ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ വിഭാഗം ജനങ്ങൾക്ക് ആശ്വാസമേകുന്ന സുപ്രധാന സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചുRead More
‘മുത്തച്ഛൻ മോശമായി പെരുമാറി’; 13-കാരിയുടെ ക്വട്ടേഷനിൽ കൊലപാതകം: കൊച്ചുമകളും കാമുകനും ഉൾപ്പെടെ 4
ആലപ്പുഴ: കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിയായ കൊച്ചുമകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചുമകൾ അടക്കം പ്രായപൂർത്തിയാകാത്ത നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചുമകളുടെ കാമുകനും (16) സുഹൃത്തുമാണ് (17) കൃത്യം നടത്തിയത്. മുത്തച്ഛൻ തന്നോട് മോശമായി പെരുമാറിയതിലുള്ള വൈരാഗ്യവും സ്വർണവും പണവും കവരലുമായിരുന്നു കൊലപാതകത്തിന് പിന്നിലെ പ്രധാന ഉദ്ദേശ്യമെന്ന് ആലപ്പുഴ എസ്പി ടി.കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി. [&Read More
‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്ഛനെയും ജോലിക്കു വിടില്ല’: ഗൃഹപ്രവേശനത്തിന് ഒരു മാസം
കല്ലറ: കഷ്ടപ്പെട്ടു പണിതുയർത്തിയ സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശനം നടക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവം നാടിന് നൊമ്പരമാകുന്നു. കല്ലറ മരുതമൺ ആയിരവില്ലിക്കോണം കാവുവിള വീട്ടിൽ അനിൽകുമാറിന്റെയും ലളിതകുമാരിയുടെയും മകൻ അനീഷ് (അരുൺകുമാർ – 31) ആണ് ടിപ്പർ ലോറിയിടിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. ഡ്രൈവർ ജോലിയും അതോടൊപ്പം ലഭിക്കുന്ന മറ്റു ജോലികളും ചെയ്താണ് 5 സെന്റിൽ വീടുപണിയാനായി വിവിധ ബാങ്കുകളിൽ നിന്നുമെടുത്ത 13 ലക്ഷത്തോളം രൂപയുടെ വായ്പ അനീഷ് അടച്ചുതീർത്തിരുന്നത്. വിവിധ സർക്കാർ പദ്ധതികളിൽ [&Read More
‘ഇത് മോദിയുടെയോ എൻ്റെയോ വീട്ടിൽ നിന്നുള്ള ഫണ്ടല്ല, കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട ‘പിശാചുക്കൾ’ പ്രായശ്ചിത്തം
തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം വൈകിക്കുന്നതിനായി ഉദ്യോഗസ്ഥരെയും വകുപ്പുകളെയും കൂട്ടുപിടിച്ച് അധമ രാഷ്ട്രീയ പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തൃശൂർ കളക്ടറേറ്റിൽ വെച്ച് പുലിക്കളി സംഘങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച കേന്ദ്ര സഹായധനം വിതരണം ചെയ്ത ചടങ്ങിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം തുറന്നടിച്ചത്. മോദിയുടെയും അമിത്ഷായുടെയും സുരേഷ് ഗോപിയുടെയും വീട്ടിൽ നിന്നല്ല ഈ ഫണ്ട് കൊടുക്കുന്നതും. ഇന്ത്യയുടെ ഫണ്ടാണ് കൊടുക്കുന്നത്. സംഘങ്ങൾ മാനദണ്ഡങ്ങൾ തുടങ്ങി അംഗങ്ങൾ [&Read More
ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റിന് വിറ്റു; ഭർത്താവിനെതിരെ കേസ്: പങ്കാളികളെ പങ്കുവെക്കുന്ന
കൊല്ലം: ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം കൊട്ടിയം പോലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ഭർത്താവിന് അംഗത്വമുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തനിക്കായി എന്ന വ്യാജേന ചിത്രീകരിച്ച കിടപ്പറ ദൃശ്യങ്ങളാണ് പ്രതി വിദേശത്തെ ജോലിസ്ഥലത്തിരുന്ന് വിറ്റത്. സുഹൃത്തുക്കൾ വഴി വിവരമറിഞ്ഞ യുവതി, ഭർത്താവിനെ [&Read More
തിരൂർ: ഓണക്കാലത്ത് മികച്ച വരുമാന മാർഗമായി മാവേലി വേഷങ്ങൾ. ദിവസം 3000 രൂപ മുതൽ 4500 രൂപ വരെയാണ് ഒരു മാവേലി വേഷക്കാരന്റെ വരുമാനം. ഓണാഘോഷ പരിപാടികൾ, സ്ഥാപനങ്ങൾക്കു മുന്നിലെ വരവേൽപ്പ്, ഘോഷയാത്രകൾ, വാഹനങ്ങളിലുള്ള പ്രദർശനം എന്നിവയാണ് മാവേലിമാരുടെ പ്രധാന ജോലികൾ. എവിടെപ്പോയാലും കയ്യുയർത്തി അനുഗ്രഹം നൽകുക എന്നതാണ് ഇവർ ചെയ്യേണ്ട പ്രധാന കാര്യം. മാവേലിയാകാനുള്ള അടിസ്ഥാന യോഗ്യതയായി കരുതുന്നത് കുടവയറാണ്. ഓലക്കുട ചൂടി, കിരീടവും ആഭരണങ്ങളും ധരിച്ച് ദേഹമാസകലം മേക്കപ്പമിട്ട് നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് [&Read More
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ചാണ്ടി ഉമ്മൻ എംഎൽഎ. സുകുമാരൻ നായർ പൊതുസമൂഹത്തിന്റേയും കേരളത്തിന്റെത്തന്നെയും സ്വത്താണെന്നും അദ്ദേഹത്തെ അപമാനിക്കാൻ നീചമായ ശ്രമമാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കാണാൻ വരുന്നവരോട് എപ്പോഴും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ വ്യക്തികൾക്കുമുള്ള ശൈലിയെ വക്രീകരിച്ചു കാണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനങ്ങൾ അറിയണമെന്നും എൻഎസ്എസ് വഴി ലഭിക്കുന്ന കാര്യങ്ങൾ [&Read More
‘ബിജെപി ഇപ്പോൾ ‘ഗുജറാത്തി കമ്പനി’, സമ്പത്തും വൻകിട പദ്ധതികളും ഗുജറാത്തിലേക്ക് മാത്രം ഒഴുക്കുന്നു,ദക്ഷിണേന്ത്യയോട്
ബിജെപി ഇന്നൊരു കേവല Read More
ഭർത്താവിന് അന്ത്യചുംബനം നൽകി ഭാര്യ കുഴഞ്ഞുവീണു മരിച്ചു; മരണത്തിലും വേർപിരിയാതെ ഷേർലിയും കുര്യച്ചനും
പാലാ: ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാവാതെ അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ – 73) സംസ്കാര ശുശ്രൂഷകൾക്കിടയിലാണ് ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീണു മരിച്ചത്. വസതിയിലെ ശുശ്രൂഷകളുടെ ആദ്യ ഭാഗം പൂർത്തിയായ ശേഷം ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15Read More