കണ്ണൂർ: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കണ്ണൂർ കോർപറേഷനിലെ 56 ഡിവിഷനുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന സീറ്റ് തർക്കങ്ങൾ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ പരിഹരിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള പ്രമുഖര്‍ മത്സരരംഗത്തുണ്ട്. പുതിയ ധാരണ പ്രകാരം കോൺഗ്രസ് 38 സീറ്റുകളിലും മുസ്ലിം ലീഗ് 18 സീറ്റുകളിലും മത്സരിക്കും. കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ലീഗും [&Read More
കൊച്ചി: ലയണല്‍ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വിശദീകരണവുമായി സംഘാടകനായ ആന്റോ അഗസ്റ്റിന്. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് കളികള്‍ മുടങ്ങാന്‍ പ്രധാന കാരണമായതെന്നും, ഇതിന് പുറമെ മാധ്യമങ്ങളിലെ തെറ്റായ പ്രചാരണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം ആരോപിച്ചു. മെസി ഇവിടെ വരുമെന്നും, ഫുട്ബോള്‍ ചരിത്രത്തില്‍ ആന്റോ അഗസ്റ്റിന്റെയും അഗസ്റ്റിന് ബ്രദേഴ്സിന്റെയും പേര് രേഖപ്പെടുത്തപ്പെടുമെന്നും ആന്റോ പറഞ്ഞു. മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ പ്രൊജക്റ്റ് ആയിരുന്നുവെന്നും, സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് താന്‍ [&Read More
ന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിശോധന പ്രക്രിയ (എസ്ഐആർ) തടയണം എന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനായി തിരക്കിട്ട് നടത്തുന്ന ഈ നടപടി നീതിയുക്തമല്ലെന്നും, നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലീഗ് ഹരജി സമർപ്പിച്ചത്. സർക്കാർ ജീവനക്കാരനായ ബിഎൽഒ അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആർ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകൻ കൂടിയായ ഹാരിസ് ബീരാൻ എംപി മുഖേന പി.കെ [&Read More
പയ്യന്നൂർ: വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. മരിച്ച അനീഷ് ജോർജിന് നീതി തേടി, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. പയ്യന്നൂർ മണ്ഡലം 18Read More
സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് RSS പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുമല സ്വദേശിയായ ആനന്ദ് തമ്പി ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്ന വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ആത്മഹത്യയിലേക്ക് നയിച്ച സമ്മർദ്ദങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുക. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർ.എസ്.എസ്Read More
മരിയോ ജോസഫ് പൊളിറ്റിക്കല്‍ ഇസ്ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്ന് ‘കാസ’
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫളുവന്‍സര്‍ ദമ്പതികലായ മരിയോ ജോസഫും ജിജി മരിയോയും ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് തീവ്ര ക്രൈസ്തവ സംഘടനയായ ‘കാസ’. ഇരുവരെയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ ആവശ്യപ്പെട്ടു. മരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ദമ്പതികളുടെ ‘ഫിലോകാലിയ’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സാമ്പത്തിക തട്ടിപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കൈമാറ്റവും നടത്തുന്നുണ്ടെന്നും കാസ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ [&Read More
തലശ്ശേരി: പാലത്തായിയില്‍ സ്കൂളില്‍ 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് മരണംവരെ തടവ് ശിക്ഷ. പോക്സോ വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവ് ഉള്‍പ്പെടെ 40 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. തലശ്ശേരി ജില്ലാ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് 17നാണ് പത്മരാജന് [&Read More
മലപ്പുറം: മലയാളിയുടെ സ്വീകരണമുറിയില്‍ ഒരു പതിറ്റാണ്ടിലേറെക്കാലത്തെ നിറസാന്നിധ്യമായ ‘ദര്‍ശന ടി.വി’, ഡിജിറ്റല്‍ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുകള്‍ക്ക് തുടക്കമിടുന്നു. ചാനലിന്റെ സമഗ്രമായ നവീകരണത്തിന്റെ ഭാഗമായുള്ള ന്യൂസ് വെബ്സൈറ്റിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ചാനല്‍ ചെയര്മാന് കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ചിങ് നിര്‍വഹിച്ചു. പരമ്പരാഗത വാര്ത്താശീലങ്ങളില്നിന്നു വേറിട്ടുനില്‍ക്കുന്ന പുത്തന്‍ കാഴ്ചകളും സങ്കേതങ്ങളുമായാണ് ‘ദര്‍ശന ടി.വി’ വാര്‍ത്താ ലോകത്ത് സജീവമാകുന്നത്. വാര്‍ത്താ അവതരണത്തിലും വിശകലനത്തിലും പുതുമയുള്ള പരിചരണശീലങ്ങളും ആഖ്യാനങ്ങളും പരിചയപ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ [&Read More
തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’Read More
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതി കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് കുറ്റക്കാരന്‍. നാലാംക്ലാസുകാരിയെ സ്കൂളില്‍ പീഡിപ്പിച്ച കേസിലാണ് അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പത്മരാജനെ പ്രതിയാണെന്ന് തലശ്ശേരി പോക്സോ അതിവേഗ പ്രത്യേക കോടതി കണ്ടെത്തിയത്. ജഡ്ജി എം.ടി ജലജ റാണി നാളെ ശിക്ഷ പ്രഖ്യാപിക്കും. 2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി പ്രതി മൂന്ന് തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2020 മാര്‍ച്ച് [&Read More