കോഴിക്കോട്: നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ഇനി കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസും. സരോവരം ബയോ പാർക്ക്, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഓപ്പൺ ടോപ്പ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഈ വാരാന്ത്യം മുതൽ പൊതുജനങ്ങൾക്കായി നിരത്തിലിറങ്ങും. മലബാറിലെ ആദ്യത്തെ ഡബിൾ ഡക്കർ ബസ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ ഫ്ലാഗ് ഓഫ് ടൂറിസംRead More
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം ആർഷോ വധഭീഷണി മുഴക്കിയെന്ന പരാതിയുമായി മുൻ എസ്എഫ്ഐ നേതാവ് രംഗത്ത്. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയ സെക്രട്ടറി ഷാനിഫിനെ ഫോണിൽ വിളിച്ച് ആർഷോ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. വാട്സാപ്പ് കോളിലൂടെയായിരുന്നു ഭീഷണിപ്പെടുത്തിയത്. “എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും” എന്ന് ആർഷോ പറഞ്ഞതായി ഷാനിഫ് ആരോപിക്കുന്നു. മുൻ എംഎൽഎ പി.കെ ശശിയെ അനുകൂലിക്കുന്ന നിലപാടാണ് ഷാനിഫ് സ്വീകരിച്ചിരുന്നത്. ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് [&Read More
കോഴിക്കോട്: ശമ്പള വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യു.എൻ.എ) നേതൃത്വത്തിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തണമെന്ന പ്രധാന ആവശ്യമുന്നയിച്ച് നടത്തുന്ന സമരം നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരം ശക്തമായതോടെ ആസ്റ്റർ മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര തുടങ്ങി പ്രധാന ആശുപത്രികളിലെല്ലാം ഐ.സി.യു, കാഷ്വാലിറ്റി തുടങ്ങിയ അടിയന്തര വിഭാഗങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വാർഡുകളിൽ നിന്നും രോഗികളെ ഡിസ്ചാർജ് [&Read More
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി. ആര്യനാട് സ്വദേശി ആനന്ദ് (സച്ചു – 21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവിന്റെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തതിലുള്ള മനോവിഷമത്തിലാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ടയർ കടയിൽ ജീവനക്കാരനായിരുന്ന ആനന്ദ് സാമ്പത്തിക ആവശ്യങ്ങൾക്കായി ഓൺലൈൻ ആപ്പ് വഴി വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പിൽ നിന്നും നിരന്തരമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. [&Read More
പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; ബഹിഷ്കരിച്ച് സർക്കാർ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. സംസ്ഥാനത്തെ റോഡ് വികസനവുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിലെ ഔദ്യോഗിക അതിഥി പട്ടികയിൽ മന്ത്രി റിയാസിന്റെ പേരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, [&Read More
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണ്ണായക സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി. മുഖ്യപ്രതി ചെന്താമരയുടെ സഹോദരൻ രാധാകൃഷ്ണൻ, ഭാര്യ രമ, അയൽവാസി പൊന്നുകുട്ടി എന്നിവരാണ് നേരത്തെ പോലീസിന് നൽകിയ മൊഴികളിൽ നിന്നും കോടതിയിൽ പിന്മാറിയത്. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. കൊലപാതകം നടക്കുന്നതിന് തലേദിവസം ചെന്താമര തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് രാധാകൃഷ്ണൻ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇയാൾ ഇത് പൂർണ്ണമായും നിഷേധിച്ചു. [&Read More
‘മന്ത്രിസഭയിലെ പുഴുക്കുത്ത്, ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല’-വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയെന്ന നിലയിൽ പാലിക്കേണ്ട അന്തസ്സും മാന്യതയും ഗണേഷ് കുമാറിനില്ലെന്നും, അദ്ദേഹം മന്ത്രിസഭയിലെ ഒരു ‘പുഴുക്കുത്താണെന്നും’ വെള്ളാപ്പള്ളി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗണേഷ് കുമാറിന്റെ സമീപകാല പ്രവൃത്തികൾ ഭാരതീയ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ഔദ്യോഗികമായി ലഭിച്ചില്ല എന്നതുകൊണ്ട് പ്രശ്നം ഇല്ലാതാകുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ [&Read More
സമരം കടുപ്പിച്ച് നഴ്സുമാർ: കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്ക്കരിച്ചു; താളം തെറ്റി സ്വകാര്യ ആശുപത്രികൾ
കോഴിക്കോട്: മിനിമം വേതനം ഏകീകരിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാകുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചതോടെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെയും തീവ്രപരിചരണ വിഭാഗങ്ങളെയും പോലും ബാധിക്കുന്ന രീതിയിലേക്ക് സമരം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലയിലെ 600Read More
‘ആസ്റ്റർ മിംസ് നഴ്സുമാർക്കൊപ്പം; മിനിമം വേതനത്തിൽ സർക്കാർ തീരുമാനത്തിന് പൂർണ പിന്തുണ’- ആസ്റ്റർ
കൊച്ചി: കേരളത്തിലെ ആരോഗ്യ പരിരക്ഷാ രംഗത്തെ നട്ടെല്ലായ നഴ്സിങ് സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആസ്റ്റർ മിംസ്. നഴ്സുമാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ അറിയിച്ചത്. മിനിമം വേതന വിഷയത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും പൂർണമായും പിന്തുണയ്ക്കുമെന്ന് അദ്ദേഹം സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്ത പ്രസ്താവനയില് വ്യക്തമാക്കി. രോഗീപരിചരണത്തിൽ നഴ്സുമാർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ഓരോ ദിവസവും അവർ [&Read More
വിഴിഞ്ഞം: നീണ്ടകരയിൽനിന്നു പോയ മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ ‘എം.ടി സോളിസ്’ ഡി.ജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തിന് 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കോസ്റ്റ്ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പൽ തടഞ്ഞുവെച്ച എം.ടി സോളിസിനെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം പുറംകടലിലെത്തിച്ചു. കൊല്ലം മരുത്തടി സ്വദേശി രാജേഷ് മാത്യുവിന്റെ ‘സെയ്ന്റ് ജോസഫ്’ എന്ന ട്രോളിങ് ബോട്ടാണ് കപ്പലിടിച്ച് തകർന്ന് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ തന്നെ [&Read More