മലപ്പുറം: വാങ്ങി ആഴ്ചകൾക്കകം തകരാറിലായ ഐഫോണിന് പകരം ഫോൺ നൽകാനോ തുക തിരികെ നൽകാനോ തയ്യാറാകാതിരുന്ന സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസലിനാണ് മൊത്തം 1,09,250 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്. ഫൈസലിന്റെ നിരന്തരമായ നിയമപോരാട്ടമാണ് വിജയം കണ്ടത്. മകന്റെ പഠനാവശ്യങ്ങൾക്ക് വേണ്ടിയാണ് ഫൈസൽ 2023 സെപ്റ്റംബർ 13Read More
കോഴിക്കോട്ടുകാർക്ക് ഗതാഗതക്കുരുക്കില്ലാത്ത ഓണം; ട്രാഫിക് പൈലറ്റ് പ്രോജക്ട് വൻ വിജയം, നിയന്ത്രണങ്ങൾ തുടരുമെന്ന്
കോഴിക്കോട്: കോഴിക്കോട് നഗരത്തിന് ഇത്തവണ ഗതാഗതകുരുക്കിൽ വീർപ്പുമുട്ടാത്ത ഓണക്കാലം. വാഹനക്കുരുക്ക് അഴിക്കാനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പൈലറ്റ് പ്രോജക്ടാണ് നഗരത്തിന് വലിയ ആശ്വാസമായത്. പദ്ധതി വൻ വിജയമായതോടെ അനധികൃത പാർക്കിങ് നിരോധനവും ഡ്രൈവർ മാത്രമുള്ള കാറുകൾക്ക് നഗരാതിർത്തിക്കുള്ളിലെ നിരോധനവും ഓണക്കാലത്തിനുശേഷവും തുടർന്നു കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. സാധാരണ ദിവസങ്ങളിൽ പോലും കടുത്ത ഗതാഗതക്കുരുക്കിൽ മുങ്ങുന്നതായിരുന്നു കോഴിക്കോട്ടെ സ്ഥിതിഗതികൾ. ഇത് മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു ഓണക്കാലത്ത് പോലീസിന്റെ ശക്തമായ ഇടപെടൽ. ആരംഭത്തിൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകിയ പോലീസ്, [&Read More
ട്രെയിനില് യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന് ശ്രമം; അസം സ്വദേശി അറസ്റ്റിൽ
മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അസം സ്വദേശി റോയൽ രാജു (30) വാണ് പിടിയിലായത്. കോയമ്പത്തൂർRead More
മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ ഏഴുതല സ്വദേശികളായ ഫാസിൽ, സാഹിർ എന്നീ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. തീറ്റ ഇറക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന കമ്പിയിൽ നിന്ന് ഇവർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ള മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർനടപടികളിലേക്ക് കടക്കും.Read More
കൊച്ചി: മഹാബലിയെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ഓണസങ്കൽപ്പങ്ങളെയും ഐതിഹ്യങ്ങളെയും ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ് രാധാകൃഷ്ണൻ. മഹാബലി ഏകാധിപതിയായ അസുര ചക്രവർത്തിയായിരുന്നുവെന്നും ഓണത്തിന്റെ കഥകളിൽ പറയുന്ന വാമനൻ നായകനും മഹാബലി വില്ലനുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ ലൈവ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ‘മാവേലി നാടു വാണിടും കാലം’ എന്ന വരികളിലൂടെയാണ് മഹാബലി ജനകീയനായതെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. എന്നാൽ മനുഷ്യരെല്ലാം ഒരുപോലെ കഴിയുന്ന സമത്വസുന്ദരമായ ഒരു സമൂഹം [&Read More
‘ഉദ്ഘാടനത്തിന് പ്രമുഖർ വേണ്ട, ഓട്ടോ ഡ്രൈവർമാർ മതി’:സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് മാതൃകയായി പ്രവാസി
കോഴിക്കോട്: സിനിമാതാരങ്ങളെയും പ്രമുഖരെയും അണിനിരത്തി വൻകിട സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പതിവു ശൈലികൾക്കു പകരം, തെരുവിൽ വിയർപ്പൊഴുക്കുന്ന സാധാരണക്കാരായ തൊഴിലാളികളെ ചേർത്തുപിടിച്ച് പ്രവാസി സംരംഭകന്റെ വേറിട്ട മാതൃക. ദുബൈ കേന്ദ്രമായി ബിസിനസ് ശൃംഖലയുള്ള ബ്രോണറ്റ് ഗ്രൂപ്പിന്റെ ഫൗണ്ടർ കെ.പി സഹീറിന്റെ നേതൃത്വത്തിലുള്ള ‘സോഡിയ ഫർണിച്ചറി’ന്റെ അഞ്ച് പുതിയ ഷോറൂമുകൾ ഒരേദിവസം നാടിനു സമർപ്പിച്ചത് 5 ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ ദിനേശൻ, ഉള്ളിയേരിയിൽ ഉണ്ണികൃഷ്ണൻ, കണ്ണൂരിൽ ശരത്, ഒളവണ്ണയിൽ ഉണ്ണികൃഷ്ണൻ, മുക്കത്ത് സുനീഷ് എന്നീ ഓട്ടോ [&Read More
കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.Read More
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നതോടെ ഇതിനായുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണായകമായ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി ആവശ്യമായ ഭരണഘടനാപരമായ ഭേദഗതികൾ പൂർത്തിയാക്കിയാണ് കേന്ദ്രം അംഗീകാരം നൽകിയത്. തിരുവോണത്തിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന് [&Read More
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി വൻ അപകടം(Read More
കണ്ണൂർ: നടക്കാൻ തുടങ്ങിയിട്ടില്ലെങ്കിലും വെള്ളത്തിൽ കൈയും കാലും ഇട്ടടിച്ച് നീന്തിക്കയറുകയാണ് 11 മാസം പ്രായമുള്ള ലുആൻ ആസ്ട്രിഡ് എന്ന കുഞ്ഞ്. കുളത്തിലും വെള്ളക്കെട്ടുകളിലും വീണുള്ള അപകടങ്ങൾ കേരളത്തിൽ പതിവാകുന്നതിനിടയിലാണ് ഏച്ചൂർ സ്വദേശികളായ ആദിപ്Read More