തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിർണ്ണായകമായ നിലപാട് മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കും. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് കാര്യത്തിൽ അന്തിമ ധാരണയായത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വിശ്വാസികളെ കൂടെനിർത്താനുള്ള രാഷ്ട്രീയ നീക്കമായാണ് സർക്കാരിന്റെ ഈ ‘യു ടേൺ’ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നൽകിയിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ [&Read More
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പത്നി ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട രീതിയിൽ സർക്കാർ കരാറുകൾ ലഭിച്ചെന്ന ആരോപണം ശക്തമാകുന്നു. 2023Read More
ചിറ്റിലഞ്ചേരി: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമായതോടെ ബദൽ സംവിധാനമായ വിറകിനും വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ടണ്ണിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്. പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ വീടുകളും ഹോട്ടലുകളും വിറകിലേക്ക് മാറിയതോടെ വിപണിയിൽ ആവശ്യക്കാരേറുകയും വിറകിന് കടുത്ത ലഭ്യതക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. മിക്ക വിറക് വില്ല്പനശാലകളിലും നിലവിൽ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. വിറക് വിപണിയിലെ പ്രധാന ഇനമായ പുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി വില വർധിച്ചു. ഇത് കീറി [&Read More
ഇന്ത്യൻ കോഫി ഹൗസുകളിൽ ‘ഗ്യാസ്’ തീർന്നു; ഊണ് നിലയ്ക്കും; ചായ,കാപ്പി പ്രേമികൾക്കും തിരിച്ചടി
തിരുവനന്തപുരം: പാചകവാതക ക്ഷാമം കടുത്തതോടെ സംസ്ഥാനത്തെ ഇന്ത്യൻ കോഫി ഹൗസുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല ശാഖകളുടെയും അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. തൃശ്ശൂർ ആസ്ഥാനമായുള്ള സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന തെക്കൻ ജില്ലകളിലെ 45Read More
ഗ്യാസ് ക്ഷാമത്തിനിടെ സിലിണ്ടർ മോഷണം; ഫ്യൂസ് ഊരിയിട്ടും കള്ളനെ കുടുക്കി ഇൻവെർട്ടറും സിസിടിവിയും
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ തലസ്ഥാനത്ത് ഹോട്ടലിൽ നിന്ന് സിലിണ്ടർ കവർന്നു. ചാല ആര്യശാലയിലെ വി.എസ് ഹോട്ടലിൽ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടെയാണ് മോഷണം നടന്നത്. ഹോട്ടലിന്റെ അടുക്കളഭാഗത്ത് സൂക്ഷിച്ചിരുന്ന നിറച്ച സിലിണ്ടറുമായാണ് കള്ളൻ കടന്നുകളഞ്ഞത്. അതിവിദഗ്ധമായ ആസൂത്രണത്തോടെ എത്തിയ പ്രതി, സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതിരിക്കാൻ ഹോട്ടലിന്റെ മെയിൻ സ്വിച്ച് ബോർഡിൽ നിന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാൽ ഹോട്ടലിൽ ഇൻവെർട്ടർ സൗകര്യം ഉണ്ടായിരുന്നതിനാൽ വൈദ്യുതി പോയിട്ടും ക്യാമറകൾ പ്രവർത്തിച്ചു. ഇതോടെ കള്ളൻ [&Read More
