കണ്ണൂർ: വീട്ടിനുള്ളിൽ കുളിക്കുകയായിരുന്ന യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ എസ്എഫ്ഐ നേതാവ് കെ. നവനീതിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. എന്നാൽ പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചതായി യുവതി ആരോപിച്ചു. ഓഗസ്റ്റ് 20Read More
തൃശൂർ: തൃശൂർ തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൊയക്കാവ് സ്വദേശി വേലിയത്ത് കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ലഹരിക്കടിമയായ മകൻ പ്രജിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് കനോലി പുഴയിൽ ചൂണ്ടയിടാൻ പോയി മടങ്ങുകയായിരുന്ന കുമാരനെ പുറകിലൂടെയെത്തിയ പ്രജിഷ് വെട്ടുക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. പ്രതി പ്രജിഷ് ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി.Read More
ആലപ്പുഴ: വീടിന്റെ ജനാല തുരന്ന് തുറന്ന് അകത്തുകടന്ന് ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണപ്പാദസരം മോഷ്ടിച്ചു. താമരക്കുളം ഗുരുനാഥൻ കുളങ്ങര പ്ലാവിളയിൽ അനിലിൻ്റെ വീട്ടിലാണ് സംഭവം. കിടപ്പുമുറിയിൽ ജനാലയോടു ചേർന്ന് ഉറങ്ങുകയായിരുന്ന അനിലിന്റെ ഭാര്യ രമ്യയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് കവർന്നത്. പുലർച്ചെ മൂന്നു മണിയോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ട വിവരം രമ്യ അറിയുന്നത്. ആദ്യം വീടിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാവിലെ പരിശോധിച്ചപ്പോഴാണ് ജനലിന്റെ കൊളുത്തുള്ള ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കി ജനൽ തുറന്നതായി ശ്രദ്ധയിൽപെട്ടത്. [&Read More
സ്വപ്നങ്ങൾ നേടിയെടുക്കാൻ പ്രായം ഒരു തടസ്സമേയല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് തൊടുപുഴ കുടയത്തൂർ ചേലപ്ലാക്കൽ വീട്ടിൽ കെ.ഐ. സരോജിനിRead More
‘ഹിന്ദുത്വയുണ്ട്, പള്ളിയിൽ പോകുന്നവർ സൂക്ഷിക്കണം’: കേന്ദ്ര സർക്കാരിനും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ ‘ദീപിക’
കൊച്ചി: രാജ്യത്ത് വർധിച്ചുവരുന്ന ന്യൂനപക്ഷ വേട്ടയ്ക്കും ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’യുടെ മുഖപ്രസംഗം. രാജ്യത്ത് മതേതര ഭരണഘടനയുണ്ടെങ്കിലും അതിനൊപ്പം ഹിന്ദുത്വ രാഷ്ട്രീയവും സജീവമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ബിജെപി സർക്കാരുകൾ ഹിന്ദുത്വ സംഘങ്ങളെ ന്യൂനപക്ഷ വേട്ടയ്ക്കായി തുറന്നുവിട്ടിരിക്കുകയാണ്. ഏതുനിമിഷവും അതിക്രമങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ പള്ളിയിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു. മുംബൈയിലെ പള്ളികളിൽ പ്രാർഥനയ്ക്കെത്തുന്നവരിൽനിന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് എത്തുന്നതെന്ന സമ്മതപത്രം വാങ്ങേണ്ടിവരുന്ന ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് വിമർശനം. മഹാരാഷ്ട്രയിൽ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമവും പൊലീസിന്റെ [&Read More
പാലക്കാട്: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിൽ 5 വർഷത്തോളം അക്കൗണ്ടന്റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പുതുക്കോട് സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ കെ.വി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. 2021Read More
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനിൽ അറസ്റ്റിൽ. മുഖ്യമന്ത്രിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അനിലിനെതിരെ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റിനോട് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തനിക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും താൻ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നുമാണ് കസ്റ്റഡിയിലിരിക്കെ ചേന്തി അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴക്കൂട്ടത്ത് നിന്നും വിരലടയാളം ശേഖരിച്ച ശേഷം അനിലിനെ വീണ്ടും ശ്രീകാര്യം പോലീസ് സ്റ്റേഷനിലേക്ക് തന്നെ കൊണ്ടുപോകുമെന്നാണ് വിവരം. സംഭവത്തിൽ [&Read More
തിരുവനന്തപുരം: താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും പറയാനുള്ളത് ഇനിയും തുറന്നുപറയുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ വളച്ചൊടിച്ചു പറയാൻ തനിക്കറിയില്ലെന്നും താൻ വിമർശനം ഉന്നയിച്ചത് മുസ്ലിംകൾക്കെതിരെയല്ല, മറിച്ച് മുസ്ലിം ലീഗിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് എന്തെങ്കിലും ആവശ്യം വരുമ്പോൾ പ്രത്യേക ചട്ടവും നിയമവും ഉണ്ടാകുന്ന സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ സംസാരിക്കാൻ ശക്തി പോരെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ സ്പീക്കറുമായി എ.എൻ ഷംസീർ പറയുന്നത് പിണറായി വിജയനുള്ള കുത്താണെന്നും വെള്ളാപ്പള്ളി [&Read More
‘ദാമോദര മേനോനെ സുകുമാര കുറുപ്പാക്കിയവരുടെ മൊഴിയെടുക്കും’; കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ പൊലീസ്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണെയിലുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്. അടുത്തിടെ പുറത്തുവന്ന ഫോട്ടോയിലുള്ളത് ദാമോദര മേനോനാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതോടെ വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു. തൽക്കാലം വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബ്രൂണെയിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇന്റർപോളിന് നോട്ടീസ് നൽകണമോ എന്ന കാര്യത്തിൽ ഡിജിപിയുമായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. എന്നാൽ സുകുമാര കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ തന്നെ [&Read More
കൊച്ചി: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർന്ന് എന്തു പഠിക്കണം എന്ന ആശങ്കയിൽ ഭൂരിഭാഗം കൗമാരക്കാരും കഴിയുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് കമ്പനിയുമായി വിസ്മയം തീർക്കുകയാണ് റൗൾ ജോൺ അജു എന്ന 16കാരൻ മലയാളി(Read More