13/06/2026
[fontresizer_tawhidurrahmandear_widget]
Gulf

അവര്‍ ഇനി ഇരു മെയ്! ജമൈക്കന്‍ സയാമീസ് ഇരട്ടകള്‍ക്ക് സൗദി ആശുപത്രിയില്‍ പുതുജീവിതം

റിയാദ്: സയാമീസ് ശസ്ത്രക്രിയയില്‍ വീണ്ടും ചരിത്രമെഴുതി സൗദി അറേബ്യ. ജമൈക്കന്‍ ഇരട്ടകളായ അസാരിയ, അസുറ എല്‍സണ്‍ എന്നിവരെ റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പെടുത്തി. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ നടന്നത്. സൗദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന്റെ മേധാവിയായ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ഈ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. നെഞ്ചിന്റെ താഴെ ഭാഗം, വയറ്, [&Read More

Tech

ബ്രിട്ടനിലും തരംഗമാകാന്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’; യുകെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിക്കാന്‍ ‘ലാവ’

ലണ്ടന്‍: ഇന്ത്യൻ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ലാവ ഇന്റർനാഷണൽ യുകെ വിപണിയിലേക്ക്. അടുത്ത വര്‍ഷം ആദ്യത്തിലാണ് ലാവ ഫോണുകള്‍ ബ്രിട്ടനില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച അഗ്‌നി സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ആഗോളതലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 70Read More

Main story

സുരക്ഷ ശക്തമാക്കി ഇന്ത്യ; ചൈന അതിർത്തിക്കടുത്ത് 13,700 അടി ഉയരത്തിൽ ന്യോമ വ്യോമതാവളം

ലഡാക്ക്/ന്യൂഡല്‍ഹി: ലഡാക്കിലെ ന്യോമയില്‍ 13,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം തുറന്ന് കരുത്ത് കാട്ടി ഇന്ത്യ. ചൈന അതിര്‍ത്തിയോട് അടുത്തുകിടക്കുന്ന പ്രദേശത്താണ് രാജ്യത്തെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമതാവളം (അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ട്) നിര്‍മിച്ചിരിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്ത്യയുടെ വ്യോമതാവളം കൂടിയാണിത്. പുതുതായി നിര്‍മിച്ച മൂന്ന് കിലോമീറ്റര്‍ റണ്‍വേ പ്രതിരോധ സേനയെ കൂടുതല്‍ സജ്ജമാക്കുന്നതിനും വടക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ തന്ത്രപരമായ മികവ് ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. 214 കോടി രൂപ ബജറ്റില്‍ 2021ലാണ് [&Read More

India

65 ലക്ഷം വോട്ട് ഡിലീറ്റ് ചെയ്ത സ്ഥലത്ത് മറ്റെന്ത് ഫലമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വന്‍ വിജയം ഉറപ്പിക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ്. 65 ലക്ഷത്തിലധികം വോട്ടര്‍മാരെ, പ്രധാനമായും പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന്, നീക്കം ചെയ്ത തെരഞ്ഞെടുപ്പില്‍ മറ്റെന്തു ഫലമാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ചോദിച്ചു. എക്‌സ് പോസ്റ്റിലാണ് മാണിക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ”65 ലക്ഷം വോട്ടര്‍മാരെ, കൂടുതലും പ്രതിപക്ഷ വോട്ടര്‍മാരെ ഒഴിവാക്കുമ്പോള്‍, ഫലപ്രഖ്യാപന ദിവസം എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? മത്സരം തുടങ്ങുന്നതിനു മുമ്പേ കളിമൈതാനം പക്ഷപാതപരമായാല്‍ ജനാധിപത്യത്തിന് [&Read More

Main story

ബിഹാറിൽ മോദി-നിതീഷ് മാജിക്; 200ഉം പിന്നിട്ട് എൻഡിഎ ചരിത്ര വിജയത്തിലേക്ക്, 37ലേക്ക് കൂപ്പു

പട്‌ന: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ പോലും നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ തരംഗം. കേവല ഭൂരിപക്ഷവും പിന്നിട് 200 എന്ന ചരിത്രസംഖ്യയില്‍ തൊട്ടിരിക്കുകയാണ് ബിജെപിയും ജെഡിയുവും ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം. ഭരണവിരുദ്ധ വികാരമെന്ന പ്രചാരണങ്ങളെല്ലാം കാറ്റില്‍പറത്തി വന്‍ ജനപിന്തുണയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് നിതീഷ് കുമാര്‍. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപിയാണ് എന്‍ഡിഎ മുന്നണിയില്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 91 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തവണ 50 സീറ്റില്‍ ഒതുങ്ങിയ ജെഡിയു 78 സീറ്റുമായും [&Read More

India

ചെങ്കോട്ട സ്ഫോടനക്കേസ് പ്രതിയുടെ പുൽവാമയിലെ വീട് ഇടിച്ചുനിരപ്പാക്കി

ന്യൂഡല്‍ഹി: ഡല്‍ഹി കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി ഡോ. ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരീഹല്‍ പ്രദേശത്തുള്ള വീടാണ് പൊളിച്ചുനീക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒളിത്താവളമായും ഗൂഢാലോചന കേന്ദ്രമായും ഈ വീട് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചിരുന്നത് ഉമറാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. കാറില്‍നിന്നു കണ്ടെത്തിയ സാംപിളുകള്‍ ഡിഎന്‍എ പരിശോധനയില്‍ ഇയാളുടേതു തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയുടെ [&Read More

India

യുവ ആർ എസ് എസ് പ്രവർത്തകനെ ബെംഗളൂരുവിൽ ചെന്ന് അറസ്റ്റ് ചെയ്യാൻ ആരാണ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനം കടുപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനാണ് പൊലീസിന്റെ വിചിത്ര നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണ് ഇതിന് പൊലീസിന് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ”21 വയസ്സുള്ള ഒരു യുവ ആര്‍എസ്എസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് പൊലീസ് അഞ്ച് ഉദ്യോഗസ്ഥരെയാണ് ബെംഗളൂരുവിലേക്ക് അയച്ചത്. വിചിത്രമായ നടപടിയായിരുന്നു അത്. ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍നിന്ന് അഭിപ്രായ [&Read More

Gulf

ഗൾഫിൽ ഏകീകൃത വിസ വരുന്നു; ആദ്യഘട്ടം യുഎഇയിലും ബഹ്റൈനിലും ; അടുത്ത മാസം

അബുദാബി/മനാമ: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന ഏകീകൃത വിസയില്‍ നിര്‍ണായക പ്രഖ്യാപനം. യൂറോപ്പിലെ ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍, പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് ഡിസംബറില്‍ യുഎഇയിലും ബഹ്റൈനിലും ആരംഭിക്കും. കുവൈറ്റില്‍ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42Read More