തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐ മുഖപത്രമായ ‘ജനയുഗം’. ‘എല്ലാം താനാണ്, താൻ തീരുമാനിക്കും’ എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്നതല്ലെന്നും പിണറായി മുന്നണി മര്യാദ ലംഘിച്ചെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. മുന്നണി ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതല്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. ഉപനേതാവിനെ സിപിഎം നേതാക്കൾക്കിടയിൽ നിന്ന് തന്നെ തീരുമാനിക്കുമെന്നും ഇതേക്കുറിച്ച് സ്പീക്കർക്ക് കത്ത് നൽകുമെന്നുമുള്ള പിണറായിയുടെ പരസ്യപ്രഖ്യാപനമാണ് [&Read More
ആംബുലൻസ് ഓടിച്ച് കളർപ്പൊടി വിതറി വിദ്യാർഥികളുടെ ഓണാഘോഷം; പാലക്കാട്ടെ സ്വകാര്യ കോളേജിനെതിരെ ആംബുലൻസ്
ജീവൻ രക്ഷാ വാഹനമായ ആംബുലൻസ് ഉപയോഗിച്ച് ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പരാതിRead More
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച അരുവിക്കര സ്റ്റേഷനിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന സമയത്ത് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു. എസ്പിയെ കണ്ട പരിഭ്രാന്തിയിൽ രണ്ട് പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും [&Read More
മതം നോക്കാതെ ചേർത്തുവെച്ച 26 വർഷങ്ങൾ; ജോലിക്കാരിയായ പായമ്മയ്ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവാചാരപ്രകാരം
കൊച്ചി: കാൽ നൂറ്റാണ്ടിലേറെയായി സ്വന്തം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുനടത്തിയ വീട്ടുവേലക്കാരിക്ക് ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നൽകി വൈദികന്റെ കുടുംബം. ഓർത്തഡോക്സ് സഭാ വൈദികനായ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ ജേക്കബാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾ മായ്ച്ച് സ്നേഹമാതൃകയായത്. വർഷങ്ങൾക്കു മുൻപ് ജോലിക്കാരിയായെത്തിയ ഇരുമ്പനം സ്വദേശി പാർവതി (പായമ്മ – 88) പതുക്കെ ഈ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യയുടെ വേർപാടിനു ശേഷമാണ് 2000Read More
തിരുവനന്തപുരം: ജില്ലയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂടിലുമാണ് ബൈക്കിലെത്തിയ സംഘം ബസുകൾക്ക് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി പരപ്പിൽ ജംങ്ഷനിൽ നിർത്തിയിട്ടിരുന്ന സ്റ്റേ ബസിന്റെ ചില്ലാണ് ആദ്യം തകർത്തത്. തുടർന്ന് ഇന്ന് രാവിലെ മെഡിക്കൽ കോളജ്Read More
‘ബിജെപി ബിഗ് സീറോ, കൃത്യമായ കാഴ്ചപ്പാടില്ല; അവര് പ്രവര്ത്തിക്കില്ല, മറ്റുള്ളവരെ അനുവദിക്കുകയുമില്ല’: നടൻ
കൊച്ചി: ജനം ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പാർട്ടി ഒരു ‘ബിഗ് സീറോ’ ആണെന്നും രൂക്ഷവിമർശനവുമായി നടൻ ദേവൻ. കേരളത്തിലെ ബിജെപി നേതാക്കൾക്ക് കൃത്യമായ കാഴ്ചപ്പാടില്ലെന്നും അവരും പ്രവർത്തിക്കില്ല മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയുടെ പാർട്ടിയായ ടിവികെ തനിക്ക് സംസ്ഥാന അധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ച ദേവൻ, ഇതിൽ അന്തിമ തീരുമാനം എടുക്കുന്നത് നടൻ വിജയ്യെ നേരിൽ കണ്ട് സംസാരിച്ച ശേഷമായിരിക്കുമെന്നും വ്യക്തമാക്കി. ടിവികെ പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം [&Read More
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായവർ പൊലീസ് സ്റ്റേഷനുള്ളിൽ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു. കേസിലെ ഒന്നാംപ്രതി നിതിൻ രാജ്, പതിനാറാം പ്രതി ഐ.പി. ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടപടി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറാണ് കോടതിയിൽ ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. പ്രതികൾ കോടതി വിധിച്ച രണ്ട് പ്രധാന ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. സ്വന്തം അധികാരപരിധി ലംഘിച്ച് പൊലീസ് സ്റ്റേഷൻ്റെ ഭാഗമായ [&Read More
‘ചതിച്ചതാര്? ചന്തു തന്നെ, ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു’; ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പി.വി അൻവർ. താൻ ചതിക്കപ്പെട്ടുവെന്നും ഇതാണ് തന്റെ നിശബ്ദമായ പിൻമാറ്റത്തിന് കാരണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അൻവർ ഫെയ്സ്ബുക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ചതിച്ചതാര്? ചന്തുതന്നെ. മഷിയിട്ടു നോക്കേണ്ട കാര്യമില്ല’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് പ്രധാന ആരോപണങ്ങൾ. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ബേപ്പൂരിലെ തോൽവിയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അൻവറിന്റെ പ്രതികരണം. പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു [&Read More
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു അമേരിക്കൻ യുവതിക്ക് കേരളം സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു നന്മയുടെ പാഠമാണ്. നഷ്ടപ്പെട്ടുപോയ എടിഎം കാർഡ് യുവതിക്ക് തിരികെ നൽകാൻ ഒരു മലയാളി കാണിച്ച നല്ലമനസ്സും കഷ്ടപ്പാടുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹൃദയം കീഴടക്കുന്നത്. ന്യൂയോർക്ക് സ്വദേശിനിയായ ഇന്ത്യ വിറ്റ്കിൻ എന്ന ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ യുവതിയാണ് സംഭവം ഓൺലൈനിൽ പങ്കുവെച്ചത്. കേരളത്തിലെ ഒരു ചെറിയ ബീച്ച് സന്ദർശിക്കുന്നതിനിടയിലാണ് യുവതി ഡെബിറ്റ് കാർഡ് എടിഎം മെഷീനിൽ മറന്നുവെച്ചു പോകുന്നത്. [&Read More
‘ഇലക്ഷന് കള്ളപ്പണം വരും, നേതാക്കൾ വീതിച്ചെടുക്കും’; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ
കൊച്ചി: ബിജെപി ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ദേവൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ ചെലവഴിക്കാൻ പാർട്ടി നൽകുന്ന തുക നേതാക്കൾ വീതിച്ചെടുക്കുകയാണെന്ന് ദേവൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ പതിനഞ്ച് ദിവസമുള്ളപ്പോഴാണ് കള്ളപ്പണം ചെലവഴിക്കുന്നതെന്നും ബാക്കി പണം വീതിച്ചെടുക്കുകയാണ് ബിജെപിയുടെ രീതിയെന്നും റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേർന്നു എന്നല്ലാതെ കേരളത്തിലെ ബിജെപി നേതൃത്വം തന്നെ അവരിലേക്ക് അടുപ്പിച്ചിരുന്നില്ലെന്ന് ദേവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ് കള്ളപ്പണം മുഴുവൻ എത്തുന്നത്. [&Read More