13/06/2026
[fontresizer_tawhidurrahmandear_widget]
India

തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളി: കൈകളും കാലുകളും നഷ്ടപ്പെട്ടിട്ടും സിവില്‍ സര്‍വീസ് നേടിയ ‘സൂപ്പര്‍

ലഖ്നൗ: ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളില്‍ വീണുപോകാതെ, ലക്ഷ്യത്തിലേക്ക് ഇച്ഛാശക്തിയോടെ മുന്നേറിയ ഒരു യുവാവിന്റെ അവിശ്വസനീയമായ വിജയഗാഥയാണിത്. ഒരു ട്രെയിന്‍ അപകടത്തില്‍ ഒരു കൈയും രണ്ട് കാലുകളും നഷ്ടപ്പെട്ട ശേഷം, സാമ്പത്തിക ബുദ്ധിമുട്ടുകളെയും പ്രിയപ്പെട്ടവരുടെ വേര്‍പാടിനെയും അതിജീവിച്ച്, ഉത്തര്‍പ്രദേശുകാരനായ സൂരജ് തിവാരി രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയായ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയാണ് ക്ലിയര്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഘര്‍ണാസ്പൂര്‍ സ്വദേശിയായ സൂരജ് തിവാരിയുടെ ജീവിതത്തില്‍ ദുരന്തം നിഴല്‍ വീശിയത് ഗാസിയാബാദിലെ ദാദ്രിയില്‍ വെച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ്. [&Read More

Gulf

ആകാശം മുട്ടേ ‘സീല്‍ ദുബൈ’ ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍

ദുബൈ: ആകാശരേഖയില്‍ പുതിയൊരു വിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സീല്‍ ദുബൈ മറീന പ്രവര്‍ത്തനമാരംഭിച്ചു. 82 നിലകളോടെ, വളഞ്ഞ രൂപകല്‍പ്പനയില്‍ ഗ്ലാസ് ടവറായി ഉയര്‍ന്നുനില്‍ക്കുന്ന ഈ ആഢംബര നിര്‍മ്മിതി നഗരത്തിന്റെ മനോഹാരിത പൂര്‍ണ്ണമായി ഒപ്പിയെടുക്കുന്നു. ഔദ്യോഗികമായി തുറക്കുന്നതിന് മുന്നോടിയായി ഹോട്ടല്‍ മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നു. പ്രകാശത്തെയും കാഴ്ചകളെയും കേന്ദ്രീകരിച്ചാണ് ഈ ആകാശ റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. പുറത്ത് ഓവല്‍ ആകൃതിയിലുള്ള നീല ഗ്ലാസ് സ്തംഭം പോലെ കാണപ്പെടുന്ന ടവറിനുള്ളില്‍ വലിയ ജനലുകളും മൃദുവായ നിറങ്ങളുമാണ് ശ്രദ്ധേയം. [&Read More

India

90 ലക്ഷം ഫോളോവര്‍മാരുള്ള യൂട്യൂബര്‍; അരലക്ഷം വോട്ടിന് തോറ്റു

പട്‌ന: യൂട്യൂബില്‍ ഒരു കോടിയോളം ഫോളോവര്‍മാരുള്ള പ്രശസ്ത യൂട്യൂബര്‍ക്കും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. പ്രശസ്ത വ്ളോഗറും ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാനാര്‍ത്ഥിയുമായ മനീഷ് കശ്യപ് ആണ് വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ചന്‍പതിയ നിയോജക മണ്ഡലത്തിൽ മത്സരിച്ച കശ്യപ് 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽവി നേരിട്ടത്. യൂട്യൂബില്‍ 9.6 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് കശ്യപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവര്‍ വേരെയും വരും. ഡിജിറ്റല്‍ ലോകത്തെ ഈ വലിയ ആള്‍ബലം പക്ഷേ പെട്ടിയിലാക്കാന്‍ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല. ശക്തമായ പ്രചാരണം [&Read More

Kerala

വാര്‍ത്താ ലോകത്ത് പുതിയ കാഴ്ചകളുമായി ദര്‍ശന ടി.വി; നവീകരിച്ച ന്യൂസ് വെബ്‌സൈറ്റ് സോഫ്റ്റ്

