10/06/2026
[fontresizer_tawhidurrahmandear_widget]
Kerala

ഇടത്തുനിന്ന് കാവിയിലേക്കോ? ബിജെപിക്ക് വോട്ട് തേടി മുന്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍

മൂന്നാര്‍: സിപിഎമ്മുമായി നാല് വര്‍ഷമായി അകന്നുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച് രംഗത്ത്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷയം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നു. സിപിഎം മുന്‍കൈയെടുത്ത് കെട്ടിപ്പടുത്ത മൂന്നാര്‍ മേഖലയിലെ സ്വാധീനമുള്ള നേതാവായിരുന്നു രാജേന്ദ്രന്‍. ഇദ്ദേഹം 15 വര്‍ഷമാണ് നിയമസഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്. ‘ഞാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ എനിക്കുവേണ്ടി പ്രവര്‍ത്തിച്ചവരും അവരുടെ ബന്ധുക്കളുമാണ് ഇത്തവണ പലയിടത്തായി മത്സരിക്കുന്നത്. അവരെ തിരിച്ചു സഹായിക്കുന്നതിന്റെ ഭാഗമായാണ് എന്റെ വോട്ട് അഭ്യര്‍ഥന,’ നിലവില്‍ [&Read More

India

യുപിയിൽ BJP നേതാവിൻറെ ഫ്ലാറ്റിൽ നിന്ന് വൻ സെക്‌സ് റാക്കറ്റ് പിടിയിൽ; സ്‌പായുടെ

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി നേതാവിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് പിടികൂടി. വാരണാസി സിഗ്രയിലെ ‘മെലഡി സ്പാ’ സെന്ററിലും ഒരു ഫ്ലാറ്റിലുമായി നടന്ന റെയ്ഡിൽ ഒമ്പത് സ്ത്രീകളുൾപ്പെടെ 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻ മേയർ സ്ഥാനാർത്ഥിയും നിലവിൽ ബിജെപി നേതാവുമായ ശാലിനി യാദവിന്റെ ഭർത്താവ് അരുൺ യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് റെയ്ഡ് നടന്ന കെട്ടിടങ്ങൾ. സിഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മാർട്ട് ബസാറിന് സമീപമുള്ള എബി മാരേജ് ലോണിന് എതിർവശത്തുള്ള [&Read More

Gulf

‘ഡ്രൈവർ ആരെയും രക്ഷിക്കാൻ ശ്രമിച്ചില്ല’; സൗദി ബസ് ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച്

മദീന: ഉംറ തീർത്ഥടനത്തിനിടെ സൗദി അറേബ്യയിൽ വെച്ചുണ്ടായ ബസ് ദുരന്തത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരനായ മുഹമ്മദ് അബ്ദുൾ ഷുഐബ്, ആഴ്ചകൾ നീണ്ട ചികിത്സക്കു ശേഷം ഹൈദരാബാദിൽ തിരിച്ചെത്തി. നവംബർ 17Read More

India

‘നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമിക്കാൻ നോക്കി, അന്ന് എതിർത്തത്

ന്യൂ ഡൽഹി: ബാബരി മസ്ജിദ് നിർമ്മിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭ്ഭായി പട്ടേൽ അതിനെ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘സർദാർ സഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150Read More

Sports

ക്യാംപ് നൗവിൽ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്; അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-1ന് കീഴടക്കി ബാഴ്സ

സ്വന്തം തട്ടകമായ ക്യാംപ് നൗവിലെ ആവേശകരമായ ലാ ലിഗ പോരാട്ടത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ 3Read More

India

‘എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ്’ കേന്ദ്രസർക്കാർ നിർദ്ദേശം ആപ്പിൾ അംഗീകരിക്കില്ലെന്ന് റിപ്പോർട്ട്

സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പാലിക്കില്ലെന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ഐഒഎസ് സുരക്ഷയും സ്വകാര്യതാ ലംഘന ആശങ്കകളും മുൻനിർത്തിയാണ് തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉറപ്പാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഐ.ഒ.എസ്. സുരക്ഷ, ഉപയോക്തൃ സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് നോ പറയാൻ [&Read More

India

‘സഞ്ചാര്‍ സാഥി ചാര ആപ്പ്, രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നു’; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ (Read More

World

പരിക്കേറ്റ ഗസ്സയിലെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍

ലണ്ടന്‍: ഗസ്സയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ബ്രിട്ടനിലെത്തിച്ച കുട്ടികളെ വെയില്‍സ് രാജകുമാരന്‍ വില്യം സന്ദര്‍ശിച്ചു. ഇസ്രയേല്‍ കൂട്ടക്കുരുതില്‍ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായാണ് വില്യം ആശുപത്രിയിലെത്തിയത്. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വില്യം അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. കുട്ടികളുടെ അതിജീവന ശേഷിയും ധീരതയും തന്നെ ഏറെ സ്വാധീനിച്ചെന്ന് രാജകുമാരന്‍ പറഞ്ഞതായി കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു. എന്‍.എച്ച്.എസ് (ദേശീയ ആരോഗ്യ സേവനം) കേന്ദ്രത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്തേക്കാണ് വില്യം അപ്രതീക്ഷിതമായി എത്തിയത്. കുട്ടികളെ പരിചരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി [&Read More

Main story

‘നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കണോ?’; രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ രൂക്ഷപരാമര്‍ശങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥ അസാധാരണമായ സംരക്ഷണം നല്‍കേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരായ റോഹിങ്ക്യകളെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കണമെന്നാണോ പറയുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദ്യമുയര്‍ത്തി. (‘Read More

India

എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രം. (Read More