തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങണിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ കൈവിലങ്ങ് വെച്ച് ഹാജരാക്കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം വാസുവിനെ വിലങ്ങണിയിച്ചതിനെതിരെ സ്പെഷല്‍ ബ്രാഞ്ച് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍, ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, അതീവ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍ എന്നിവരെ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ എന്ന സുപ്രീംകോടതി [&Read More
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ റെയില്‍വേ ഫ്ലാറ്റ്ഫോമില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബണ്ടി ചോര്‍ പല കാര്യങ്ങളാണ് പറയുന്നതെന്നും കൈവശമുള്ളത് 100 രൂപയും ആളൂര്‍ വക്കീലിന്റെ നമ്പറും മാത്രമാണെന്നും റെയില്‍വേ പൊലീസ് പ്രതികരിച്ചു. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു. ബണ്ടി ചോറിനെ കൊച്ചിയില്‍ നിന്ന് [&Read More
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ പൂര്‍ത്തിയായി. കേസില്‍ നിര്‍ണായകമായ വിധി ഡിസംബര്‍ എട്ടിനു പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റിയത്. നടന് ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ ഒരു സംഘം ആളുകള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. [&Read More
തിരുവനന്തപുരം: ചലച്ചിത്രനടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ തട്ടിയത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്കി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് കേസിലെ പ്രതികള്‍. എല്ലാ പ്രതികളും ആഡംബര ജീവിതത്തിനായി പണം [&Read More
മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടി; മലപ്പുറം പൂക്കോട്ടൂരില്‍ സഹോദരനെ കൊന്ന
പൂക്കോട്ടൂര്‍: മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തി. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ ഹുസൈന് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണര്‍ത്തി കഴുത്തില്‍ വെട്ടുകയായിരിന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ബൈക്കില്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് [&Read More
കൊച്ചി: രാജ്യത്ത് 700Read More
‘വൈകിയേ വരികയുള്ളൂവെന്ന് ഭാര്യയോടു പറഞ്ഞു; വൈകീട്ട് കോഴിക്കോട് ബീച്ചില്‍ കണ്ടു’; മാമി തിരോധാനക്കേസില്‍
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂര്‍ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനക്കേസ് ആദ്യമായി അന്വേഷിച്ച ലോക്കല്‍ പോലീസ് സംഘത്തിന് തെളിവുശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. 2023 ഓഗസ്റ്റ് 21നാണ് മാമി അവസാനമായി വീട്ടില്‍നിന്നിറങ്ങിയത്. വൈകിയേ വരുകയുള്ളൂവെന്ന് മാമി അന്ന് ഭാര്യയോടു പറഞ്ഞിരുന്നു. കോഴിക്കോട് ബീച്ചില്‍ മാമി ഉണ്ടായിരുന്നതായി കെട്ടിട ഉടമ നടക്കാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍, മാമിയെ കാണാതാവുന്ന സിഡി ടവറിനു സമീപവും ബീച്ചിലെ കോഫിഷോപ്പിനു സമീപവുമുള്ള രണ്ട് സിസിടിവികള്‍ മാത്രമാണ് [&Read More
ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കിലും സംഘാടകർക്കെതിരെ നടപടി കാസര്‍കോട്: ഹനാന് ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 16 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഹ്സമാന്‍, നവാലുര്‍റഹ്മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം., ജുവൈദ് എന്നിവരാണ് പ്രതികള്‍. മനുഷ്യജീവനും പൊതുസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്. 3000 പേര്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ സംഘാടകര്‍ പതിനായിരത്തോളം പേരെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതോടെ ഗ്രൗണ്ടിലും പുറത്തും വലിയ തിക്കുംതിരക്കുണ്ടാവുകയും നഗരത്തില്‍ [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More