കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്ലിയാര് തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More
‘ഇത് തട്ടിപ്പല്ല, യാഥാര്‍ഥ്യം; പുതിയ കേരളത്തിന്റെ ഉദയം’-അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ഐക്യ കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തില്‍, സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായമാണ് ഇന്ന് പിറന്നിരിക്കുന്നത്. ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്. നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണ് ഈ പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്തുതോല്‍പ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. ഈ നാടിന്റെയാകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ നാം ചെറുത്തുതോല്‍പ്പിച്ചത്. [&Read More
ഒന്നരക്കോടി പൊടിച്ച് അതിദാരിദ്ര്യമുക്ത കേരളം ആഘോഷം; പണം കണ്ടെത്തിയത് പാവപ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ഫണ്ട്
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള ഔദ്യോഗിക സമ്മേളനത്തിന്റെ ചെലവിനായി ഒന്നരക്കോടി രൂപ വകമാറ്റിയത് വിവാദമാകുന്നു. പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍ നിന്നാണ് തുക വകമാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിന് സര്‍ക്കാര്‍ ചെലവിടുന്നത് 1.5 കോടി രൂപയാണ്. ഈ തുക പാവപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ടായ 52.8 കോടി രൂപയില്‍ നിന്നാണ് എടുത്തത്. ഇതോടെ ഈ ഫണ്ട് 51.3 കോടിയായി കുറഞ്ഞു. ഒക്ടോബര്‍ 26Read More
തിരുവനന്തപുരം: കവിയും നിരൂപകനുമായ കെ.ജി ശങ്കരപ്പിള്ളയ്ക്ക്(കെ.ജി.എസ്) 2025ലെ എഴുത്തച്ഛന് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.ജി.എസിന് നേരത്തെ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആവിഷ്കാരത്തിന്റെ ഭിന്നവഴികളിലൂടെ അരനൂറ്റാണ്ടിലധികമായി ശക്തമായ സാന്നിധ്യമായി സഞ്ചരിച്ച കെജിഎസിന്റെ കവിത ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്ന് സജി ചെറിയാന് പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എന്‍.എസ് മാധവന് ചെയര്‍മാനും [&Read More
പെരിന്തല്‍മണ്ണ: ഉപജീവനത്തിനായി പെരിന്തല്‍മണ്ണ നഗരത്തില്‍ ചായ വിറ്റുനടന്ന അസം സ്വദേശിയായ ഏഴാം ക്ലാസുകാരന് ഹുസൈനെ കാണാന്‍ എംഎല്‍എ നജീബ് കാന്തപുരം സ്കൂളിലെത്തി. ഹുസൈന് ഇപ്പോള്‍ പൂര്‍ണ സന്തോഷവാനാണെന്നും കൂട്ടുകാര്‍ക്കൊപ്പം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും എംഎല്‍എ തന്റെ ഫേസ്ബുക്ക് റീലിലൂടെ പങ്കുവെച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഉപ്പ അപകടത്തില്‍ മരിച്ചതോടെയാണ് അസുഖബാധിതയായ ഉമ്മയുടെ ചികിത്സയ്ക്കും കുടുംബം പുലര്‍ത്തുന്നതിനുമായി പെരിന്തല്‍മണ്ണ ബോയ്സ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഹുസൈന് ചായ വില്‍പ്പനക്കിറങ്ങിയത്. പകല്‍ സ്കൂളില്‍ പോവുകയും ഉച്ചയ്ക്ക് ശേഷം പെരിന്തല്‍മണ്ണ അങ്ങാടിയില്‍ ചായ [&Read More
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടു’മായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധവും മലിനീകരണവും ഉണ്ടാകുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും, ഇത് പൊലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും, പൊലീസിന് [&Read More
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കിയതിനു പിന്നാലെ സിപിഐയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര് അനിലിനും പ്രകാശ് ബാബുവിനും സിപിഐ വിദ്യാര്‍ഥിRead More
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്കി എന്ന് ആരോപിച്ചാണു നടപടി. റിപ്പോര്‍ട്ടര്‍ ഉടമ ആന്റോ അഗസ്റ്റിന്, കണ്‍സല്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോര്‍ഡിനേറ്റര്‍ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. 100 കോടി രൂപ മാനനഷ്ടമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബിപിഎല്‍ കമ്പനിയുടെ ഭൂമിയിടപാടില്‍, [&Read More
എനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍; മാധ്യമരംഗത്ത് ക്രിമിനലുകള്‍ കടന്നുകൂടി-രാജീവ്
തിരുവനന്തപുരം: ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ള സമരത്തില്‍നിന്നും മെസി വിവാദത്തില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. മെസി തട്ടിപ്പില്‍ ഉള്‍പ്പെട്ടവരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. മാധ്യമരംഗത്ത് ചില ക്രിമിനലുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇത്തരം നുണപ്രചാരണം നടത്തുന്ന ഒരാളെയും വെറുതെവിടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിപിഎല്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബിപിഎല്‍ തന്നെ വിശദീകരണം നല്‍കിയതാണ്. വിഷയത്തില്‍ 2003ലെ കോടതി ഉത്തരവുകളടക്കം നിലവിലുണ്ട്. എന്നിട്ടും ചിലര്‍ [&Read More
ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ അടക്കുള്ള സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ നീക്കത്തിലേക്ക് കടക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രമെന്ന് സിപിഐയും ഇടതുപക്ഷ സംഘടനകളും [&Read More