാ സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ

മദീന: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ മരിച്ച അപകടമുണ്ടായത് മദീന സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ. മദീനയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേരാണു മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശിയും തിരൂര്‍ക്കാട് തോണിക്കരയില്‍ താമസക്കാരനുമായ നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍(52), മാതാവ് മൈമൂനത്ത്(75), ഭാര്യ തസ്‌ന(40), മകന്‍ ആദില്‍(14) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ജിദ്ദയില്‍നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി കാറും പുല്ല് കയറ്റി വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. [&Read More

Main story

‘കേട്ടിട്ട് ഞാന്‍ പേടിച്ചുപോയെന്ന് പറഞ്ഞേക്ക്; വിജിലന്‍സ് തള്ളിയ കേസാണ്’- പുനര്‍ജനി കേസ് അന്വേഷണത്തില്‍

കോഴിക്കോട്: പുനർജനി കേസ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കത്തെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് വിജിലൻസ് തന്നെ തള്ളിക്കളഞ്ഞ കേസാണ് ഇതെന്നും, പുതിയതായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കിൽ സി.ബി.ഐക്ക് വിടാനും അദ്ദേഹം വെല്ലുവിളിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശങ്ങൾക്കും അദ്ദേഹം മറുപടി നല്‍കി. “ഇതൊക്കെ കേട്ടിട്ട് ഞാൻ പേടിച്ചുപോയെന്ന് അവരോട് പറഞ്ഞേക്ക്” എന്നായിരുന്നു സതീശന്റെ പരിഹാസം. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം ഭീഷണികളുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കേസ് [&Read More

Kerala

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്ത് അന്തരിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കെ.പി അബൂബക്കർ ഹസ്രത്ത് (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം വർക്കല ജാമിഅ മന്നാനിയ്യ പ്രിൻസിപ്പലായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് പടമുകൾ കിഴക്കേക്കരയിൽ മജീദ് ഹാജിRead More

Magazine

സ്വന്തം സമ്പത്ത് വിറ്റ് വിദ്യാലയങ്ങള്‍ പണിത ദീര്‍ഘദര്‍ശി; അബ്ദുല്‍ ബാരി മുസ്ലിയാര്‍ എന്ന

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ ഇടമുള്ള പണ്ഡിതപ്രതിഭയാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍. മതപണ്ഡിതന്‍ എന്നതിലുപരി, വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തനും കൂടിയായിരുന്നു അദ്ദേഹം. സ്വന്തം സമ്പത്തും ജീവിതവും സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവച്ച അദ്ദേഹത്തിന്റെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രത്തിലെ തന്നെ സവിശേഷ അധ്യായമാണ്. ജനനവും പഠനവും മലപ്പുറം ജില്ലയിലെ വളക്കുളത്ത് സൂഫിവര്യനായ കുളമ്പില്‍ ഖാജ അഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടേയും മകനായി 1880Read More

Main story

‘കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും’; ലഹരിമാഫിയ ബന്ധം വെളിപ്പെടുത്തി ഹസ്നയുടെ

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ (34) മരണത്തില്‍ ദുരൂഹതയേറുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹസ്ന സുഹൃത്തായ ആദിലിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ദുരൂഹത ശക്തമായിയിരിക്കുന്നത്. ‘കൊടി സുനി’ ഉള്‍പ്പെടെയുള്ള ലഹരി മാഫിയ സംഘങ്ങളെക്കുറിച്ച് സന്ദേശത്തില്‍ ഗുരുതരമായ പരാമര്‍ശമാണുള്ളത്. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍നിന്ന്: ‘എന്റെ ജീവിതം പോയി. നിങ്ങള്‍ അടിക്കുന്ന ലഹരിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഞാന്‍ വെളിപ്പെടുത്തും. കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും. പോലീസിന്റെ കൈയില്‍ [&Read More

Gulf

ഇനി ബുര്‍ജ് ഖലീഫയും മാറിനില്‍ക്കും; 1 കിലോമീറ്റര്‍ ഉയരത്തില്‍ വരുന്നു, സൗദിയുടെ ജിദ്ദ

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് ഇനി സൗദി അറേബ്യ സ്വന്തമാകാന്‍ പോകുന്നു. ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ (828 മീറ്റര്‍) റെക്കോര്‍ഡ് തകര്‍ത്ത് കൊണ്ട്, കൃത്യം ഒരു കിലോമീറ്റര്‍ (1,000 മീറ്റര്‍) ഉയരത്തില്‍ നിര്‍മ്മിക്കുന്ന ‘ജിദ്ദ ടവര്‍’ പദ്ധതി സൗദി പുനരാരംഭിച്ചു. ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്ന മഹാത്ഭുതം യാഥാര്‍ത്ഥ്യമാകുന്നതോടെ നിര്‍മ്മാണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും ലോകം സാക്ഷ്യം വഹിക്കുക. ആകാശത്തിലെ അത്ഭുതമെന്ന് അറിയപ്പെടുന്ന ഷാങ്ഹായ് ടവറിനെയും ബുര്‍ജ് ഖലീഫയെയും പിന്നിലാക്കുന്ന ഗോപുരം വെറുമൊരു [&Read More

Main story

വെനസ്വേലയില്‍ അമേരിക്കയുടെ മിന്നലാക്രമണം; പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നാടുകടത്തിയെന്ന് ട്രംപ്

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും അമേരിക്കന്‍ സൈന്യം പിടികൂടി നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ വന്‍ സൈനിക നീക്കത്തിന് ഒടുവിലാണ് മദുറോയെ പിടികൂടിയത്. ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ട്രംപ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കാരക്കാസില്‍ ശക്തമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറക്കുന്ന ശബ്ദം [&Read More

India

ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍; 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 2026 ലെ ആദ്യ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് തെക്കന്‍ ഛത്തീസ്ഗഡിലെ സുക്മ, ബിജാപൂര്‍ ജില്ലകളില്‍ നടന്നത്. സുരക്ഷാ സേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റ് കേഡര്‍മാര്‍ കൊല്ലപ്പെട്ടത്. ബിജാപൂരിലെ ബസഗുഡടാരേം വനമേഖലയിലും സുക്മയിലെ കോണ്ടകിസ്താരം വനപ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്കായിട്ടാണ് ഏറ്റുമുട്ടലുകള്‍ നടന്നത്. ജില്ലാ റിസര്‍വ് ഗാര്‍ഡിന്റെ (ഡിആര്‍ജി) പ്രത്യേക [&Read More

Cricket

ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More

Kerala

അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെRead More