കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ഇടിച്ചുകയറി തീയേറ്റ് രണ്ടു പേർ മരിച്ചു. തകരാറിലായ മരം കയറ്റിവന്ന ലോറി റോഡരികിൽ നിർത്തി പരിശോധിച്ച് കൊണ്ടിരുന്ന മെക്കാനിക്കും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ലോറി ഇരുവരും നിന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന് തൊട്ടുപിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.Read More
കാസർഗോഡ്: കടം വാങ്ങിയ പണം തിരികെ തരാമെന്നു പറഞ്ഞ് വിളിപ്പിച്ചു വരുത്തി വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കുബണൂർ സ്വദേശികളായ റിസ്വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. 64Read More
‘മർദിച്ച് ജനനേന്ദ്രിയം തകർത്തു; കേസ് ഏറ്റെടുക്കാൻ ഭീഷണി’: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ്
പത്തനംതിട്ട: അടൂരിൽ ഇരുപത്തിമൂന്നുകാരന് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂർ സ്വദേശിയായ യുവാവ് രംഗത്തെത്തിയത്. മർദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് പരിക്കേൽക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മെയ് 29Read More
വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിനും പോലീസിനും കേരള ഹൈക്കോടതിയുടെ നിർദേശംRead More
ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്, നേതാക്കളുമായി ചർച്ച നടത്തി; സംസ്ഥാന അധ്യക്ഷനായേക്കും
കോട്ടയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പ്രമുഖ ചലച്ചിത്ര നടൻ ദേവൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയിൽ ചേർന്നേക്കും. ഇതിന്റെ മുന്നോടിയായി പാർട്ടി നേതാക്കളുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വീട്ടിലെത്തിയാണ് രണ്ട് ടിവികെ നേതാക്കളും നടി പ്രിയങ്കയും ചർച്ച നടത്തിയത്. ചില നേതാക്കളുമായി ഓൺലൈൻ വഴിയും ആശയവിനിമയം നടന്നു. സെപ്റ്റംബർ 10Read More
മുഖത്ത് മുളകുപൊടിയിട്ട തുണി അമർത്തിപ്പിടിച്ച് ക്രൂരത; ക്ഷേത്ര ജീവനക്കാരിയുടെ മാല കവരാൻ ശ്രമിച്ച
പത്തനംതിട്ട: ക്ഷേത്രത്തിനുള്ളിൽ ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല കവരാൻ ശ്രമിച്ച പൂജാരി അറസ്റ്റിലായി. ഇലവുംതിട്ട ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിലെ പൂജാരിയും ഇലന്തൂർ പൂക്കോട് മെട്ടയിൽ വീട്ടുപേരിൽ താമസക്കാരനുമായ എം.പി ബിജുമോനാണ് (52) ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ കഴകം ജോലി ചെയ്യുന്ന വിജയമ്മയുടെ (63) മാലയാണ് ഇയാൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. വിജയമ്മ ക്ഷേത്രത്തിനകം വൃത്തിയാക്കുന്നതിനിടെ ബിജുമോൻ ബൈക്കിലെത്തുകയായിരുന്നു. ക്ഷേത്രത്തിൽനിന്ന് മാറി ബൈക്ക് പാർക്ക് ചെയ്തശേഷം സമീപത്തെ റബർ തോട്ടത്തിലൂടെ എത്തിയാണ് [&Read More
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപയാണ് അലവൻസായി നൽകാൻ നിർദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ബസ് വാഷിങ് ജീവനക്കാരെ തേടി ആനുകൂല്യം എത്തുന്നത്. കോർപറേഷന്റെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. സ്ഥിരം, താൽക്കാലിക ജീവനക്കാർക്കും 2019Read More
തൃശൂർ: നടനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ ശ്രീരാമന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം. ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രവും വ്യാജ പ്രസ്താവനയും ഉൾപ്പെടുത്തിയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ‘വി.കെ ശ്രീകുമാർ’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രധാനമായും ഈ പ്രചാരണം നടന്നത്. “ഹിന്ദുമതത്തിന്റെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും, എന്നാൽ ഇസ്ലാം മതത്തിന്റെ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല” എന്ന് വി.കെ ശ്രീരാമൻ പറഞ്ഞതായാണ് പോസ്റ്റുകളിൽ വ്യാജമായി അവകാശപ്പെടുന്നത്. എന്നാൽ ഈ പ്രചാരണം പൂർണമായും വ്യാജമാണെന്ന് [&Read More
ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയ്ക്ക് വനിതാ പ്രസിഡന്റ്; യുവജന പ്രസ്ഥാനത്തെ ഇനി ചിന്താ ജെറോം നയിക്കും,
കൊല്ലം: ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം. സംസ്ഥാന കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിനാണ് പുതിയ സംസ്ഥാന സെക്രട്ടറി. ആലപ്പുഴയിൽ നിന്നുള്ള രാഹുൽ ട്രഷററാകും. തൃശ്ശൂരിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് എ.എ റഹീം എംപി പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രൻ പുതിയ സംസ്ഥാന [&Read More
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നിർദേശം നൽകിയെന്ന വാർത്തകളിൽ വ്യക്തത വരുത്തി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമല്ല കമ്പനിയുടെ പേരുമാറ്റത്തിന് ശുപാർശ നൽകിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരിൽ തന്നെ സർവീസുകൾ തുടർന്നും പ്രവർത്തിക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു. ഒരു സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളിൽ മെട്രോ സംവിധാനങ്ങൾ വരുമ്പോൾ അവയെല്ലാം ഒറ്റ കമ്പനിക്ക് കീഴിലാക്കണമെന്നതാണ് കേന്ദ്ര സർക്കാരിന്റെ പൊതുവായ മാർഗനിർദേശം. സംസ്ഥാനത്ത് കൂടുതൽ മെട്രോ പദ്ധതികൾ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ‘കൊച്ചി [&Read More