തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്കൂളിന്റെ ബസ്ഡ്രൈവറാണ്. ഭാര്യ: സരസ്വതി.Read More
തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. [&Read More
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം ആലപിച്ചതിനെ ചൊല്ലി കണ്ണൂരിൽ സിപിഎംRead More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും [&Read More
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More
കൊട്ടിയം: ദേശീയപാത നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണ് അപകടം. മേവറം ജങ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്നുള്ള അഞ്ചടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിക്കടRead More
കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More
ദീപക്കിന്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, പരാതിക്കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഗോവിന്ദപുരം ടി.പി ഗോപാലന് റോഡില്‍ ഉള്ളാട്ട് ‘ദീപക് ഭവന’ത്തില്‍ യു. ദീപക്(42) മരിച്ച സംഭവത്തിലാണ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതി വീഡിയോ പകര്‍ത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വ്യാപകമായി വൈറലായതിനു പിന്നാലെയാണ് ദീപക്കിനെ വീട്ടില്‍ [&Read More
സജി ചെറിയാന്റെ വാക്കുകള്‍ ‘ഓത്തിച്ചാലിലെ അഴുക്കു വെള്ളം’ പോലെ; ലീഗിന്റെ മതേതരത്വത്തിന് തെളിവ്
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാനാണോ മന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്ന് സ്മിജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തലമുറകളിലൂടെ ഞങ്ങള്‍ അനുഭവിച്ച ജീവിതയാഥാര്‍ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വമെന്നും അവര്‍ പറഞ്ഞു. സിപിഎമ്മിനെ ബാധിച്ചിട്ടുള്ള രോഗം ഇത്തരം ‘മുറിവൈദ്യം’ കൊണ്ട് ഭേദമാക്കാന്‍ കഴിയുന്നതല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് അടിമ മനസ്സിന്റെ കുഴപ്പമാണ്. മുസ്ലിം [&Read More