പാലാ: സ്ഥാനാർഥികൾ വോട്ടിനായി വീടുകൾ കയറി ഇറങ്ങുമ്പോൾ, പാലാ മണ്ഡലത്തിൽ ഒരു സ്ഥാനാർഥി വോട്ടർമാരോട് ആവശ്യപ്പെടുന്നത് തന്നെ ഒന്ന് തോൽപ്പിക്കണമെന്നാണ്. എട്ടു തവണ ജനവിധി തേടിയിട്ടും വിജയം കനിയാത്തതിൽ മനംമടുത്ത് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥി സന്തോഷ് പുളിക്കൽ. “എന്നെ തോൽപ്പിക്കണം” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ പോസ്റ്ററുകൾ നിരത്തിയാണ് ഈ ഓട്ടോറിക്ഷാ ഡ്രൈവറുടെ പ്രചാരണം. തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതിന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് സന്തോഷ് പറയുന്നു. തന്നെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള [&Read More
കാസർകോട്: കുടകിലെ കൊടുംകാട്ടിൽ മൂന്ന് രാത്രിയും രണ്ട് പകലും ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ് ശരണ്യ (30) മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. വ്യാഴാഴ്ച ഉച്ചയോടെ കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ, ഇന്നലെ വൈകീട്ടോടെയാണ് വനത്തിനുള്ളിലെ അരുവിക്കു സമീപം കണ്ടെത്തിയത്. ഉയിർപ്പുതിരുനാൾ ദിനത്തിൽ ലഭിച്ച ഈ മടങ്ങിവരവ് ബന്ധുക്കൾക്കും നാടിനും വലിയ ആശ്വാസമായി. കൊച്ചിയിൽ സോഫ്റ്റ്വേർ ഡെവലപ്പറായ ശരണ്യ തനിച്ച് ട്രക്കിങ്ങിനായാണ് കുടകിലെത്തിയത്. ഹോംസ്റ്റേ അധികൃതരുടെ നിർദേശപ്രകാരം ഒരു സംഘത്തോടൊപ്പമാണ് മലകയറിയതെങ്കിലും ഇറങ്ങുന്നതിനിടെ കോടമഞ്ഞ് [&Read More
വാടാനപ്പള്ളിയിലും ബി.ജെ.പിയുടെ കിറ്റ് പിടിച്ചു: സൂപ്പർമാർക്കറ്റിൽ കണ്ടെത്തിയത് 4000 കിറ്റുകൾ: നടൻ ദേവനെ
തിരഞ്ഞെടുപ്പ് ചൂടിനിടെ തൃശൂരിൽ ബിജെപിക്കെതിരെ വീണ്ടും ഭക്ഷ്യക്കിറ്റ് വിവാദം. വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർമാർക്കറ്റ് ഗോഡൗണിൽ നിന്ന് 4000 കിറ്റുകൾ അധികൃതർ പിടിച്ചെടുത്തുRead More
നീലഗിരി കോളജിലെ പതിനൊന്നാം ബിരുദദാന ചടങ്ങ് കോളേജ് കാമ്പസിലെ സാരംഗി ഓഡിറ്റോറിയത്തിൽ നടന്നുRead More
ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പങ്കാളിത്തവും ഓസ്ട്രേലിയയിൽ പൗരത്വവും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ദമ്പതികളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തുRead More
വോട്ടിന് കിറ്റ്: ആരോപണത്തിൽ കുടുങ്ങി ബിജെപി; തൃശൂരിൽ സൂപ്പർമാർക്കറ്റ് അടപ്പിച്ചു, ശേഷിക്കുന്ന കിറ്റുകൾ
വോട്ടർമാർക്ക് വിഷു ആഘോഷത്തിന്റെ മറവിൽ വോട്ടർമാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന ആരോപണത്തിൽ പ്രതിരോധത്തിലായി ബിജെപിRead More
സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ഈസ്റ്റർ: പള്ളികളിൽ പ്രത്യേക പ്രാർഥനകളും ഉയിർപ്പുദിന തിരുകർമങ്ങളും
യേശുദേവന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നുRead More
‘വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി കേട്ടിട്ടില്ല’; മന്ത്രി വി.ശിവൻകുട്ടി
വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് സിപിഎമ്മിലെ ആരും പറയുന്നതായി താൻ കേട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിRead More
‘അഭിമന്യുവിനെ കൊന്ന എസ്ഡിപിഐയോട്, വർഗീയതയോട് ഒരു ഘട്ടത്തിലും സന്ധിയില്ല’; മഹാരാജാസിന് മുന്നിൽ എസ്എഫ്ഐ
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സിപിഎം ധാരണയുണ്ടാക്കിയെന്ന ആരോപണങ്ങൾക്കിടെ, നിലപാട് വ്യക്തമാക്കി എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ എസ്എഫ്ഐയുടെ പ്രതിഷേധ ബാനർRead More
‘സഭ നേരിടുന്ന വെല്ലുവിളികൾ ജനങ്ങളെ അറിയിക്കും’; വിശ്വാസികൾ വിവേകത്തോടെ വോട്ട് ചെയ്യുമെന്ന് സിഎസ്ഐ
തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സഭ നേരിടുന്ന വെല്ലുവിളികൾ വിശ്വാസികളെ ബോധ്യപ്പെടുത്തുമെന്നും വിശ്വാസികൾ വിവേകപൂർവ്വം വോട്ട് രേഖപ്പെടുത്തുമെന്നും സിഎസ്ഐ ബിഷപ്പ് റവ ഡോ. പ്രിൻസ്റ്റൻ ബെൻ. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിർദേശിച്ചിട്ടില്ല. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ വിശ്വാസികൾ പ്രാപ്തരാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ സഭയുടെ നിലപാട് വ്യക്തമാക്കിയ ബിഷപ്പ്, 10 ലക്ഷത്തോളം വരുന്ന വിശ്വാസികൾ നിർബന്ധമായും വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പുരോഹിതർ പറഞ്ഞാൽ വിശ്വാസികൾ [&Read More