ഭോപ്പാൽ: മലിനമായ കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് ഇൻഡോറിലെ മൗ പട്ടണത്തിൽ കുട്ടികളടക്കം 22 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോർട്ട്. പാട്ടി ബസാർ, ചന്ദർ മാർഗ് പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും അസുഖം ബാധിച്ചത്. സംഭവത്തെത്തുടർന്ന് ഇൻഡോർ കളക്ടർ ശിവം വർമ്മ ഇന്നലെ രാത്രി പ്രദേശത്ത് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗബാധിതരായ ഒമ്പത് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് വീടുകളിൽ തന്നെ ചികിത്സ ലഭ്യമാക്കി വരുന്നു. മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) ബാധിച്ചതാകാം രോഗികളിൽ ഭൂരിഭാഗം പേർക്കുമെന്നാണ് രക്തപരിശോധനയിൽ [&Read More
മോദി എന്നാണ് ചായ വിറ്റ് നടന്നിട്ടുള്ളത്? എല്ലാം വോട്ട് തട്ടാനുള്ള നാടകം-മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടാനായി താനൊരു ‘ചായവാല’ (ചായക്കച്ചവടക്കാരന്) ആണെന്ന് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യുപിഎ കാലത്തെ തൊഴിലുറപ്പ് പദ്ധതിയായ എംജിഎന്‍ആര്‍ഇജിഎ മാറ്റി ‘ജി റാം ജി ആക്ട്’ നടപ്പാക്കുന്നതിനെതിരായ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വോട്ട് കിട്ടാന്‍ വേണ്ടി താന്‍ ചായ വിറ്റുവെന്ന് അദ്ദേഹം (മോദി) ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം എപ്പോഴെങ്കിലും ചായ ഉണ്ടാക്കിയിട്ടുണ്ടോ? കെറ്റിലുമായി നടന്ന് അദ്ദേഹം ആര്‍ക്കെങ്കിലും ചായ നല്‍കിയിട്ടുണ്ടോ? ഇതെല്ലാം വെറും നാടകമാണ്. പാവപ്പെട്ടവരെ [&Read More
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന 2027 ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ട ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലിനായി 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണൻ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ‘ഡിജിറ്റൽ സെൻസസ്’ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് പാൻഡെമിക് കാരണം വൈകിയിരുന്നു. അന്ന് [&Read More
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More
ന്യൂഡൽഹി: മധ്യപ്രദേശിലെ ഭോജ്ശാലRead More
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഡോഡ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഭദര്‍വാRead More
‘ചട്ടങ്ങള്‍ കാറ്റില്‍ പറത്തരുത്; നിങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അനിയന്ത്രിതമായ അധികാരമില്ല’; എസ്ഐആറില്‍ തെര.
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്കി. എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നീക്കങ്ങൾ ആരംഭിച്ചു. ചുമതലയേറ്റതിന് പിന്നാലെ ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കളുടെയും തെരഞ്ഞെടുപ്പ് ചുമതലയുള്ളവരുടെയും അടിയന്തര യോഗം വിളിച്ചുചേർത്താണ് അദ്ദേഹം തന്റെ മുൻഗണനകൾ വ്യക്തമാക്കിയത്. 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യമിടാനുള്ള വിപുലമായ കർമ്മപദ്ധതിക്കാണ് യോഗം രൂപം നൽകിയത്. സംസ്ഥാനത്തെ ഭരണപരാജയങ്ങൾ മണ്ഡലാടിസ്ഥാനത്തിൽ ചർച്ചയാക്കാനാണ് ബിജെപി നീക്കം. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിട്ടും ബംഗാളിലെ പ്രതിശീർഷ വരുമാനം രാജ്യത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാർട്ടി ആരോപിക്കുന്നു. ടിഎംസി [&Read More
ഭുവനേശ്വർ: ഒഡീഷയിലെ ധേൻകനാൽ ജില്ലയിൽ മതപരിവർത്തനം ആരോപിച്ച് പാസ്റ്റർക്ക് നേരെ ക്രൂരമായ ആൾക്കൂട്ട ആക്രമണം. പാസ്റ്ററെ മർദിക്കുകയും ചാണകം തീറ്റിക്കുകയും മുഖത്ത് സിന്ദൂരവും ചെരുപ്പുമാലയും അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തതായാണ് പരാതി. ജനുവരി നാലിന് പർജാങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. പാസ്റ്ററായ ബിപിൻ ബിഹാരി നായിക്കിനാണ് (35) ദുരനുഭവം ഉണ്ടായത്. ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ 40Read More