11/06/2026
[fontresizer_tawhidurrahmandear_widget]
India

സൈന്യത്തിന് 79,000 കോടിയുടെ കരുത്തുകൂട്ടാന്‍ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകളുടെ നവീകരണത്തിനായി 79,000 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് അതിനിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായത്. ചൈനയും പാകിസ്ഥാനും അതിർത്തികളിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സൈന്യത്തെ സജ്ജമാക്കുക എന്നതാണ് ഈ കൂറ്റൻ നീക്കത്തിന്റെ ലക്ഷ്യം. കരസേനയുടെ കരുത്ത് കൂട്ടാൻ ഡ്രോണുകളും മിസൈലുകളും കരസേനയുടെ ആർട്ടിലറി റെജിമെന്റുകൾക്കായി ‘ലോയിറ്റർ യുദ്ധോപകരണ സംവിധാനങ്ങൾ’ (കാമികേസ് ഡ്രോണുകൾ) [&Read More

India

ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം; ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി

ചണ്ഡീഗഡ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിക്കാൻ സജ്ജമായി. ഹരിയാനയിലെ ജിന്ദ് റെയിൽവേ ജംഗ്ഷനിൽ നിന്ന് സോനെപത്തിലേക്കുള്ള 90 കിലോമീറ്റർ പാതയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ ആദ്യമായി ഓടുക. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കർ ഡോ. കൃഷന്‍ മിദ്ധ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന [&Read More

World

‘വിരട്ടാന്‍ നോക്കേണ്ട; മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമെടുക്കും’- ട്രംപിന് മുന്നറിയിപ്പുമായി ഗുസ്താവോ പെട്രോ

ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിന് പിന്നാലെ ലാറ്റിനമേരിക്കയില്‍ യുദ്ധഭീതി പടരുന്നു. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വാക്‌പോര് കടുക്കുകയാണ്. അമേരിക്കന്‍ ഭീഷണികള്‍ക്കെതിരെ ആവശ്യമെങ്കില്‍ താന്‍ വീണ്ടും ആയുധമെടുക്കുമെന്നും, ധൈര്യമുണ്ടെങ്കില്‍ തന്നെ വന്ന് പിടിക്കാമെന്നും പെട്രോ ട്രംപിനെ വെല്ലുവിളിച്ചു. ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയ പെട്രോ, ‘ധൈര്യമുണ്ടെങ്കില്‍ വന്ന് എന്നെ പിടിക്കൂ’ എന്ന് പരസ്യമായി വെല്ലുവിളിച്ചു. ‘എന്നെ ഭീഷണിപ്പെടുത്തേണ്ട, ഞാന്‍ ഇവിടെത്തന്നെയുണ്ട്. നിങ്ങള്‍ക്ക് [&Read More

India

ഇവനെ പിടിച്ചു കെട്ടാനാകില്ല! ദക്ഷിണാഫ്രിക്ക അണ്ടർ19 ടീമിനെതിരെയും ബാറ്റിങ് വിസ്ഫോടനം

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വെടിക്കെട്ട്. ബെനോനിയിലെ വില്ലോമൂർ പാർക്കിൽ ദക്ഷിണാഫ്രിക്ക അണ്ടർ19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ 14കാരനായ വൈഭവ് സൂര്യവംശി പുതിയ ലോക റെക്കോർഡ് കുറിച്ചു. വെറും 15 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച സൂര്യവംശി, യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ഒമ്പത് വർഷം പഴക്കമുള്ള റെക്കോർഡാണ് ഇതോടെ തകർന്നത്. 2016ലെ അണ്ടർ19 ലോകകപ്പിൽ നേപ്പാളിനെതിരെ 18 പന്തിൽ [&Read More

India

‘ഞങ്ങള്‍ തമിഴരുടെ ആദരണീയനും സമുന്നതനുമായ നേതാവ്’; ഖാദര്‍ മൊയ്തീന് ജന്മദിനാശംസ നേര്‍ന്ന് സ്റ്റാലിന്‍