മലപ്പുറം: മലയാളിയുടെ സ്വീകരണമുറിയില്‍ ഒരു പതിറ്റാണ്ടിലേറെക്കാലത്തെ നിറസാന്നിധ്യമായ ‘ദര്‍ശന ടി.വി’, ഡിജിറ്റല്‍ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുകള്‍ക്ക് തുടക്കമിടുന്നു. ചാനലിന്റെ സമഗ്രമായ നവീകരണത്തിന്റെ ഭാഗമായുള്ള ന്യൂസ് വെബ്സൈറ്റിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ചാനല്‍ ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ചിങ് നിര്‍വഹിച്ചു. പരമ്പരാഗത വാര്‍ത്താശീലങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പുത്തന്‍ കാഴ്ചകളും സങ്കേതങ്ങളുമായാണ് ‘ദര്‍ശന ടി.വി’ വാര്‍ത്താ ലോകത്ത് സജീവമാകുന്നത്. വാര്‍ത്താ അവതരണത്തിലും വിശകലനത്തിലും പുതുമയുള്ള പരിചരണശീലങ്ങളും ആഖ്യാനങ്ങളും പരിചയപ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ [&Read More

Sports

അഭ്യൂഹങ്ങൾക്ക് വിരാമം; സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിൽ, ജഡേജ രാജസ്ഥാൻ റോയൽസിലേക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഏറെനാളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്(സിഎസ്‌കെ) ചേക്കേറി. ഇതിന് പകരമായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനു കൈമാറുകയും ചെയ്തു. സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎല്‍ അധികൃതരും ട്രേഡിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. ഐപിഎല്‍ റിട്ടന്‍ഷനു മുന്നോടിയായി നടന്ന ഈ [&Read More

Kerala

‘വെറും 10 വയസുള്ള കുഞ്ഞാണ് അവൾ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്’; പാലത്തായി കേസിൽ

തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’Read More

India

ഉവൈസിയുടെ ‘മജ്‌ലിസി’‌ന് വൻ മുന്നേറ്റം; ജോക്കിഹട്ടിൽ എഐഎംഐഎം സ്ഥാനാർഥിക്കു മുന്നിൽ അടിതെറ്റിവീണത് 3

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ അരാരിയ ജില്ലയിലെ ജോക്കിഹട്ട് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം ഉറപ്പിച്ചത്, പ്രധാന പാര്‍ട്ടികളിലെ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി. എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുര്‍ഷിദ് ആലം ആണ് ജോക്കിഹട്ടില്‍ വിജയം നേടിയത്. പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാരെയും പ്രബലരെയും പരാജയപ്പെടുത്തിയാണ് മുര്‍ഷിദ് ആലത്തിന്റെ മുന്നേറ്റം. [&Read More

Sports

ചരിത്രത്തിൽ ആദ്യമായി പോർച്ചുഗലിനായി റെഡ് കാർഡ്; ലോകകപ്പ് മത്സരം നഷ്ടമാകും

ലിസ്ബൺ: ലോക ഫുട്‌ബോളിലെ റെക്കോർഡ് കുറിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ചുവപ്പ് കാർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണു സംഭവം. പോർച്ചുഗൽ 2Read More

India

റെക്കോര്‍ഡ് തിരുത്തി മൈഥിലി താക്കൂര്‍; ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ

പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിച്ചപ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഒരു യുവതാരത്തിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. നാടോടിപ്പാട്ട് ഗായികയായ മൈഥിലി താക്കൂര്‍ ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചു. അലിനഗര്‍ മണ്ഡലത്തിലാണ് ആര്‍.ജെ.ഡിയുടെ കരുത്തനായ ബിനോദ് മിശ്രയെ പരാജയപ്പെടുത്തി 25കാരി കന്നിയങ്കത്തില്‍ തന്നെ ഡറെക്കോര്‍ഡ് കുറിച്ചത്. ഈ വര്‍ഷം ജൂലൈ 25Read More

Gulf

പ്രവാസികള്‍ സൂക്ഷിക്കുക!: യുഎഇയില്‍ ഇക്കാര്യം ചെയ്താല്‍ 10,000 ദിര്‍ഹം വരെ പിഴയും തടവും

ദുബൈ: സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുന്ന (ജെയ്‌വാക്കിംഗ്) നിയമലംഘനങ്ങള്‍ക്ക് യുഎഇയില്‍ ശിക്ഷ കടുപ്പിക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. നിയമപ്രകാരം നിയമലംഘകര്‍ക്ക് ഉയര്‍ന്ന പിഴയും തടവും ലഭിക്കും. വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദുബൈയില്‍ മാത്രം 2024 ജനുവരിയില്‍ ഏകദേശം 44,000 പേര്‍ ജെയ്‌വാക്കിംഗിന് പിടിയിലാവുകയും എട്ട് പേര്‍ അപകടങ്ങളില്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ഫെഡറല്‍ ഡിക്രി നിയമം 14 പ്രകാരം നിയമലംഘനം [&Read More