ഇടുക്കി: മൂന്നാർ ഗ്യാപ് റോഡിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ, തമിഴ്നാട് സ്വദേശി മഹാ ഐശ്വര്യ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ തേയിലത്തോട്ടത്തിലേക്കാണ് മറിഞ്ഞത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.Read More
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്ഫോടനം; ആറ് മരണം, നിരവധിപേർക്ക് പരിക്ക്
തൃശൂര്‍: തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. പലരേയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ പരിക്കേറ്റതായാണ് വിവരം. ഉച്ച തിരിച്ച് 2.30 ഓടെയാണ് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. നാൽപതോളം പേർക്ക് [&Read More
ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്
തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും [&Read More
തിരുവനന്തപുരം: കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. മെറ്റീരിയല്‍സ് റൂമുകള്‍ തുറന്നത് അനാവശ്യമെന്നാണ് രത്തന്‍ ഖേല്‍ക്കറുടെ അഭിപ്രായം. സംഭവത്തില്‍ രത്തന്‍ ഖേല്‍ക്കര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണക്കെടുപ്പിനാണ് മുറി [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വീട്ടുപരിസരങ്ങളിലും വീടിനുള്ളിലും പാമ്പുകളുടെ സാന്നിധ്യം വർധിക്കുന്നു. ഈർപ്പമുള്ള ഇടങ്ങൾ തേടി പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. അടുത്തിടെ മലപ്പുറത്ത് എട്ടു വയസ്സുകാരൻ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. സമാന സാഹചര്യത്തിൽ കുട്ടിയുടെ സഹോദരനും കടിയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വന്യജീവി സംരക്ഷകർ മുന്നറിയിപ്പ് നൽകുന്നു. എന്തുകൊണ്ട് പാമ്പുകൾ വീടിനുള്ളിലെത്തുന്നു? ശീതരക്ത ജീവികളായ പാമ്പുകൾക്ക് അമിതമായ ചൂട് താങ്ങാൻ കഴിയില്ല. [&Read More
തിരൂർ: മലപ്പുറം തിരൂരിൽ അമ്മയെയും ഒന്നരവയസ്സുള്ള മകനെയും വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 15Read More
കൊച്ചി: പച്ചാളത്തു യുവാവിനെ സുഹൃത്തു ഫ്രയിങ് പാൻ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. പച്ചാളം ജനത കോളനി ലൈൻ തുണ്ടിപ്പറമ്പിൽ സെബാസ്റ്റ്യൻ എബ്രോയുടെ മകൻ അൽ ജൂഡ് എബ്രോയാണു (40) കൊല്ലപ്പെട്ടത്. പ്രതി എസ്ആർഎം റോഡ് ശാരദ നിവാസിൽ ഷിനോജ് രവീന്ദ്രനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. സിനോഷിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.ഞായറാഴ്ച രാത്രി സിനോഷിന്റെ വീട്ടിൽ ആൽ ജൂഡ് ഉൾപ്പെടെ മൂന്നംഗ സംഘം മദ്യപിക്കാനായി ഒത്തുചേർന്നിരുന്നു. മദ്യപാനത്തിനിടെ ഇവർക്കിടയിൽ രൂക്ഷമായ തർക്കമുണ്ടാവുകയും ഇതിനിടെ സിനോഷ് അടുക്കളയിലുണ്ടായിരുന്ന [&Read More
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ടോടെ കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തിയ വിവേക്, ഉപദേവതകളെയും തൊഴുതാണ് മടങ്ങിയത്. അതേസമയം, ദർശനത്തിന്റെ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ ദേവസ്വം അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. വിവേക് കിരൺ നടത്തിയ വഴിപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല. ദർശനം കഴിഞ്ഞിറങ്ങിയ വിവേകിന്റെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചവരെ ദേവസ്വം അധികൃതർ തടഞ്ഞത് [&Read More
മാവൂർ: സാധാരണ മുന്തിരിവള്ളികൾ പന്തലിൽ പടർന്നുനിൽക്കുന്ന കാഴ്ചയിൽ നിന്നും വ്യത്യസ്തമായി, മരത്തിന്റെ തായ്ത്തടിയിൽ മുന്തിരിക്കുലകൾ വിസ്മയം തീർക്കുന്ന കാഴ്ചയാണ് പനങ്ങോട്ടെ മതിലകത്തു പറമ്പിൽ കെ.വി ഷംസുദ്ദീൻ ഹാജിയുടെ കൃഷിയിടത്തിലുള്ളത്. ജബോട്ടിക്ക എന്നറിയപ്പെടുന്ന ബ്രസീലിയൻ മരമുന്തിരിയാണ് തന്റെ അഞ്ചേക്കർ കൃഷിയിടത്തിൽ അദ്ദേഹം വിജയകരമായി വിളയിച്ചെടുത്തത്. 10 വർഷം മുൻപ് കൗതുകത്തിനായി നട്ടുപിടിപ്പിച്ച മൂന്ന് തൈകളാണ് ഇപ്പോൾ തായ്ത്തടിയിലും ശാഖകളിലുമായി നിറയെ പഴങ്ങളുമായി നിൽക്കുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ഇവ അത്ര വേഗം കായ്ക്കില്ലെന്ന ധാരണയെ തിരുത്തിക്കുറിച്ചാണ് 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ [&Read More
കൽപറ്റ: സർക്കാർ നിർമിച്ച മാതൃകാ ടൗൺഷിപ്പിലെ വീടിന് വിള്ളലുണ്ടെന്ന് പരാതിപ്പെട്ട മുണ്ടക്കൈ സ്വദേശി കെ.ടി. നൗഫലിന് നേരെ സൈബറിടങ്ങളിൽ കടുത്ത ആക്രമണം. എന്നാൽ പരാതിയിൽ ഉറച്ചുനിൽക്കുന്നതായും നിർമാണത്തിലെ പോരായ്മകൾ പരിഹരിച്ച് സർക്കാർ നൽകുന്ന വീട് തന്നെ തനിക്ക് വേണമെന്നും നൗഫൽ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് പെയ്ത മഴയിലാണ് വീടിനകത്ത് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. വിള്ളൽ കണ്ടതോടെ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയെ അറിയിച്ചിരുന്നു. സ്ലാബിന്റെ ചോർച്ച അടച്ചുതീർക്കാൻ ശ്രമിച്ചാൽ അതിന്റെ ബലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും നൗഫൽ പറയുന്നു. സ്ഥലം [&Read More