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ലീഗ് നേതാവിനെ മുക്തകണ്ഠം പ്രശംസിച്ച് ആശംസകള്‍ അറിയിച്ചത്. നമ്മള്‍ തമിഴരുടെ ആദരണീയനനും സമുന്നതനുമായ നേതാവെന്നാണ് ഖാദര്‍ മൊയ്തീനെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെ സ്റ്റാലിന്‍ പ്രകീര്‍ത്തിച്ചു. ‘മതസൗഹാര്‍ദത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ [&Read More

India

‘തിരുപ്പറങ്കുണ്ഡ്രം സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപം കാര്‍ത്തികദീപം തെളിയിക്കാം’; സിംഗിള്‍ ബെഞ്ച് ഉത്തരവ്

ചെന്നൈ/മധുര: മധുര തിരുപ്പറങ്കുണ്ഡ്രം മലയിലെ സിക്കന്ദര്‍ ബാദുഷ ദര്‍ഗയ്ക്ക് സമീപമുള്ള ‘ദീപത്തൂണില്‍’ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്‍, ജസ്റ്റിസ് കെ.കെ രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിധി. അതേസമയം, ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയെങ്കിലും, സ്ഥലത്തിന്റെ [&Read More

Kerala

എസ്ഐആർ ’രേഖകൾ കൈവശമില്ലാത്തവർക്ക് യുദ്ധകാല അടിസ്ഥാനത്തിൽ ലഭ്യമാക്കണം’- കലക്‌ടർമാർക്ക് നിർദേശം നൽകി സംസ്ഥാന

തിരുവനന്തപുരം: രേഖകളുടെ കുറവു മൂലം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയ അര്‍ഹരായ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൈമാറി. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. പ്രധാന തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍: സൗജന്യ സേവനം: രേഖകള്‍ ലഭ്യമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന [&Read More

Kerala

നിയമോപദേശവും വിജിലൻസിന്റെ എതിർപ്പും മറികടന്ന് വി.ഡി സതീശനെ ’പൂട്ടാൻ’ തിടുക്കപ്പെട്ട് സർക്കാർ നീക്കം

തീരുവനന്തപുരം: പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ സർക്കാർ നീക്കം പ്രതിസന്ധിയിൽ. നിയമോപദേശവും വിജിലൻസിന്റെ കണ്ടെത്തലുകളും തള്ളിക്കൊണ്ട് സിബിഐ അന്വേഷണത്തിനായി സർക്കാർ നീങ്ങുന്നതായാണ് സൂചന. എന്നാൽ, സതീശനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. മണപ്പാട് ഫൗണ്ടേഷനുമായി ചേർന്ന് സതീശൻ വിദേശഫണ്ട് സമാഹരിച്ചതിൽ ഗൂഢാലോചനയുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ, ഈ കേസിൽ വിജിലൻസിന് നിയമപരമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേസ് രജിസ്റ്റർ [&Read More

Main story

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്‌വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന [&Read More

Magazine

1948ൽ പെൺപള്ളിക്കൂടം തുറന്ന ‘മുസ്‍ലിയാര്‍’; ഓത്തുപള്ളികളെ ക്ലാസ് മുറികളാക്കിയ വിപ്ലവം-പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി

കേരളീയ മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ സുവർണ അധ്യായമാണ് കെ.പി.എ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ എന്ന പറവണ്ണ ഉസ്താദ്. പരമ്പരാഗതമായ മതപഠന രീതികളിൽ മാത്രം ഒതുങ്ങിനിന്ന ഒരു സമുദായത്തെ, ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ദീർഘദർശിയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഓത്തുപള്ളികളിൽനിന്ന് മദ്രസകളിലേക്കുള്ള മാറ്റത്തിനും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അച്ചടി മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. ബാല്യവും വേറിട്ട വഴികളും 1898Read More