11/06/2026
[fontresizer_tawhidurrahmandear_widget]
Main story

വെനസ്വേലയില്‍ ആക്രമണം ആരംഭിച്ച് യുഎസ്? കാരക്കാസില്‍ വന്‍ സ്‌ഫോടനങ്ങള്‍; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മദുറോ

കാരക്കാസ്: തലസ്ഥാനമായ കാരക്കാസ് ഉള്‍പ്പെടെയുള്ള വെനസ്വെലന്‍ നഗരങ്ങളില്‍ അമേരിക്ക ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഇന്നു പുലര്‍ച്ചെയാണ് വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കാരക്കാസില്‍ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായത്. നഗരത്തില്‍ [&Read More

India

‘ചൈന-പാക് സഖ്യം മേഖലയ്ക്ക് ഭീഷണി’; ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ബലൂച് നേതാവ്

ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയും തമ്മില്‍ വളര്‍ന്നുവരുന്ന തന്ത്രപരമായ സഖ്യം മേഖലയ്ക്ക് വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നല്‍കി ബലൂച് മനുഷ്യാവകാശ പ്രവര്‍ത്തകനും നേതാവുമായ മിര്‍ യാര്‍ ബലൂച്ച്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്തിലാണ് അദ്ദേഹം ബലൂചിസ്ഥാനിലെ നിലവിലെ ഗുരുതര സാഹചര്യം വിവരിച്ചത്. വരും മാസങ്ങളില്‍ ചൈനീസ് സൈന്യം ബലൂചിസ്ഥാന്‍ മണ്ണില്‍ നേരിട്ട് വിന്യസിക്കപ്പെട്ടേക്കാമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും അദ്ദേഹം കത്തില്‍ നടത്തിയിട്ടുണ്ട്. ചൈനRead More

World

മുന്‍ മേയറുടെ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കി സൊഹ്റാന്‍ മംദാനി; ഭവനനയങ്ങളില്‍ അടിമുടി

ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ്‌ലിം മേയറായി അധികാരമേറ്റ സൊഹ്‌റാന്‍ മംദാനി, ആദ്യ ദിനത്തില്‍ തന്നെ നിര്‍ണായകമായ ഭരണപരിഷ്‌കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുന്‍ഗാമി എറിക് ആഡംസ് കൊണ്ടുവന്ന വിവാദപരമായ ഇസ്രയേല്‍ അനുകൂല ഉത്തരവുകള്‍ റദ്ദാക്കിയതിനൊപ്പം, നഗരത്തിലെ പാര്‍പ്പിട പ്രതിസന്ധി പരിഹരിക്കുന്നതിനായി സുപ്രധാനമായ എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും അദ്ദേഹം ഒപ്പുവച്ചു. മുന്‍ മേയര്‍ എറിക് ആഡംസ് തന്റെ കാലാവധിയുടെ അവസാന നാളുകളില്‍ ഒപ്പുവച്ച, ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്നതില്‍നിന്ന് സിറ്റി ഏജന്‍സികളെ വിലക്കുന്ന ഉത്തരവാണ് മംദാനി റദ്ദാക്കിയവയില്‍ പ്രധാനപ്പെട്ടത്. ഇതോടൊപ്പം, [&Read More

Kerala

‘അടുത്ത ആക്രമണം പള്ളിക്കകത്ത് ആകും; വിഎച്ച്പി-ബജ്‌റങ്ദള്‍ മതഭ്രാന്തന്മാരെ നിയന്ത്രിക്കണം’; വിമര്‍ശനവുമായി കാതോലിക്കാ ബാവ

കോട്ടയം: ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ആര്‍.എസ്.എസിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍.എസ്.എസ് പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്തും (Read More

Kerala

വാക്ക് പാലിച്ച് മുസ്‌ലിം ലീഗ്; മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വിടുകളുടെ കൈമാറ്റം ഫെബ്രുവരി 28ന്

കല്‍പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയിലെ വീടുകളുടെ കൈമാറ്റം ഫെബ്രുവരി 28Read More

Kerala

തൊണ്ടിമുതല്‍ കേസ്: മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരന്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രം സമര്‍പ്പിച്ച് നീണ്ട 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രധാനമായ വിധി വരുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വഞ്ചന, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കള്ളത്തെളിവ് നിര്‍മ്മിക്കല്‍, വിശ്വാസവഞ്ചന തുടങ്ങി ഗുരുതരമായ [&Read More

Kerala

സിപിഎം ശക്തികേന്ദ്രത്തിൽ ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ മകൻ പിന്തുണച്ചു; മാതാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു

തൊടുപുഴ: മകൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ നിസ ഷിയാസിനെയാണ് (42) ജോലിയിൽ നിന്ന് നീക്കിയത്. സി.പി.എം ഭരിക്കുന്ന ബാങ്കിലാണ് സംഭവം. ​സി.പി.എം പ്രവർത്തകനായിരുന്ന ഭർത്താവ് ഷിയാസിന്റെ മരണത്തെ തുടർന്നാണ് നിസയ്ക്ക് ബാങ്കിൽ സ്വീപ്പറായി ജോലി ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഇവർ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. തൊടുപുഴ നഗരസഭയിലെ 21Read More

Kerala

തവനൂരിൽ തീപ്പൊരി പോരാട്ടത്തിന് കളമൊരുങ്ങുന്നു; ജലീലിനെ വീഴ്ത്താൻ അൻവർ വരുന്നു?

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്തെ തവനൂർ മണ്ഡലം രാഷ്ട്രീയ യുദ്ധഭൂമിയാകാൻ സാധ്യത. നിലവിലെ എം.എൽ.എ കെ.ടി. ജലീലിനെതിരെ പി.വി. അൻവർ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞതോടെയാണിത്. കോൺഗ്രസ് സീറ്റായ തവനൂരിൽ അൻവറിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം. മുസ്ലിം ലീഗിനും ഈ നീക്കത്തിൽ പൂർണ്ണ പിന്തുണയുണ്ടെന്നാണ് സൂചന. മണ്ഡലം രൂപീകരിച്ചത് മുതൽ ഇടത് പക്ഷത്തിനൊപ്പം നിന്ന തവനൂരിൽ ഇത്തവണ അട്ടിമറി വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും [&Read More

Kerala

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More

Magazine

ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ‘The Most Dangerous Mappila’; 1921ന്റെ കനലുകളില്‍ സമാധാനം

കേരളീയ മുസ്‍ലിം നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്‍ലിയാര്‍. പാണ്ഡിത്യത്തിന്റെ ഗരിമ കൊണ്ടും സംഘാടകശേഷിയുടെ മികവു കൊണ്ടും ഒരു കാലഘട്ടത്തെ മുന്നില്‍നിന്ന് നയിച്ച അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രധാന ശില്പികളില്‍ ഒരാളായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായും ഗ്രന്ഥകര്‍ത്താവായും സമുദായ പരിഷ്‌കര്‍ത്താവായും തിളങ്ങിനിന്ന ആ ജീവിതം ചരിത്രത്തിലെ അപൂര്‍വ ഏടാണ്. ജനനവും പഠനവും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ പ്രമുഖനായ ഹബീബ് ബ്‌നു മാലിക്(റ)വിന്റെ പരമ്പരയില്‍പ്പെട്ട ‘മുല്ലവി’ കുടുംബത്തിലാണ് [&Read More