12/06/2026
[fontresizer_tawhidurrahmandear_widget]
World

‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്

തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. [&Read More

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍; മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പ്രവാസി യുവതി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ വെച്ചാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് [&Read More

World

ഇറാനെതിരെ സൈനിക നീക്കത്തിനൊരുങ്ങി അമേരിക്ക; ആക്രമണത്തിനുള്ള പ്രാഥമിക പദ്ധതികള്‍ക്ക് ട്രംപിന്റെ അനുമതി

വാഷിങ്ടണ്‍: ഇറാനിലെ കലാപം മുതലെടുത്ത് ആക്രമണത്തിനു നീക്കവുമായി അമേരിക്ക. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനുള്ള പ്രാഥമിക പദ്ധതികള്‍ തയ്യാറാക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്ക് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഏതെല്ലാം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ സജീവമാണ്. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഇറാന്റെ [&Read More

Kerala

എല്ലാ വഴികളും ഫൈസാബാദിലേക്ക്, ജനലക്ഷങ്ങളൊഴുകും; ജാമിഅ നൂരിയ്യ വാര്‍ഷിക മഹാസമ്മേളനം വൈകീട്ട്

മലപ്പുറം: മൂന്ന് ദിവസങ്ങളിലായി ഫൈസാബാദില്‍ അറിവിന്റെയും ആത്മീയതയുടെയും വസന്തം തീര്‍ത്ത ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More

Kerala

അമിത് ഷാ തിരുവനന്തപുരത്ത്; എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി എന്‍ഡിഎയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെത്തി. ഇന്നലെ രാത്രി 11.15ഓടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാവിലെ അമിത് ഷാ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. തുടര്‍ന്ന് കവടിയാറില്‍ നടക്കുന്ന ബിജെപി ജനപ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, വൈകുന്നേരം എന്‍ഡിഎ [&Read More

Kerala

രാഹുലിനെ പത്തനംതിട്ട എ.ആര്‍ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുന്നു; തിരുവല്ല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പാലക്കാട്: മൂന്നാമത്തെ ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി 12.30 ഓടെ പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇവിടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കല്‍, സാമ്പത്തിക ചൂഷണം എന്നിവയാണ് പരാതിക്കാരി രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണങ്ങള്‍. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരണമെന്ന് [&Read More

Kerala

ഫൈസാബാദില്‍ തൂവെള്ള സാഗരം തീര്‍ത്ത് ജാമിഅ ഗ്രാന്‍ഡ് സല്യൂട്ട്

മലപ്പുറം: ഫൈസാബാദില്‍ തൂവെള്ളസാഗരം തീര്‍ത്ത് വിദ്യാര്‍ഥികളുടെ ഗ്രാന്‍ഡ് സല്യൂട്ട്. ജാമിഅ നൂരിയ്യ അറബിയ്യയുടെ 63Read More

Qatar

ഖത്തറിലും ചരിത്രം കുറിച്ച് സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനം

ദോഹ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്കു നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ചടങ്ങില്‍ അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, ഷുഹൈബുല്‍ ഹൈതമി വാരാമ്പറ്റ എന്നിവര്‍ വിഷയമവതരിപ്പിച്ച് മുഖ്യപ്രഭാഷണം [&Read More