തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാതെ മടങ്ങിയ മുഖ്യമന്ത്രി വി.ഡി സതീശന്റെ വാഹനം തടഞ്ഞ് സംഘാടകരുടെ പ്രതിഷേധം. ചേന്തിയിലെ ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാതെ ചെമ്പഴന്തിയിലെ സമ്മേളനത്തിലേക്ക് പോകാൻ ശ്രമിക്കവെയായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികളുടെ പട്ടികയിൽ ചേന്തിയിലെ ചടങ്ങ് ഉണ്ടായിരുന്നില്ല. ചേന്തിയിൽ എത്തിയെങ്കിലും ഉദ്ഘാടനം നടത്താതെ മടങ്ങാൻ തുടങ്ങിയതോടെയാണ് ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘാടകർ വാഹനം കൈകാണിച്ച് നിർത്തിയത്. തുടർന്ന് കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി [&Read More
വടകര: മണിയൂർ ചൊവ്വാപ്പുഴയിൽ നീന്തൽ പഠിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മണിയൂർ വില്ലേജ് ഓഫീസിന് പിൻവശത്തെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറഞ്ഞ് സ്വദേശി സിനാൻ (12) എന്നിവരാണ് മരിച്ചത്. നാലുപേരടങ്ങുന്ന സംഘമാണ് പുഴയിൽ നീന്തൽ പഠിക്കാനായി എത്തിയത്. കുളിക്കുന്നതിനിടെ നാലുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടെങ്കിലും നബീലും സിനാനും ഒഴുക്കിൽപ്പെടുകയായിരുന്നു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് പുഴകളിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരാണ് മരിച്ചത്. കൊടുവള്ളി മാനിപുരം [&Read More
‘ശ്രീനാരായണ ഗുരുവിന്ന് പുതുമടിശീലക്കാരുടെ മടിയിൽപിടഞ്ഞു വീണു മരിക്കുന്നു’; വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പുമായി എ.എൻ ഷംസീർ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കടന്നാക്രമണങ്ങൾക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ ശക്തമായ ഒളിയമ്പുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എഎൻ ഷംസീർ. ശ്രീനാരായണ ഗുരുവിന്റെ വിശാലമായ മാനവിക ദർശനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഷംസീർ വെള്ളാപ്പള്ളിയുടെ പേരെടുത്ത് പറയാതെയുള്ള പരോക്ഷ പ്രതികരണം നടത്തിയത്. “അദ്വൈതത്തിനൊരർത്ഥം നൽകിയശ്രീനാരായണ ഗുരുവിന്ന്പുതുമടിശീലക്കാരുടെ മടിയിൽപിടഞ്ഞു വീണു മരിക്കുന്നു…”എന്നാണ് ഷംസീർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എ.എൻ. ഷംസീറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് കമ്മ്യൂണിസ്റ്റ് മനസ്സല്ലെന്നും, [&Read More
കോഴിക്കോട്: പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിച്ച സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റു. മുന്നിൽ പോവുകയായിരുന്ന ബസിൻ്റെ പിൻഭാഗത്ത് മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.Read More
കോഴിക്കോട്: കൊടുവള്ളി മാനിപുരം ഇരുമ്പോത്ത് കടവിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് മരിച്ചത്. മുക്കം അഗ്നിരക്ഷാസേനയും വെള്ളിമാടുകുന്ന് സ്റ്റേഷനിൽനിന്നുള്ള പ്രത്യേക സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഷഹിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വടകരയിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു വടകര മണിയൂർ പാലയാട് നടയിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികളും [&Read More
കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി അപകടത്തിൽപ്പെടാൻ പോയ വയോധികന് ബസ് ക്ലീനറുടെ സമയോചിതമായ ഇടപെടൽ ജീവനായി. കണ്ണൂർRead More
തലശ്ശേരി: തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ഉയരുന്ന ആവശ്യം. ഐഎംഎയും തലശ്ശേരി വികസനവേദിയും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന ഈ ആവശ്യത്തിന് പിന്തുണയുമായി യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ജില്ലയെന്ന വിഷയം സജീവ ചർച്ചയിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയതോടെയാണ് തലശ്ശേരി കേന്ദ്രീകരിച്ച് [&Read More
തിരുവനന്തപുരം: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുംങ്ങിയ കേരളീയരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. നേപ്പാളിലെ വിവിധ മേഖലയിൽ കുടുംങ്ങിയെന്ന് സംശയിക്കുന്ന 82 പേരുടെ വിവരങ്ങൾ തേടിയാണ് നോർക്കയുടെ ഹെൽപ് ഡെസ്കുകളിൽ അന്വേഷണമെത്തിയത്. ഇവരിൽ 60 കേരളീയരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഇനി കണ്ടെത്താനുളള എട്ടുപേരിൽ നാലു പേർ ആസ്ട്രേലിയൻ പൗരത്വമുളള കേരളത്തിൽ നിന്നുളളവരും നാലു പേർ കേരളീയരുമാണ്. ഈ എട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. [&Read More
തിരുവനന്തപുരം: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി ഒരു ജനതയുടെ ആവേശമാണെന്നും ജീവൻ പണയപ്പെടുത്തിയാണ് അദ്ദേഹം പോരാട്ടങ്ങൾ നയിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രസ്താവിച്ചു. എവിടെയൊക്കെ അനീതി ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേരളമുള്ള കാലത്തോളം അയ്യങ്കാളിയുടെ സമരങ്ങൾ ജനമനസ്സുകളിൽ ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ പട്ടികജാതി ഫണ്ട് വെട്ടിക്കുറച്ചപ്പോൾ പ്രതിഷേധമുയർത്തിയത് തങ്ങളാണെന്നും, അധികാരത്തിൽ വന്ന ശേഷം ഇRead More
കോഴിക്കോട്ടെ ഏക പാഴ്സി കുടുംബത്തിൽ ഓണക്കാലത്ത് ‘ജഷൻ’ പ്രാർത്ഥന; മുംബൈയിൽ നിന്ന് പുരോഹിതരെത്തി
കോഴിക്കോട്: നഗരത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു പാഴ്സി കുടുംബമായ മാർഷൽ ഭവനത്തിൽ വിശേഷാൽ ‘ജഷൻ’ പ്രാർത്ഥന അരങ്ങേറി. പൂക്കളങ്ങളും സദ്യയുമായി നാടൊട്ടുക്കും ഓണം ആഘോഷിക്കുന്ന വേളയിലാണ് മുംബൈയിൽ നിന്നെത്തിയ രണ്ട് പുരോഹിതരുടെ കാർമ്മികത്വത്തിൽ പുരാതനമായ സൊറോസ്ട്രിയൻ പ്രാർത്ഥനാ മന്ത്രങ്ങൾ ഉയർന്നുകേട്ടത്. ജീവിക്കുന്നവർക്കും മൺമറഞ്ഞുപോയ പൂർവ്വികർക്കും വേണ്ടി സൊറോസ്ട്രിയൻ വിശ്വാസത്തിലെ പരമോന്നത ദൈവമായ ‘അഹുറ മസ്ദ’യ്ക്ക് സമർപ്പിക്കുന്ന നന്ദിപ്രകാശന പ്രാർത്ഥനയാണ് ജഷൻ. പാഴ്സി ഫയർ ടെമ്പിളിന് പുറത്തുവെച്ച് നടത്താൻ കഴിയുന്ന ഏക അനുഷ്ഠാനം കൂടിയാണിത്. ദസ്തൂർജി ജംഷദ്, ദസ്തൂർജി [&Read More