ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. വിഷയം അന്വേഷിക്കാൻ സി.ബി.ഐയോടും എറ്റവും പുതിയ റിപ്പോർട്ട് നൽകാൻ ഇ.ഡിയോടും നിർദ്ദേശിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ പരമോന്നത കോടതി തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണ അന്വേഷണത്തിലെ പുരോഗതി ചൂണ്ടിക്കാണിച്ച് ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മുഖേന പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കഴിഞ്ഞ മാസം നിർദ്ദേശിച്ചിരുന്നു. ഇതിന് [&Read More
ഇടുക്കി: മകൾ നൽകിയ വ്യാജ പോക്സോ പരാതിയിൽ അച്ഛൻ ജയിലിൽ കഴിഞ്ഞത് 18 നീണ്ട മാസങ്ങൾ. ഒടുവിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനാകാതെ വന്നതോടെ കോടതി പിതാവിനെ വിട്ടയച്ചെങ്കിലും, ഒരുതെറ്റും ചെയ്യാത്ത ആ ഗോത്രവർഗക്കാരനായ പിതാവ് ജയിലറയിലെ തണുപ്പിൽകിടന്ന് തിന്ന നോവിന് ആര് ഉത്തരം പറയും? അഴിക്കപ്പുറം കുടുങ്ങിപ്പോയ ആ 18 മാസം ആര് തിരിച്ചുകൊടുക്കും? സ്കൂളിൽപോലും പോകാനാകാതെ നെഞ്ചുനീറി വീട്ടിലിരിക്കേണ്ടിവന്ന ഒരു കുഞ്ഞുമകന്റെ വേദന ആ അച്ഛൻ എങ്ങനെ പരിഹരിക്കും? എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ ഒഴുക്കിയ കണ്ണീരിന്റെ [&Read More
കോഴിക്കോട് വെള്ളിപറമ്പിൽ ലഹരിക്ക് അടിമയായ മകൻ്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യംRead More
കല്യാണമണ്ഡപത്തിലെ തിരക്കുകൾക്കിടയിൽ, രണ്ടു കൈകളുമില്ലാത്ത വയോധികന് അരികിൽനിന്ന് സ്നേഹത്തോടെ ഭക്ഷണം നൽകുന്ന കാറ്ററിങ് ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കുകൾക്കിടയിലാണ് വിശപ്പടക്കാൻ പാടുപെടുന്ന വയോധികനെ കാറ്ററിങ് ജീവനക്കാരനായ യുവാവ് ശ്രദ്ധിക്കുന്നത്. സ്വന്തം ജോലിയുടെ തിരക്കുകളെല്ലാം മാറ്റിവെച്ച്, വയോധികന്റെ അരികിലെത്തിയ യുവാവ് ക്ഷമയോടെ ഓരോ സ്പൂൺ ഭക്ഷണവും അദ്ദേഹത്തിന് എടുത്തുനൽകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് വലിയ തോതിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. “മനുഷ്യത്വം എന്ന് പറഞ്ഞാൽ ഇതാണ്”, “നന്മയുള്ള മനസ്സുകൾ ഇന്നും നമുക്കിടയിലുണ്ട്” [&Read More
‘പാർട്ടി എന്നെ തഴഞ്ഞു; ആറുമാസം ശ്രമിച്ചിട്ടും രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ കിട്ടിയില്ല’; തുറന്നടിച്ച്
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി സംസ്ഥാന ഉപാധ്യക്ഷനും നടനുമായ ദേവൻ. പാർട്ടി തന്നോട് അവഗണന കാണിച്ചെന്ന് ഒരു മലയാള മാധ്യത്തോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ഫോണിൽ ബന്ധപ്പെടാൻ ആറുമാസമായി ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടും തഴയപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് ദേവൻ കൂട്ടിച്ചേർത്തു. അതേസമയം ബിജെപി ദേശീയ നേതൃത്വത്തോടൊ നരേന്ദ്ര മോദിയോടൊ തനിക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. പെട്ടെന്നുണ്ടായ തീരുമാനമല്ലിതെന്നും ഒരുവർഷമായി രാജിയെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും [&Read More
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയപതാകയെ അനാദരിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപിയുടെ കൊടിമരത്തിനോട് ചേർത്ത് ദേശീയ പതാക കെട്ടിയെന്നും സൂര്യാസ്തമയത്തിനു ശേഷവും പതാക അഴിച്ചുമാറ്റിയില്ലെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് ബാലരാമപുരം പൊലീസിന്റെ നടപടി. ദേശീയ ചിഹ്നങ്ങളെ അനാദരിക്കൽ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.Read More
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികൾ തനിക്കെതിരെ ആക്രമണം അഴിച്ചുവിട്ടെന്ന ആരോപണവുമായി സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന സാങ്കേതിക സർവകലാശാല വി.സി ഡോ. സിസ തോമസ്. സംഭവത്തിൽ നാല് എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മെവിൻ, യദുകൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് വി.സി ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ തനിക്ക് നേരെ ദേഹോപദ്രവം ഏൽപ്പിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ [&Read More
‘ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു’; ‘പാകിസ്താനിലേക്ക് പോകൂ’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാള ഇന്റർനാഷണൽ സൈനിക സ്കൂൾ ചെയർമാൻ രാജു ഡേവിസ്. പരാമർശത്തിനെതിരെ വലിയ തോതിൽ ജനരോഷവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെയാണ് ശബ്ദസന്ദേശത്തിലൂടെയുള്ള ചെയർമാന്റെ ഖേദപ്രകടനം. തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഖേദിക്കുന്നതായി രാജു ഡേവിസ് പുതിയ സന്ദേശത്തിൽ വ്യക്തമാക്കി. ആരെയും മനഃപൂർവം വേദനിപ്പിക്കണമെന്ന ചിന്തയിൽ നടത്തിയ പരാമർശമല്ലെന്നും, ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നതായും അദ്ദേഹം സന്ദേശത്തിൽ പറയുന്നു. നേരത്തെ, തന്റെ നിലപാടിൽ [&Read More
പിഎസ്സി പരീക്ഷാക്രമക്കേട്: ഗവർണറുടെ സ്വാതന്ത്ര്യദിന ചായ സൽക്കാരത്തിൽ നിന്ന് ചെയർമാനെയും അംഗങ്ങളെയും ഒഴിവാക്കി
തിരുവനന്തപുരം: ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ചായ സൽക്കാരത്തിൽ (അറ്റ് ഹോം) നിന്ന് പിഎസ്സി ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും ഒഴിവാക്കി. വിവാദമായ പിഎസ്സി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെ ഈ അസാധാരണ നടപടിയെന്നാണ് സൂചന. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വൈകിട്ട് ഗവർണർ നടത്തുന്ന ചായസൽക്കാരത്തിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വിശിഷ്ടാതിഥികളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെയും ക്ഷണിക്കാറുണ്ട്. എന്നാൽ ഇന്നലെ നടന്ന ചടങ്ങിലേക്ക് പിഎസ്സി ചെയർമാനും 15 അംഗങ്ങൾക്കും ക്ഷണം ലഭിച്ചില്ല. ചരിത്രത്തിലാദ്യമായാണ് പിഎസ്സി ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും [&Read More
കൊച്ചി: യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്വാതി (13) ആണ് മരിച്ചത്. പറവൂർ സ്വദേശികളായ സനീഷ് – നീതു ദമ്പതികളുടെ മകളാണ്. ഉച്ചയ്ക്ക് 1.30Read More