14/06/2026
[fontresizer_tawhidurrahmandear_widget]
Main story

‘വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ 3,000 വ്യാജ നമ്പറുകള്‍; ഒടിപി മറികടക്കാന്‍ ഒടിപി ബൈപ്പാസ്’-അലന്ദ്

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് വോട്ടര്‍ പട്ടിക തിരുത്തല്‍ കേസില്‍, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി ബാപ്പി അദ്യയുടെ തട്ടിപ്പ് രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 27 വയസ്സുകാരനായ അദ്യക്ക് ഒ.ടി.പി ബൈപാസ് സേവനത്തിനായി ഓരോന്നിനും 700 രൂപയാണ് ലഭിച്ചിരുന്നത്. Read More

Main story

സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് RSS പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുമല സ്വദേശിയായ ആനന്ദ് തമ്പി ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്ന വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ആത്മഹത്യയിലേക്ക് നയിച്ച സമ്മർദ്ദങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുക. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർ.എസ്.എസ്Read More

Kerala

മരിയോ ജോസഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്ന് ‘കാസ’

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫളുവന്‍സര്‍ ദമ്പതികലായ മരിയോ ജോസഫും ജിജി മരിയോയും ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് തീവ്ര ക്രൈസ്തവ സംഘടനയായ ‘കാസ’. ഇരുവരെയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ ആവശ്യപ്പെട്ടു. മരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ദമ്പതികളുടെ ‘ഫിലോകാലിയ’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സാമ്പത്തിക തട്ടിപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കൈമാറ്റവും നടത്തുന്നുണ്ടെന്നും കാസ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ [&Read More

Main story

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടുകൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്

പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (Read More

Main story

ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More

Main story

‘കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്‍ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി; ഒരു പിളര്‍പ്പ് കൂടി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ച മോദി, അവരുടെ ‘നെഗറ്റീവ് അജണ്ട’ കാരണം പാർട്ടിയിൽ വലിയ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മികച്ച വിജയത്തിന് ശേഷം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാഹുൽ ഗാന്ധി സ്വയം മുങ്ങിത്താഴാനും ഒപ്പം മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്ന് മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെഗുസരായിലെ ഒരു കുളത്തിൽ രാഹുൽ ഗാന്ധി [&Read More

Entertainment

കുട്ടികളുടെ ഫീസടയ്ക്കാന്‍ പണമില്ലെന്ന് കരിഷ്മ; ‘മെലോഡ്രാമ’ നിര്‍ത്തണമെന്ന് കോടതി

ന്യൂഡൽഹി: അന്തരിച്ച വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപയുടെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം വീണ്ടും കോടതിയിൽ. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ മുടങ്ങിയെന്ന കരിഷ്മയുടെയും മകളുടെയും പരാതി പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഇത്തരം വിഷയങ്ങളിൽ ‘നാടകം’ ഒഴിവാക്കാൻ ഇരു കക്ഷികൾക്കും കർശന നിർദേശം നൽകി. സഞ്ജയ് കപൂറിന്റെ മകളും (കരിഷ്മ കപൂറുമായുള്ള ബന്ധത്തിലെ മകൾ) യു.എസ് ആസ്ഥാനമായുള്ള സർവകലാശാലയിലെ വിദ്യാർത്ഥിനിയുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് മാസമായി തന്റെ [&Read More

Tech

വാട്സ്ആപ്പില്‍ നിങ്ങള്‍ബ്ലോക്ക് ലിസ്റ്റില്‍ ആണോ? തിരിച്ചറിയാന്‍ ഈ സൂചനകള്‍ മതി

കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ വാട്ട്‌സ്ആപ്പ് നമ്മുടെ പ്രതിദിന ആശയവിനിമയത്തിലെ പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പെട്ടന്ന് മറുപടി നല്‍കാതിരിക്കുക, അവരുടെ പ്രൊഫൈല്‍ കാണാതാകുക തുടങ്ങിയ സാഹചര്യങ്ങളില്‍, അവര്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് സംശയം ഉയരുന്നത് സ്വാഭാവികമാണ്. വാട്ട്‌സ്ആപ്പ് നേരിട്ട് ഈ വിവരം വെളിപ്പെടുത്തുന്നില്ലെങ്കിലും, ചില സൂക്ഷ്മ സൂചനകള്‍ കണ്ടെത്താന്‍ സഹായിക്കും. ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്താല്‍, അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, ലാസ്റ്റ് സീന്‍ കാണാനാവില്ല. എന്നാല്‍, ഇത് സമ്പൂര്‍ണ്ണ അടയാളമല്ല, കാരണം ചിലര്‍ അവരുടെ ലാസ്റ്റ് [&Read More

World

ഗാസയിലെ ഇസ്രയേൽ നരഹത്യ വംശഹത്യയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം

വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. ഫലസ്തീൻ വംശജയായ കോൺഗ്രസ് വനിത റാഷിദ ത്‌ലൈബ് ഉൾപ്പെടെ 21 നിയമസഭാംഗങ്ങളാണ് കഴിഞ്ഞ ദിവസം നിർണായക പ്രമേയം അവതരിപ്പിച്ചത്. വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ യുഎസ് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിനുള്ള എല്ലാത്തരം ആയുധ കൈമാറ്റങ്ങളും ഉടൻ നിർത്തിവെക്കുകയും, അന്താരാഷ്ട്ര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസ്സയില്‍ ഇസ്രയേൽ [&Read More