അഞ്ച് വർഷത്തിൽ ലക്ഷ്യമിട്ടത് 100 പാലങ്ങൾ, നൽകിയത് 200! ‘ബ്രിഡ്ജസ്@200’ പ്രഖ്യാപനവുമായി മുഹമ്മദ്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം. അഞ്ച് വർഷം കൊണ്ട് 100 പാലങ്ങൾ എന്ന പ്രഖ്യാപിത ലക്ഷ്യം മറികടന്ന് ഇരട്ടി നേട്ടം കൈവരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ‘ബ്രിഡ്ജസ്@200’ എന്ന പദ്ധതിയിലൂടെ 200 പാലങ്ങളാണ് സർക്കാർ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചത്. 2021Read More
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, മുൻ മന്ത്രി ജി സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. സുധാകരന്റെ വീടിന് സമീപം ‘വർഗവഞ്ചകൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബാനറുകൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുധാകരന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല. “കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും” എന്നാണ് വീടിന് സമീപം സ്ഥാപിച്ച ബാനറിലെ വാചകം. ‘ഭഗവതിക്കൽ സഖാക്കൾ’ എന്ന പേരിലാണ് ബാനർ ഉയർന്നിരിക്കുന്നത്. സൈബർ [&Read More
ആലപ്പുഴ/ഇടുക്കി: സി.പി.എമ്മുമായുള്ള ദീർഘകാലത്തെ ബന്ധം അവസാനിപ്പിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത ഭാഷയിലുള്ള പരിഹാസവുമായി എം.എം. മണി രംഗത്തെത്തി. സുധാകരൻ പാർട്ടി വിട്ടു പോകുന്നതുകൊണ്ട് സി.പി.എമ്മിന് ‘ഒരു കോപ്പും സംഭവിക്കാനില്ലെന്ന്’ മണി ഇടുക്കിയിൽ പറഞ്ഞു. പാർട്ടിക്ക് പുറത്തുപോയാൽ സുധാകരൻ വെറും ‘ശു’ ആണെന്നും “അയ്യോ മോനേ പോകല്ലേ” എന്ന് പറഞ്ഞ് ആരും അദ്ദേഹത്തിന് പിന്നാലെ പോകില്ലെന്നും മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ [&Read More
തിരുവനന്തപുരം: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ മോണാലിസ ഭോസ്ലെയും നടൻ ഫർമാൻ ഖാനും തങ്ങളുടെ വിവാഹത്തെച്ചൊല്ലിയുള്ള ലവ് ജിഹാദ് ആരോപണങ്ങൾ തള്ളി രംഗത്തെത്തി. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ഇതിൽ മതംമാറ്റത്തിന്റെ ആവശ്യമില്ലെന്നും ഇരുവരും പറഞ്ഞു. വിവാഹത്തിന് വേണ്ടി ആരും മതം മാറിയിട്ടില്ലെന്ന് മോണാലിസ വ്യക്തമാക്കി. താൻ ഹിന്ദുവായി തന്നെ തുടരുമെന്നും ഫർമാൻ മുസ്ലിമായി തുടരുമെന്നും അവർ പറഞ്ഞു. സ്നേഹിക്കാൻ മതം മാറേണ്ടതില്ലെന്ന് ഫർമാനും കൂട്ടിച്ചേർത്തു. മോണാലിസയുടെ ആഗ്രഹപ്രകാരം ഹിന്ദു [&Read More
തിരുവല്ല: കളിക്കൂട്ടുകാരനെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ സ്വയം കടിവാങ്ങി പത്തുവയസ്സുകാരന്റെ സാഹസികത. പെരിങ്ങര വേങ്ങൽ തൂമ്പുങ്കൽ ജോസഫ് മാത്യുവിന്റെ മകൻ ക്രിസ് മാത്യു ജോസഫാണ് (10) തന്റെ കൂട്ടുകാരനായ ദർശനെ വളർത്തുനായയിൽ നിന്ന് രക്ഷിച്ചത്. ആക്രമണത്തിൽ ക്രിസിന്റെ വലതുതുടയിൽ ആഴത്തിൽ കടിയേറ്റു. കഴിഞ്ഞദിവസം ജോസഫ് മാത്യുവിന്റെ വീട്ടുമുറ്റത്ത് ഇരുവരും കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. തീറ്റ നൽകാനായി കൂട് തുറന്നപ്പോൾ പുറത്തുചാടിയ വളർത്തുനായ ദർശനെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ ക്രിസ് ഒട്ടും വൈകാതെ ദർശനെ വലിച്ചുയർത്തി സമീപത്തെ [&Read More